അന്നം തേടിയുള്ള മലയാളിയുടെ അറേബ്യന്‍ നാടുകളിലേക്കുള്ള പ്രവാസം ആരംഭിക്കുന്നത് എഴുപതുകളുടെ ആദ്യത്തോടെയാണ്. ഈ സുദീര്‍ഘ പ്രവാസത്തിനിടയില്‍ ദുഖങ്ങളും, പ്രയാസങ്ങളും, വിരഹങ്ങളും,സന്തോഷങ്ങളും, നഷ്ടങ്ങളും, നേട്ടങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്.
മലയോളം പ്രതീക്ഷകളുമായി വന്നവര്‍ വെറും കയ്യോടെ നിരാശരായി പോകേണ്ടിവന്നിട്ടുണ്ട്. അവസാനം പോകുമ്പോള്‍ കുറച്ചു രോഗവും, വാര്‍ധക്യത്തിന്റെ അവശതയും മാത്രം ബാക്കിയാക്കി പ്രതീക്ഷകളുടെ ഭാണ്ഡങ്ങള്‍ എല്ലാം ഈ മണലാരണ്യത്തില്‍ ഇറക്കി വെച്ച് 'മനസ്സമാധാനത്തോടെ' തന്‍റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകുന്നവര്‍.
എന്‍റെ രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരുപാട് പേരെ കണ്ട് മുട്ടി. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജീവിതത്തോണിയില്‍ പ്രതീക്ഷയുടെ ഭാണ്ഡങ്ങള്‍ കെട്ടിവെച്ചു ആഞ്ഞു തുഴയുന്നവര്‍.അതില്‍ ഇടക്ക് പതറിപ്പോകുന്നവര്‍ ഉണ്ട് ,അവസാനം കരപറ്റി രക്ഷപ്പെടുന്നവരും ഉണ്ട്. ജീവിതത്തെ ജോളിയായി സമീപിച്ചു കിട്ടുന്ന പൈസക്ക് അടിച്ച് പൊളിച്ചു ജീവിക്കുന്നവരും അതില്‍ പെടും.
1978 ല്‍ ഇവിടെ വന്ന് 37വര്‍ഷമായി പത്ര വിതരണ രംഗത്ത് തുടരുന്ന 64 വയസ്സായ തിരുവനന്തപുരത്തുകാരനായ ഒരു നജീബ് ബായിയെഎനിക്കറിയാം. എല്ലാ ടൈപിംഗ് സെന്റെറില്‍നിന്നും ബാങ്കിലിടാനുള്ള പൈസയും വാങ്ങി തന്‍റെ ബൈക്കില്‍ ചൂടിനെ വക വെക്കാതെ പോകുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്. നമുക്ക് അദ്ദേഹം വെറും തമാശക്കാരന്‍ മാത്രം. ജീവിതത്തിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടി അദ്ധേഹത്തിന്റെ പെടാപാട് തമാശയിലൂടെ ഒരു മറ ഉണ്ടാക്കുന്നു എന്ന് മാത്രം. ഒരു മാസം മുംബ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം അദ്ദേഹം കാന്‍സില്‍ ചെയ്തു നാട്ടിലേക്ക് പോയി.വീണ്ടും വരുമെന്ന വാഗ്ദാനവുമായി, ഒരു കാന്തിക ശക്തി പോലെ പ്രവാസിയെ ഈ മണലാരണ്യത്തിലേക്ക് തന്നെ പിടിച്ചു വലിക്കുന്ന ഏതോ ഒരു ഘടകം ഉള്ളത് പോലെ."വന്ന നാള്‍ മുതല്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതും, വര്‍ഷങ്ങളോളം തുടരുന്നതുമായ ഒന്നുണ്ട് അതാണ് പ്രവാസം" എന്ന വാക്ക് എത്ര പ്രസക്തമാണ്.
