വ്യഴായ്ച്ച രാത്രി റൂമില്‍ എത്തിയപ്പോള്‍ ആണ് അറിയുന്നത്, നാല്പത്തിഎട്ട് മണിക്കൂറിനുള്ളില്‍ റൂം വിട്ടു പോകണമെന്ന മുന്‍സിപ്പാലിറ്റിയുടെ അറിയിപ്പ് വന്ന കാര്യം. കലീല്‍ ആണ് പറഞ്ഞത്. കൂടെ ഇസ്ഹാക്കും,റഫീക്കും ഉണ്ട്. ഇസ്ഹാക്കും,റഫീക്കും നമ്മുടെ റൂമില്‍ അല്ലെങ്കിലും അവര്‍ നടത്തുന്ന ഒരു കമ്പനിയുടെ ഓഫിസായിട്ടാണ് റൂം പ്രവര്‍ത്തിക്കുന്നത്. ഓഫീസ് റൂമുകളില്‍ ആളുകള്‍ താമസിക്കാന്‍ പാടില്ലെന്നത് യു എ യി ലെ നിയമമാണ്. അങ്ങിനെ പിടിക്കപ്പെട്ടാല്‍ പിഴ കൊടുക്കേണ്ടി വരും. പ്രത്യേകിച്ചും ചെക്കിംഗ് കര്‍ഷനമാക്കിയ ഈസമയത്ത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ വ്യാപിച്ച ഘട്ടത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.
ഇതുമായി മുന്‍സിപ്പാലിറ്റി ഓഫീസില്‍ പോയാല്‍ അവര്‍ നിര്‍ബന്ധമായും പരിശോധനക്ക് വരും. അത് കൊണ്ട് ആരുടെയെങ്കിലും സ്വാധീനം ഉപയോഗിച്ചു ചെക്കിങ്ങിനു വരാത്ത നിലയില്‍ ആക്കാം, ഖലീലാണ് അഭിപ്രായം മുന്നോട്ടു വെച്ചത്. നല്ല അഭിപ്രായം, അങ്ങിനെഎങ്കില്‍ അങ്ങിനെ എല്ലാവരും സമ്മതിച്ചു. പിറ്റേന്ന് വെള്ളിയാഴ്ച്ച, കൂലങ്കഷമായി ചിന്തിച്ചു. ഒരു എത്തും,പിടിയും കിട്ടുന്നില്ല. ഒരു ഐഡിയയും തലയില്‍ കയറിയില്ല. അല്ലെങ്കില്‍ ഇത്പോലോത്ത സമയങ്ങളിലൊന്നും പണ്ടേ എന്‍റെ തലയില്‍ ഒന്നും കയറാറുമില്ല.
ശനിയാഴ്ച്ച ആയിരുന്നു പ്രതീക്ഷ, പക്ഷെ അതും നഷ്ടപെട്ടു. കുറച്ചുപേരുമായി ബന്ടപ്പെട്ടു യെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാവരും കൈ മലര്‍ത്തി. "നോ രക്ഷ." ചെക്കിംഗ് ലാസിം ( നിര്‍ബന്ധം). ഇനി എന്ത് ചെയ്യും? എന്ത് ചെയ്യാന്‍, സാധനങ്ങളൊക്കെ നീക്കം ചെയ്ത് റൂം ഒരു ഓഫീസ് പോലെ ആക്കി വെക്കണം. ചെക്കിങ്ങിനു വരുന്നവര്‍ക്ക് മനസ്സിലാകരുത് ഇവിടെ താമസമുണ്ടായിരുന്നു എന്ന്.
"വരുന്നവര്‍ തലയില്‍ ആള്‍താമസം ഇല്ലാത്തവരല്ലല്ലോ, വന്നാല്‍ അവര്‍ക്ക് എങ്ങിനെയും മനസ്സിലാവും ഇത് താമസിക്കുന്ന റൂം ആണെന്ന്. അത്കൊണ്ട് സാധനങ്ങള്‍ മാറ്റണ്ട" മലപ്പുറത്ത് കാരനായ മൂസക്കുട്ടിയുടെ അഭിപ്രായം.എനിക്കും തോന്നി ഇത് നല്ല അഭിപ്രായമായിട്ട്.പക്ഷെ പുറത്ത് പറഞ്ഞില്ല.
