ജീവിതം ഒരു യാത്രയാണ്
ജീവിത യാത്രയിലേക്ക് ഒരു എത്തി നോട്ടം
Tuesday, September 01, 2026
PROPHET LEGACI
Tuesday, July 09, 2024
ജീവിതം
ഇന്നലെ(19/06/2024) ഒരു ബംഗ്ലാദേശ് കാരി പെണ്ണ് ഷോപ്പിലേക്ക് വന്നിരുന്നു.കൂടെ ഒരു മകളും രണ്ടു യുവാക്കളും ഉണ്ടായിരുന്നു. ചില പേപ്പറുകൾ തന്നിട്ട് അറബിയിൽ ഒരു ലെറ്റർ ഉണ്ടാക്കി തരുവാൻ പറഞ്ഞു.പേപ്പറുകൾ ചെക്ക് ചെയ്തപ്പോൾ ഈ മാസം പന്ത്രണ്ടാം തിയ്യതി മുപ്പത്തി അഞ്ചു വയസ്സ് കാരനായ അവളുടെ ഭർത്താവ് ദുബായിലെ എമിരേറ്റ്സ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു എന്ന ഡെത്ത് സർട്ടിഫിക്കറ്റ് ആണ് മുമ്പിൽ തെളിഞ്ഞു വന്നത്. മരണപ്പെട്ട ആളുടെ വിസ ക്യാൻസൽ ചെയ്യണമെങ്കിൽ ആദ്യം അവന്റെ ഭാര്യയുടെയും കുട്ടികളുടെയും വിസ ക്യാൻസിൽ ചെയ്യണം,അതാണ് നിയമം. പക്ഷെ ചില പ്രോപ്പർട്ടികൾ ഇവിടെ ഉള്ളത് കാരണം അവരുടെയും മക്കളുടെയും വിസ ഹോൾഡ് ചെയ്യാനുള്ള ഒരു അറബി ലെറ്റർ ടൈപ്പ് ചെയ്തു എമിഗ്രേഷനിലേക്ക് പോകാൻ വേണ്ടിയാണ് അവർ ഇവിടെ വന്നിരിക്കുന്നത്.
കൂടെ വന്ന കുട്ടിയുടെ പാസ്സ്പോർട്ടിലേക്ക് ഞാനൊന്നു കണ്ണോടിച്ചു നോക്കി, പേര് റുഫൈദ ജനിച്ചത് 2021ൽ അഥവാ മൂന്നു വയസ്സ് പ്രായം.അവൾ കളിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട് പക്ഷെ അവൾ അറിയുന്നില്ലല്ലോ അവളുടെ പ്രിയപ്പെട്ട ഉപ്പ എന്നന്നേക്കുമായി അവളെ വിട്ടു പോയ വിവരം. എന്തായിരിക്കും ആ മകളോട് പറഞ്ഞിട്ടുണ്ടാവുക ഉപ്പയെ ചോദിക്കുമ്പോൾ ......നാളെ വരും, മറ്റന്നാൾ വരും, അടുത്ത ദിവസം വരും യെന്നായിരിക്കില്ലേ ...അങ്ങിനെ അങ്ങിനെ നീണ്ടു പോകും ഒരു ദിവസം അവളും ആ യാഥാർഥ്യം തിരിച്ചറിയും. മറ്റൊരു കുട്ടിയും കൂടി ഉണ്ട് പേര് മഈശ ജനിച്ചത് 2018 ൽ ആറു വയസ്സ് പ്രായം.
ചെറിയ മക്കളെ തനിച്ചാക്കി മാതാപിതാക്കൾ പോകുന്നത് വല്ലാത്തൊരു അവസ്ഥ തന്നെ അല്ലെ..... നമ്മുടെ മക്കളിലേക്ക് ചേർത്തി നോക്കുമ്പോൾ അതിന്റെ ആഴം മനസ്സിലാകും...അല്ലാഹ് നീ രക്ഷ......
