1994, അന്ന് ഞാന്‍ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
വേദി ഉണരാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും തീവ്രമായ പരിശീലനത്തില്‍ ഏര്‍പെട്ടിരിക്കുന്നു.നാലു ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.റെഡ്, ഗ്രീന്‍, ബ്ലു, എല്ലോ. സ്കൂള്‍ യുവജനോത്സവത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.മാപ്പിളപ്പാട്ടും, ഒപ്പനയും, കോല്‍ക്കളിയും മറ്റും സദസ്സിനെ വിരുന്നൂട്ടും എന്നതില്‍ സംശയമില്ല. അങ്ങിനെ ആദിവസമെത്തി.മാപ്പിളപ്പാട്ടിന്റെ ആരവത്തോടെ വേദി ഉണര്‍ന്നു.ഉസ്മാന്‍ തലക്കി അവതരിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് ഇന്നും മനസ്സില്‍ നിറഞ്ഞു നില്കുന്നു."അടുത്തതായി വേദിയില്‍ നടക്കാന്‍ പോകുന്നത് ആണ്‍കുട്ടികളുടെ ഒപ്പന മത്സരമാണ്" വേദിയില്‍നിന്നും അനൌണ്സ് മുഴങ്ങി.മത്സരാര്‍ഥികള്‍ എല്ലാവരും ഗ്രീന്‍ റൂമില്‍ എത്തി.അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്,നമ്മുടെ ക്ലാസ്സിലെ മത്സരാര്‍ഥികള്‍ എല്ലാവരും എത്തി പക്ഷെ പുതിയാപ്പിള ആകേണ്ട ആള്‍ ഇല്ല.കുറേ തിരഞ്ഞു പക്ഷെ കണ്ടില്ല. ഫോണ്‍ വിളിക്കാനാണെങ്കില്‍ ആ കാലത്ത് മൊബൈലും ഇല്ലല്ലോ. അപ്പോഴാണ് നമ്മുടെ ലീഡര്‍ അസ്സു (അഷ്‌റഫ്) എന്നെ കാണുന്നത്.അഞ്ചു രൂപ കീശയില്‍ തിരുകിക്കയറ്റിയിട്ട് എന്നോട് പറഞ്ഞു. ചതിക്കരുത്, ദയവു ചെയ്തു ആ കസേരയില്‍ ഒന്ന് ഇരുന്നു തരണം.( അന്ന് അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിലായിരുന്നു അസ്സു)
പിടക്കുന്ന മനസ്സോട് കൂടെയും, വിറയ്ക്കുന്ന കാലുകളോടു കൂടെയും വേദിയില്‍ കയറി. പരിപാടി ഭംഗിയായി അവസാനിക്കുകയും ചെയ്തു. പിറ്റേന്നു സ്കൂളില്‍ പോയപ്പോള്‍ ചില പെണ്‍കുട്ടികള്‍ തമാശയാക്കി എങ്കിലും എന്‍റെ സ്വതസിദ്ധമായ, നിഷ്കളങ്കമായ ചിരിയില്‍ മറുപടി ഒതുക്കി.

പുയ്യാപ്ല
ReplyDeleteHM
Delete