കര്‍ണ്ണാടകക്കാരനായ മാലികിന് നിര്‍ബന്ധം, സാധനങ്ങള്‍ എടുത്തുമാറ്റണമെന്ന്. അവസാനം സാധനങ്ങള്‍ മാറ്റി റൂം ക്ലീന്‍ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. അതിനിടയില്‍ ബെഡ് സ്പൈസിനുവേണ്ടി പരക്കം പായുന്നും ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ടെന്‍ഷന്‍ ഇല്ലാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നു " സുഹൈല്‍ സഖാഫിയും, ഷഫീഖും.സഖാഫി ജനുവരി മൂന്നിന് നാട്ടില്‍ പോവുകയാണ്. അയാള്‍ക്കുണ്ടായിരുന്ന ആകെ പേടി പെട്ടികെട്ടാന്‍ റൂം ഉണ്ടാകുമോ എന്നതായിരുന്നു.
"നമുക്ക് പള്ളിയില്‍ നിന്ന് പെട്ടികെട്ടാം" നര്‍മ്മം കലര്‍ത്തിയ ഭാഷയില്‍ മാലിക് ഇടക്കിടെ പറയുന്നുണ്ടായിരുന്നു.
ഷഫീഖ് ആണെങ്കില്‍ എനിക്ക് സാബിറിന്റെ റൂം ഉണ്ടെന്നു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ആരെയോ ബോധിപ്പിക്കാന്‍ എന്നപോലെ. ഖലീലും എവിടെയോ റൂം ഒപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. ബാക്കിവരുന്നവര്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന ചിന്തയിലും.
മലപ്പുറത്തുകാരനായ ബാവുട്ടി (നൗഫല്‍, നാട്ടില്‍ അങ്ങിനെയാണ് വിളിക്കല്‍. മലപ്പുറത്തു ജനിക്കാത്തതും ഭാഗ്യംതന്നെ. അല്ലെങ്കില്‍ നമ്മുടെ പേരും ചെക്കുട്ടിയും, കുഞ്ഞാപ്പുവും, കുഞ്ഞൂട്ടിയും ഒക്കെ ആയി മാറുമായിരുന്നു. വെറുതെ ഒരു തമാശ പറഞ്ഞതാണെ.....മലപ്പുറത്തുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തേക്കരുത്.) ക്ക് ഉണ്ടായിരുന്ന പേടി ബുധനാഴ്ച്ച നാട്ടില്‍ നിന്ന് വരുന്ന താടിക്കാരന്‍ ഫിര്‍ദൌസ് ബായി കൊണ്ടുവരുന്ന"പത്തല്‍" ആരുടെ റൂമില്‍ കൊണ്ടുവരും എന്നതായിരുന്നു.
ശനിയാഴ്ച്ച രാത്രി ക്ലീനിംഗ് തുടങ്ങി. ഇന്ന് ശഫീഖിന്റെ വക ചിക്കന്‍ ആക്കിയാലോ? ഖലീല്‍ ആണെന്ന് തോന്നുന്നു പറഞ്ഞത്.അല്ല മെസ്സ് വക തന്നെ ആയിക്കോട്ടെ. അങ്ങിനെ ചെക്കിങ്ങിനു വരുന്ന ദിവസത്തിന്റെ തലേ രാത്രിയും നമ്മള്‍ ചിക്കന്‍ കഴിച്ചു കിടന്നുറങ്ങി.