ഏതോ കമ്പനിയില്‍ നിന്നും ചാടി വന്ന് നമ്മുടെ ചുറ്റുപാടുമുള്ളവരുടെ വണ്ടി കഴുകിയും കടകള്‍ തൂത്തുവാരിയും കിട്ടുന്ന പൈസ കൊണ്ട് കുടുംബം പുലര്‍ത്തി ജീവിക്കുന്ന അനീസ് എന്ന ബംഗാളി ചെറുപ്പക്കാരന്‍, അവനിക്ക് വിസയോ, പാസ്പോര്‍ട്ടോ തുടങ്ങിയ യു എ യി ല്‍ ജീവിക്കാനുള്ള ഔദ്യോഗിക രേഖകള്‍ ഒന്നും തന്നെ ഇല്ല. ഒരു ഔട്ട് പാസ്സ് കഴിഞ്ഞെങ്കിലും അവന്‍ നാട്ടില്‍ പോയില്ല.ഇനി എപ്പോള്‍ നാട്ടില്‍ പോകും എന്ന എന്‍റെ ചോദ്യത്തിന് അവന്‍ തന്ന മറുപടി മൂന്നു വര്‍ഷം കഴിഞ്ഞതിനു ശേഷം എന്നാണ്. ഇപ്പോള്‍ വന്നിട്ട് മൂന്നു വര്‍ഷവും. ആറുവര്‍ഷം തന്‍റെ പ്രിയതമയുടെ വരവും കാത്തു കഴിയുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ ചിന്തിച്ചപ്പോള്‍ അറിയാതെ ഒരിറ്റു കണ്ണുനീര്‍.............................................................................................................
അങ്ങകലെ അവന്‍റെ നാട്ടില്‍ അവനെയും കാത്തു ഭാര്യയും പന്ത്രണ്ടു വയസ്സായ മകനും അടങ്ങുന്ന കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പക്ഷെ എല്ലാം പെട്ടന്നാണു സംഭവിച്ചത്, ചെക്കിങ്ങിനു വന്ന പോലീസ് അവനെ പിടികൂടി.ഔദ്യോഗിക രേഖകള്‍ ഒന്നും തന്നെഇല്ലാത്തതിന്റെ പേരില്‍ ജയിലില്‍ ആയി. ഇപ്പോള്‍ എന്ത് സംഭവിച്ചു ഒന്നും അറിയില്ല, ഇങ്ങിനെ പിടികൂടുന്നവരെ ആജീവനാന്ത വിലക്ക് ഏര്‍പെടുത്തി നാട്ടിലേക്ക് തന്നെ അയക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അങ്ങിനെയെങ്കിലും അവന്‍റെ കുടുംബത്തിനു സമാധാനം ലഭിക്കട്ടെ എന്ന് മനസ്സ് അറിയാതെ പറഞ്ഞു പോയി. ഇപ്പോള്‍ അവനു പകരം വന്നതും ഒരു ബംഗാളി തന്നെ, അവന്റെതും ഇതേ അവസ്ഥ, അജ്മാനിലെ ഏതോ ഒരു കമ്പനിയില്‍ നിന്നും ശംബളം കിട്ടാത്തതിന്റെ പേരില്‍ ചാടി വന്ന ജഹാങ്കീര്‍ ആലം. ഇവിടെ കാറുകള്‍ തുടച്ചും കടകള്‍ അടിച്ചു വാരിയും ജീവിക്കുന്നു.അവന്‍റെ ആയുസ്സ് പുസ്തകവും എപ്പോള്‍ അവസാനിക്കും????. യുവത്വങ്ങള്‍ ആര്‍ക്കോ വേണ്ടി അറിയാതെ പണയം വെച്ച് പോകുന്നവര്‍.അവസാനം ചണ്ടിയായി അവിടെയും,ഇവടെയും എടുക്കാത്ത നാണയമായി മറുന്നവര്‍.അള്ളാഹ് നീ തന്നെ കാവല്‍,,,,,,,,,,,,,,,,,,,,
സിഗ്നല്‍ ലൈറ്റുകളില്‍ നിര്‍ത്തുന്ന വണ്ടികളില്‍ പോയി രാത്രി മൂന്നു മണി സമയത്ത് പത്രം വില്‍ക്കുന്ന ഒരുപാടു പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പത്രമെടുത്ത് പോകുമ്പോള്‍ ഉണ്ടാകുന്ന പുഞ്ചിരി ആയിരിക്കില്ല ചിലപ്പോള്‍ തിരിച്ചു വരുമ്പോള്‍ അവരുടെ മുഖത്ത് കാണുന്നത്. തന്‍റെ കുടുംബക്കാര്‍ സുഖനിദ്രയില്‍ കഴിയുമ്പോഴും അവരുടെ ഒരു ചാണ്‍ വയറിനു വേണ്ടി ഉറങ്ങാതെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട പാവം പ്രവാസി.ഇങ്ങിനെ എത്ര എത്ര പേര്‍. എത്ര പേരുടെ സങ്കടത്തിന്റെ കണ്ണീരു വീണ മണ്ണ് ആണു ഇത്!.ഓരോ തലയണകള്‍ക്കും പറയാനുണ്ടാവും ഒരുപാടു കണ്ണുനീരിന്റെ കഥകള്‍. രാത്രി കിടന്നുറങ്ങുമ്പോള്‍ ആരും അറിയാതെ വീണ കണ്ണുനീരിന്റെ കഥ.കഴിഞ്ഞ കാലത്തിന്റെ മറ്റൊരു പേരാണ് കഥ, പക്ഷെ പ്രവാസിയിലേക്ക് നോകുമ്പോള്‍ ഭാവിയു, ഭൂതവും, വര്‍ത്തമാനവും എല്ലാം കഥകളായി മാറുന്നു.