ലെറ്റർ ടൈപ് ചെയ്തു അവരുടെ ഒപ്പ് വാങ്ങുമ്പോൾ അവരുടെ കരങ്ങൾ വിറക്കുന്നുണ്ടായിരുന്നു.അവരുടെ പാസ്സ്‌പോർട്ട് ഞാൻ ചെക്ക് ചെയ്തു പേര് റിപ സുൽത്താന ജനിച്ചത് 1990 ൽ മുപ്പത്തി നാല് വയസ്സ് പ്രായം ആകുന്നെ ഉള്ളൂ...എന്തൊരു വിധി ആണ് അല്ലെ , ചെറു പ്രായത്തിൽ തന്നെ വൈധവ്യം പേറേണ്ടി വരുന്നവർ. ഭർത്താവിന്റെ മയ്യിത്ത് മോർച്ചറിയിൽ വെച്ചിട്ടാണ് നിയമക്കുരുക്ക് അഴിക്കാൻ അവർ ഓടിച്ചാടി നടക്കുന്നത്.
പക്ഷെ അപേക്ഷ എമിഗ്രേഷൻ സ്വീകരിച്ചില്ല. ക്യാൻസൽ ചെയ്യാതെ നിർവ്വാഹമില്ല എന്നവർ പറഞ്ഞു. ഇന്ന് രാവിലെ നാല് പേരുടെയും വിസ ക്യാൻസൽ ചെയ്തു. ജീവിതത്തിൽ നിന്ന് തന്നെ ക്യാൻസൽ ചെയ്തു പോയവർക്ക് ഇവിടെ എന്ത് ക്യാൻസലേഷൻ അല്ലെ ......
Sunday, August 20, 2023
പൗരസഭ
Friday, August 28, 2020
പോലീസ് സ്റ്റേഷനിലെ ഒരു രാത്രി
ഉള്ളാളത്ത് പഠിക്കുന്ന സമയത്താണ് ബൈക്കിനോട് ആവേശം തോന്നുന്നത്. അവിടെയുള്ള പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾ വരെ ബൈക്കെടുത്തു ചുറ്റുന്നത് കണ്ടപ്പോഴാണ് സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത എനിക്ക് ബൈക്ക് പഠിക്കാൻ ആഗ്രഹം തോന്നിയത്.അത് അവിടെയുള്ള കൂട്ടുകാരുമായി പങ്കുവച്ചപ്പോൾ അവർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. അങ്ങിനെ സിറാജിന്റെയും, സുഹൈലിന്റെയും പരിശ്രമത്തിൽ ഞാനും, കൂട്ടുകാരൻ മുഹമ്മദും ബൈക്ക് പഠിച്ചെടുത്തു.ഉസ്താദ് നാട്ടിൽപോകുന്ന വ്യാഴായ്ച്ച ദിവസങ്ങളിലായിരുന്നു ബൈക് അഭ്യാസം.(നാട്ടുകാർക്കും അതൊരു വിഷയമായിരുന്നില്ല, കാരണം അതൊക്കെ എല്ലാവരും പഠിക്കേണ്ടതാണ് എന്ന ചിന്താഗതിക്കാരായിരുന്നു അവർ. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കുഴപ്പം തീരില്ലായിരുന്നു).
റമളാൻ പ്രമാണിച്ചു ദര്സിനു ലീവ് കിട്ടി. ഇനി ഒന്നു നാട്ടുകാരുടെ മുമ്പിലൂടെ ബൈക്കെടുത്തു ഞെളിയണം.(അന്ന് അധികമാർക്കും നമ്മുടെ നാട്ടിൽ ഈ ശകടം ഓടിക്കാൻ അറിയില്ലായിരുന്നു.). അതായിരുന്നു ആദ്യ തീരുമാനം. ഒരു ദിവസം മുഴുവനും ഇതെടുത്തു കറങ്ങി ഞാനും, കൂട്ടുകാരൻ മുഹമ്മദും. ഇതുകണ്ട മുഹമ്മദിന്റെ നാട്ടിലെ ചില ചെറുപ്പക്കാർ ഒരുദിവസം ഞങ്ങളെയും പഠിപ്പിക്കണമെന്ന് പറഞ്ഞു വന്നു.
