ഇന്നലെ (20/11/2015 വെള്ളി) ഫുൾ തിരക്കായിരുന്നു. എന്ത് തിരക്ക്,,,,,,, ആ ചോദ്യത്തിനു പ്രസക്തിയേയില്ല, പ്രവാസ ലോകത്ത് യുവത്വവതിന്റെ പൾസ് അറിഞ്ഞു പ്രവർത്തിക്കുന്ന RSC യുടെ നാഷണൽ സാഹിത്യോല്‍സവ് ആയിരുന്നു ഇന്നലെ.നമ്മുടെ മൂന്നാം പെരുന്നാൾ. സാഹിത്യോല്സവ് പ്രഖ്യാപിച്ചത് മുതൽ അതിന്റെ വിജയത്തിന് അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു പ്രവർത്തകർ.പ്രത്യേകിച്ചും നാഷണൽ കമ്മിറ്റി അംഗങ്ങൾ, ഷാർജ സോൺ പ്രവർത്തകർ.സാഹിത്യോല്സവിനെ ജനകീയ പരിപാടി ആക്കി മാറ്റിയതിൽ ഇവരൊക്കെ വലിയ പങ്ക് വഹിച്ചവരാണ്.
സത്യത്തിൽ എല്ലാവരുടെയും പെരുന്നാൾ ആയിരുന്നു നമ്മുട പരിപാടി.ഉച്ചക്ക് ഒരു മണിക്കൂർ പ്രവേശന കവാടത്തിൽ വളണ്ടിയർ ആയി നിന്നപ്പോൾ കണ്ട വണ്ടികളുടെ നീണ്ട നിര, പ്രവർത്തകരുടെയും,സാധാരണക്കാരുടെയും ഒഴുക്ക്
എല്ലാം കണ്ടപ്പോൾ അങ്ങിനെ തോന്നി.............
വന്നവർക്കും നല്ല വിഭവങ്ങൾ കിട്ടി, മാപ്പിളപ്പാട്ടിന്റെയും, ബുർദയുടെയും, മൌലിദിന്റെയും ഈരടികൾ സദസ്സിനെ അങ്ങ് മദീനയിലേക്ക് ആനയിച്ചു.
കണ്ണൂരിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഷാർജയുടെ അധിത്യ മര്യാദ. വന്നവർകൊക്കെ വേണ്ടുവോളം കിട്ടി, ഭക്ഷണവും, ചായയും,ജ്യൂസും, ഐസ്ക്രീമും.....ഹ എന്തൊക്കെ ആയിരുന്നു.
അവസാനം ആ അധിത്യ മര്യാദ കപ്പു വാങ്ങുന്നതിലും ഷാർജ കാണിച്ചു. കപ്പ് മോഹിച്ച് വന്ന ദുബൈക്കും, അബൂദാബിക്കും വിട്ടുകൊടുത്തു നമ്മൾ സ്വയം മൂന്നാം സ്ഥാനത്തേക്ക്....
വളണ്ടിയർ സേവനം പ്രത്യേകിച്ചും എടുത്തു പറയേണ്ടത് തന്നെയാണ്.ശരിക്ക് പറഞ്ഞാൽ പരിപാടിയുടെ വിജയത്തില്‍ നിർണ്ണായക പങ്കുവഹിച്ചവർ........കയ്യും, മെയ്യും മറന്നു അവരും നന്നായി അദ്വാനിച്ചു.പലപ്പോഴും ഞാൻ ഇരുന്നു പോയിട്ടുണ്ട് കാല്‍ വേദന എടുക്കുമ്പോൾ, കൂടെയുള്ളവരോട് ഇരിക്കാൻ പറയുമ്പോഴും അതിനു വിസമ്മതവും മൂളി നിൽക്കുകയായിരുന്നു.ആത്മാർത്ഥതയുടെ പ്രതീകങ്ങൾ.......എല്ലാവർക്കും നാഥന്‍ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

No comments:
Post a Comment