വെറും സങ്കടത്തിന്റെ കഥകള്‍ മാത്രമല്ല കേള്‍ക്കുന്നതും, കാണുന്നതും. നല്ല പൊസിഷനില്‍ ജോലി ചെയ്തു നല്ല ശമ്പളവും വാങ്ങി ഭാര്യയോടും, മക്കളോടും കൂടെ ജീവിക്കുന്ന എത്രയോ പേര്‍ എവിടെ ഉണ്ട്. അവരെയൊന്നും കാണാതെ പോകുന്നതല്ല എങ്കിലും എപ്പോഴും എല്ലാവര്‍ക്കും കണ്ണു നീരിനോടാണല്ലോ ഇഷ്ടം, 'സാഹിത്യത്തിനു' പോലും. അങ്ങിനെ പറഞ്ഞു എന്ന് മാത്രം.
ഇനി എന്നിലേക്ക് തിരിച്ചുവരാം, ഞങ്ങളുടെ റൂമില്‍ എട്ടു പേര്‍, ചിലപ്പോള്‍ അത് പത്താകും. വ്യത്യസ്ത ജില്ലക്കാര്‍. അയല്‍ സംസ്ഥാനക്കാര്‍, വ്യത്യസ്ത സംസ്കാരം ഉള്ളവര്‍, വ്യത്യസ്ത സ്വഭാവക്കാര്‍. കൂടുതല്‍ പേരും ടൈപ്പിംഗ് സെന്ററില്‍ ജോലി ചെയ്യുന്നവര്‍.ജോലി സമയം രാവിലെ എട്ടു മണി മുതല്‍ രാത്രി പത്തുമണി വരെ. ഉച്ചക്ക് കിട്ടുന്ന മൂന്ന് മണിക്കൂര്‍ വിശ്രമം ഒഴിച്ചാല്‍ മുഴു സമയ ഡ്യൂട്ടി തന്നെ.എങ്കിലും വെള്ളിയാഴ്ച്ച എല്ലാവര്‍ക്കും ഒഴിവാണ്. അന്ന് ബിരിയാണി വെച്ച് ഞങ്ങള്‍ ആഘോഷിക്കും. കട്ടിലില്‍ കിടക്കാനുള്ള ഭാഗ്യം നാലുപേര്‍ക്ക് മാത്രം. ബാക്കിയുള്ളവര്‍ നിലത്ത് കിടക്കണം. അനാധാലയത്തിലെ അന്തേവാസികളെ പോലെ. ഭക്ഷണം ഓരോദിവസവും ഓരോരുത്തര്‍ ഉണ്ടാക്കണം. നാട്ടില്‍നിന്നു ഒരിക്കല്‍ പോലും അടുക്കള കാണാത്തവര്‍, അടുക്കളയിലെ തീ കത്തിക്കാന്‍ പോലും മടികാണിച്ചവര്‍ ഇവിടെ യാന്ത്രികമായി കറിയും, ചോറും ഉണ്ടാക്കുന്നു. ഉപ്പ് കുറഞ്ഞതിനു ഉമ്മയെ കുറ്റപ്പെടുത്തിയവര്‍ ഒന്നും പറയാതെ, ഒരു പരാതിയുമില്ലാതെ എല്ലാം കഴിക്കുന്നു.