അങ്ങിനെ ഒരു ദിവസം നിശ്ചയിക്കുകയും ആദിവസം നാട്ടിൽനിന്നും 15 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടിയിൽ നിന്നും വണ്ടി വാടകക്ക് എടുക്കുകയും ചെയ്തു.രാത്രി പത്തുമണി മുതൽ അങ്ങോട്ട് 5 ചെറുപ്പക്കാരെ പഠിപ്പിക്കാൻ തുടങ്ങി. കൂടെ മറ്റൊരു സുഹൃത്ത് ലത്തീഫും ഉണ്ട്. ആദ്യം ലത്തീഫ് ഒരാളെയും കൊണ്ടുപോകും, ശേഷം മുഹമ്മദ് മറ്റൊരാളെ കൊണ്ടുപോകും ഇങ്ങനെയായിരുന്നു പഠിപ്പിക്കലിന്റെ രീതി. ചില ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഞാൻ പഠിപ്പിക്കാൻ നിന്നില്ല. സമയം ഏകദേശം 12:30 ആയിക്കാണും ഒരു ജീപ്പ് വരുന്നത് ദൂരെനിന്നു ഞങ്ങൾ കാണുന്നുണ്ട്.ആരോപറയുകയും ചെയ്തു ചിലപ്പോൾ അത് പോലീസായിരിക്കുമെന്ന്. പക്ഷെ ഞങ്ങൾ അത്ര ഗൗനിച്ചില്ല. മുമ്പിൽ വന്നു നിർത്തിയപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടി, അതൊരു പോലീസ് ജീപ്പായിരുന്നു. രാത്രി പെട്രോളിങ്നടത്തുന്ന പോലീസ്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.അടുത്ത നിമിഷം എല്ലാവരും ഇരുട്ടിലേക്ക് ഓടി മറഞ്ഞു. മറ്റുള്ളവർക്കൊക്കെ സുപരിചിതമാണ് ആ സ്ഥലം, എനിക്കാണെങ്കിൽ കൂടുതൽ പരിചയമില്ല താനും.
കൂടെ ഉണ്ടായിരുന്ന രണ്ടുപേർ വയലിലൂടെ ദൂരേക്ക് ഓടിപ്പോയി. മുഹമ്മദ് എവിടെയോ ഒളിച്ചു, ഞാൻ നേരെ പോയത് മുഹമ്മദിന്റെ വീട്ടിന്റെ പിറകു വശത്തേക്ക് ആയിരുന്നു. ഒരു മൂലയിൽ നിന്നു, എന്തുചെയ്യുമെന്നറിയാതെ. ശരീരമാസകലം വിറയൽ അനുഭവപ്പെടുന്നു, പിടിച്ചാൽ എന്താകും അവസ്ഥ. ചിന്തിച്ചു നിൽക്കുമ്പോഴാണ് വീടിന്റെ രണ്ടു ഭാഗത്തുനിന്നും ടോർച്ചിന്റെ വെളിച്ചം നേരെ മുഖത്തേക്ക്.ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു, ഞാൻ പിടിക്കപ്പെട്ടു.പിന്നെ വെളിച്ചത്തു കൊണ്ടുവന്നു ഒരു ചോദ്യം ചെയ്യലായിരുന്നു,
"എന്താണ് ഇവിടെ പണി "
"ബൈക്ക് പഠിപ്പിക്കുകയായിരുന്നു സർ"
"സത്യം പറ ഒളിഞ്ഞു നോക്കാൻ വന്നതല്ലേ"
"അല്ല സർ" ഓടിപ്പോകാതിരിക്കാൻ കാലിൽ ചവിട്ടിയും, കോളറിൽ പിടിച്ചുമായിരുന്നു ചോദ്യം ചെയ്യൽ. നിരപരാധിത്വം തെളിഞ്ഞാൽ വിടുമെന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് പോലീസുകാരന്റെ അടുത്ത കൽപന "ജീപ്പിൽ കയറൂ നമുക്ക് സ്റ്റേഷനിലോട്ടു പോകാം". ജീപ്പിൽ കയറി നേരെ 10 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക്. വണ്ടിയിൽനിന്നും ഒന്നൊന്നര ചോദ്യം ചെയ്യൽ തുടർന്നു."എവിടെന്നായിരുന്നു വണ്ടി വാടകക്ക് എടുത്തത്, ആരുടെ വണ്ടിയാണ്, ആരൊക്കെയാണ് കൂടെ ഉണ്ടായിരുന്നത്" എല്ലാത്തിനും വ്യക്തമായ ഉത്തരം നൽകി.ഇടക്കെപ്പോഴോ ഞാൻ പോലീസുകാരന്റെ പേര് ചോദിച്ചു. സുഗുണൻ അതായിരുന്നു പേര്. പേര് സുഗുണൻ എന്നാണെങ്കിലും അയാളുടെ വായയിൽ നിന്നും മദ്യത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു. സംസാരത്തിനിടയിൽ സ്റ്റേഷൻ എത്തി. എന്നെ അവിടെയുള്ള പൊലീസുകാരെ ഏൽപിച്ചു അവർ പോയി.(വന്നത് തളിപ്പറമ്പ സ്റ്റേഷനിലെ പോലീസുകാർ ആയിരിന്നു, ഞങ്ങൾക്ക് തളിപ്പറമ്പാണ് അടുത്ത് എങ്കിലും ഞങ്ങളുടെ നാട് പഴയങ്ങാടി സ്റ്റേഷൻ പരിധിയിൽ ആയിരിന്നു.അത്കൊണ്ടാണ് പഴങ്ങാടിയിലേക്കു കൊണ്ടുപോയത്.).
രാവിലെ എഴുന്നേറ്റു ബാത്‌റൂമിൽ പോയതിനുശേഷം അഞ്ചു രൂപ തന്നിട്ട് ഹോട്ടലിൽ പോയി ചായകുടിക്കാൻ പറഞ്ഞു ഇന്നലത്തെ രാത്രി പരിചയപ്പെട്ട പോലീസുകാരൻ. അവിടെന്ന് എനിക്ക് മുങ്ങാമായിരുന്നു,പക്ഷെ അയാൾ എന്നിലർപ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കാൻ ഉദ്ദേശിച്ചില്ല.(ചിലപ്പോൾ ചായകുടിക്കാൻ പുറത്തുള്ള ഹോട്ടലിലേക്ക് അയച്ചത് ഇവൻ മുങ്ങുന്നെങ്കിൽ മുങ്ങിക്കോട്ടെ എന്നുവിചാരിച്ചിട്ടുമായിരിക്കാം). ചായകുടിച്ചു വന്നതിനുശേഷം ഞാൻ ചോദിച്ചു,
"സർ ഞാൻ പോയിക്കോട്ടെ"
"വീട്ടിൽനിന്നു ആരെങ്കിലും വരും, അപ്പോൾ പോയാൽ മതി "
ഓരോ ബസ്സ് വരുമ്പോഴും പ്രതീക്ഷയോടെ നോക്കി, ആരെങ്കിലും ഉണ്ടോ. ആരെയും കാണാത്തതു കൊണ്ട് വീണ്ടും പോകാൻ ചോദിച്ചു,
"സർക്കിൾ ഇൻസ്പെക്ടറോട് ചോദിക്കൂ"
അപ്പോഴേക്കും സ്റ്റേഷൻ മുഴുവനും പൊലീസുകാരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞരിന്നു.മെല്ലെ സർക്കിൾ ഇൻസ്‌പെക്ടറുടെ റൂമിന്റെ അടുത്തേക്ക് പോയി, അദ്ദേഹം മറ്റു പോലീസുകാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാണ്.
"ആരാണ്? എന്തുവേണം"
"സർ ഞാൻ പൊയ്ക്കോട്ടെ"
"ഒന്ന് പോടോ അവിടെന്ന്" അദ്ദേഹം കയർത്തു.
ചാൻസ് മുതലെടുത്തു നേരെ തിരിഞ്ഞു നടന്നു സ്റ്റേഷനിൽ നിന്നും.
Sunday, February 10, 2019
മാലാഖമാർ
മുസ്തഫ : അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബാംഗം. നാൽപത്തഞ്ചിനോടടുത്തു പ്രായം കാണും. നാട്ടിനടുത്തുള്ള ദേശീയ പാതയോരത്ത് ഒരു സിമന്റ് കട നടത്തുന്നു. പെട്ടന്നാണ് ഒരു പനിയുടെ രൂപത്തിൽ അയാളുടെ നിർഭാഗ്യം തുടങ്ങിയത്.അതോടൊപ്പം അയാളുടെ കാഴ്ച്ച ശക്തിയും പരിപൂർണ്ണമായി നഷ്ടപ്പെട്ടു. ഒരുപാടു ചികിൽസിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ അടക്കം. പക്ഷെ യാതൊരു ഫലവും ഉണ്ടായില്ല. അതിനിടയിൽ എപ്പോഴോ ഭാര്യയും അയാളെ വിട്ടേച്ചു പോയി.