ഒഴിവു കിട്ടുന്ന സമയങ്ങളിലുള്ള നമ്മുടെ ചര്‍ച്ചയില്‍ നാടും, വീടും, രാഷ്ട്രീയവും, കളിയും എല്ലാം കടന്നു വരും.ചിലപ്പോള്‍ പഴയകല സ്മരണകളിലേക്ക് എല്ലാവരും ഊളയിടും.അതില്‍ സ്കൂളും, മദ്രസയും,ദര്‍സും,കോളേജും എല്ലാം കടന്നു വരും.
നമുക്കൊരു അയല്‍വാസി ഉണ്ട് അതും പാകിസ്ഥാന്‍ കാരന്‍. അയാള്‍ കുടുംബസമേതം ജീവിക്കുന്നു. അതിര്‍ത്തി തര്‍ക്കങ്ങളോ, പ്രശ്നങ്ങളോ ഒന്നുമില്ല. നല്ല സൗഹാര്‍ധത്തില്‍ നമ്മള്‍ പരസ്പരം കൊണ്ടും കൊടുത്തും കഴിയുന്നു. അവര്‍ ഉണ്ടാക്കുന്ന നല്ല ഭക്ഷണങ്ങള്‍ ചിലപ്പോള്‍ നമുക്ക് കൊണ്ട് തരും.നമ്മള്‍ അങ്ങോട്ടും.
നമ്മുടെ റൂം. ചില കാഴ്ച്ചകള്‍.

വായിച്ചപ്പോൾ നല്ല സങ്കടം തോന്നി...പ്രവാസികളെക്കുറിച്ച് പലരും എഴുതിയത് വായിച്ചിട്ടുണ്ടെങ്കിലും ഇത് വളരെയേറെ ഹൃദയസ്പർശ്ശിയായി തോന്നി.
ReplyDelete(എന്താ ഇങ്ങനെ അക്ഷരത്തെറ്റുകൾ?)
THANKS...SUDHEEEE
Deleteഅക്ഷരതെറ്റുകൾ.....
ReplyDeleteതിരുത്താനുള്ള ശ്രമങ്ങൾ നടത്തും.....
Deleteപ്രവാസികളെന്നു പറയുമ്പോൾ ഗൾഫ് പ്രവാസികൾക്കു മാത്രമാണ് ഇത്തരം ഒരു ജീവിതം വിധിച്ചിട്ടുള്ളത്. ഈയ്യാമ്പാറ്റകളെപ്പോലെ ചിറകു കരി ച്ച് കൊഴിഞ്ഞു വീഴാൻ വേണ്ടി മാത്രം അറിഞ്ഞു കൊണ്ട് തീയിൽ ചാടുന്നവർ...
ReplyDeleteഎന്നിട്ടും തിരിച്ചു വന്നവർ വീണ്ടും ആ എരിതീയിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നുണ്ടെങ്കിൽ നമ്മുടെ നാടും ഗൾഫിനേക്കാൾ എന്തൊക്കെയോ കൂടുതൽ നാം ഇവിടെ അനുഭവിയ്ക്കേണ്ടി വരുന്നില്ലെ...?
തീർച്ചയായും ഉണ്ട്.അത്കൊണ്ടാണല്ലോ ഓരോ പ്രവാസിയും പെട്ടന്ന്മടങ്ങി വരുന്നത്.അല്ലെങ്കിൽ ഒരു മടങ്ങി വരവ് ആഗ്രഹിക്കുന്നത്.അവന്റെ നാട് അവനെ സ്വീകരിക്കുമോ. ഓരോ പ്രവാസിയും ചോദിക്കുന്ന ചോദ്യമാണ്.
Deleteവന്ന നാള്‍ മുതല്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതും, വര്‍ഷങ്ങളോളം തുടരുന്നതുമായ ഒന്നുണ്ട് അതാണ് പ്രവാസം"
ReplyDelete