കുടുംബത്തിന് ഭാരമാകും എന്ന് കണ്ടപ്പോഴാണ് പഴയൊരു കടപ്പാടിന്റെ പേരിൽ ജേഷ്ടൻ പറശ്ശിനിക്കടവ് എം വി ആർ ആയുർവ്വേദ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ചികിത്സക്ക് വേണ്ടിയായിരുന്നില്ല അയാളുടെ ആ ആശുപത്രി വാസം. നാളുകൾ കഴിഞ്ഞു പോകാൻവേണ്ടി. പച്ചയായ മനുഷ്യനെ കൊന്നുതള്ളാൻ കഴിയില്ലല്ലോ എന്ന "സന്മനസ്സ്" കൊണ്ടാവുംഇവിടെയെങ്കിലും കൊണ്ടിട്ടത്. പരിചരിക്കാൻ ഒരു സ്ത്രീയേയും നിറുത്തിയിട്ടുണ്ട് പതിനായിരം രൂപ ശമ്പളവും കൊടുത്ത്. മുസ്‌തുക്കക്ക് ഇടയ്ക്കിടെ ബിരിയാണി വേണം. അത് ഞാൻ കാന്റീനിൽ പോയി വാങ്ങിക്കൊടുക്കും. ചായകുടിക്കുന്നതിനിടെ ആ സ്ത്രീ ഞങ്ങളോട് പറഞ്ഞു. ആ സ്ത്രീക്കുമുണ്ട് കുടുംബം. പ്ലസ്‌ടുവിനു മകനും ഭർത്താവുമടങ്ങുന്ന കുടുംബം. ഇപ്പോൾ അദ്ദേഹം എവിടെ, എനിക്കറിയില്ല, സുഖം പ്രാപിച്ചു വീട്ടിൽ സുഘമായി കഴിയുന്നു എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
രോഗം ഒരുതരം ഒറ്റപ്പെടലാണ്. കുടുംബത്തിൽനിന്ന്, നാട്ടുകാരിൽ നിന്ന്, കൂട്ടുകാരിൽ നിന്ന് അങ്ങിനെ തുടങ്ങിയ എല്ലാവരിൽനിന്നും. ആശുപത്രികിടക്കയിൽ നിന്നും മേൽപ്പോട്ട് നോക്കി നക്ഷത്രങ്ങൾ എണ്ണുന്നവർ എത്രയെങ്കിലും ഉണ്ട് നമ്മുടെ ഇടയിൽ. ജീവിതത്തിന്റെയും, മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ.എത്ര പണമുണ്ടായിട്ടും കാര്യമില്ല. ഒരു രോഗം വന്നാൽ മനുഷ്യന്റെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അപ്പോൾ പണമല്ല ആവശ്യം.നിങ്ങളുടെ സഹതാപ വാക്കുകളും അവർക്കാവശ്യമില്ല. കരുണയോടെയുള്ള ഒരു തലോടലാണ്. ആർദ്രതയോടെയുള്ള ഒരു നോട്ടമാണ്.ഞാൻ നിന്റെ കൂടെ ഉണ്ട് (I AM WITH YOU) എന്ന ഒരുവാക്കാണ്. അതിനു നമുക്ക് സാധിക്കുമോ?. ഒരു ചോദ്യചിഹ്നമാണ്.അവരുടെ നിശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുമോ..... സാന്ത്വനത്തിന്റെ കരസ്പർശം നല്കാൻ കഴിയുമോ......
മനുഷ്യാ, താണ്ടാൻ ഒരുപാടു ദൂരമുണ്ടിനിയും. താണ്ടിയ ദൂരമൊന്നും ഒന്നുമല്ലെന്ന് മനസ്സിലാക്കിത്തരുന്ന അനുഭവങ്ങൾ നിന്റെ കൺമുന്നിൽ ഉണ്ട്.സമ്പത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുമ്പോഴും,കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുമ്പോഴും മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ കാണാതിരിക്കാൻ എങ്ങിനെ കഴിയുന്നു നമുക്ക്.
15 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ പരിചയപ്പെട്ട മറക്കാൻ പറ്റാത്ത കുറച്ചു മുഖങ്ങൾ ഉണ്ട്. പുളിമ്പറമ്പ് കാരിയായ ലക്ഷ്മി, ഇരിട്ടികാരിയായ സരോജിനി അടുത്തടുത്ത റൂമുകളിൽ താമസിച്ചവരാണ്.
മുട്ട് വേദനയായിരുന്നു അവരുടെ പ്രശ്നം. ലക്ഷ്മി ഇടക്കിടെ ഭാര്യയെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. മുബീന, ദീപക്, നിമിഷ,ഗായത്രി, മാനസി, നയന തുടങ്ങിയ മകനെ ചികിൽസിച്ച ഒരുപറ്റം മാലാഖമാരുമുണ്ട് മറക്കാൻപറ്റാത്തവരുടെ കൂട്ടത്തിൽ.
Saturday, February 02, 2019
സ്നേഹ സംഗമം
രണ്ടുമാസം നീണ്ടു നിന്ന സ്നേഹ കാമ്പയിന് സമാപനം കുറിച്ച്കൊണ്ട് RSC ഷാർജ സോൺ സംഘടിപ്പിച്ച "സ്നേഹ സംഗമം" കറാച്ചി ദർബാർ ഹാളിൽ നടന്നു. മാനവിക രാഷ്ട്രീയം, ഓത്തുപള്ളി, സെക്യുലർ ടോക്ക്, വായനശാല, അന്നു ഞങ്ങൾ, ഗൃഹാതുര പ്രദർശനം എന്നീ സെഷനുകളിൽ ആയി നടന്ന പരിപാടി വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്തുമണി വരെ നീണ്ടുനിന്നു.
![]() |
| ഉൽഘാടനം MCA നാസർ മീഡിയവൺ |
![]() |
| സ്വാഗതം: സുബൈർ പതിമംഗലം |
![]() |
| പ്രൌഡമായ സദസ്സ് |
![]() |
| പ്രതിജ്ഞ |
![]() |
| സ്നേഹച്ചങ്ങല |
![]() |
| കവിത ആലാപനം: മുസദ്ധിക് |
![]() |
| വോയിസ് ഓഫ് ചെയർമാൻ: ബദറുദ്ധീൻ സഖാഫി |
![]() |
| ആശംസ: അബ്ദുൽ ഖാദർ സഖാഫി |
ഗൃഹാതുര പ്രദർശനം
വായനശാല
![]() |
| ആമുഖം: സൈനുൽ ആബിദ് |
![]() |
| വായനയുടെ നൊസ്റ്റാൾജിയ: ഇർഫാദ് മായിപ്പാടി |
![]() |
| വായനയുടെ രസം: മുരളി മാസ്റ്റർ |
സെക്യുലർ ടോക്ക്
![]() |
| ആമുഖം: അബ്ദുൽ മജീദ് |
![]() |
| ഇസ്ലാം: ഹുസൈൻ തങ്ങൾ വാടാനപ്പള്ളി |
![]() |
| ഹിന്ദു മതം: ശ്രീ തൃനാഥ് |
ഓത്തുപള്ളി
![]() |
| ആമുഖം ഉനൈസ് സഖാഫി |
![]() |
| സമസ്ത: അബ്ദുൽ ഹയ്യ് അഹ്സനി |
![]() |
| ദർസ്: മമ്മൂട്ടി കട്ടയാട് |
![]() |
| മദ്രസ: സകരിയ ഇർഫാനി |
മാനവിക രാഷ്ട്രീയം
![]() |
| ആമുഖം: ജാഫർ പേരാമ്പ്ര |
![]() |
| മോഹൻ NMCC പ്രധിനിധി |
![]() |
| റിയാസ് തിരുവനന്തപുരം IMCC പ്രധിനിധി |
![]() |
| ചന്ദ്ര പ്രകാശൻ UDF പ്രധിനിധി |

























