ഞായറാഴ്ച്ച രാവിലെ ക്ലീനിംഗ് അവസാനിച്ചു. കട്ടില്‍ അഴിച്ച് ബാര്‍പ്പിന്റെ മുകളില്‍ ഇട്ടു. ഓരോരുത്തരും അവരവരുടെ സാധനങ്ങള്‍ കടകളിലും , സുഹൃത്തുക്കളുടെ റൂമുകളിലും വെച്ചു. കിച്ചണ്‍ സാധനങ്ങള്‍ മൊത്തം റഫീഖിന്റെ വണ്ടിയില്‍ അടുക്കിവെച്ചു.അത്കൊണ്ട് തന്നെ അനിശ്ചിത കാലത്തേക്ക് കിച്ചണ്‍ അടച്ചു. ഭക്ഷണം ഓരോരുത്തരും അവരവരുടെ പൈസ കൊണ്ട് ഹോട്ടലില്‍ നിന്നും കഴിക്കണം എന്ന ഓര്‍ഡിര്‍ വന്നു. റബ്ബേ ഇനി എത്ര ദിവസമാണാവോ പുറത്തുപോയി കഴിക്കേണ്ടി വരിക??...
റൂം ഏകദേശം ഒരു ഓഫീസ് പോലെ ആയി എന്ന് പറയാം. ഇനി കാത്തിരിപ്പ്, ചെക്കിങ്ങിനു വേണ്ടി, പ്രതീക്ഷയോടെ. ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമത്തിന് ആരും റൂമില്‍ പോകരുത്. രാത്രി ഉറങ്ങാന്‍ മാത്രമേ പോകാവൂ എന്ന് വാട്സ്ആപ് ഗ്രൂപ്പില്‍ നിരന്തരം അറിയിപ്പ് വന്നു. പലരും ഓഫീസ് തന്നെ വിശ്രമ കേന്ദ്രമാക്കി. പക്ഷെ അന്നാരും വന്നില്ല. ഒരാള്‍ എത്തിനോക്കുകപോലും ചെയ്തില്ല.
തിങ്കളാഴ്ച്ച, ഏകദേശം രാത്രി എഴു മണിആയിക്കാണും. ഖലീലിന്റെ ഫോണ്‍ വന്നു. സഖഫീ, റൂം ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. കൂടെ റഫീഖും. ഇസ്ഹാഖും ഉണ്ട്. പരിശോധനാ ഫലം അറിയാനുള്ള ആകാംഷ. വട്സാപ്പിലൂടെ നിരന്തര ചോദ്യം. അവസാനം ഫലം പുറത്തു വന്നു. താമസിക്കാം, പ്രശ്നം ഇല്ല. മൂന്ന് ദിവസത്തെ ആകാംഷക്കൊടുവില്‍ വീണ്ടും പഴയത് പോലെ നമ്മള്‍ ആ റൂമിലേക്ക് തന്നെ തിരിച്ചെത്തി.
ആടറിയുന്നോ അങ്ങാടി വാണിഭം എന്നപോലെ നാട്ടുകാരും, വീട്ടുകാരും അറിയുന്നുണ്ടോ പാവം പ്രവാസികളുടെ ഈ പെടാപാടുകള്‍.

ഞാനും വരുന്നുണ്ട് ഒരു ദിവസം ചെക്കിങിന്
ReplyDeleteവന്നോളൂ, സ്വാഗതം ഷഹിദ്....
Deleteഉനൈസേ...
ReplyDeleteആകെ ശ്വാസം മുട്ടിപ്പോയല്ലോ.ഇനി ഞാനുമുണ്ടായിരുന്നോ അവിടെ താമസിയ്ക്കാൻ!?!?!?!
സുധീ, മൊത്തം ശ്വാസം മുട്ടാണ്.നന്ദി, വായിച്ചതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും........
Deleteനൗഫല്‍, നാട്ടില്‍ അങ്ങിനെയാണ് വിളിക്കല്‍. മലപ്പുറത്തു ജനിക്കാത്തതും ഭാഗ്യംതന്നെ. അല്ലെങ്കില്‍ നമ്മുടെ പേരും ചെക്കുട്ടിയും, കുഞ്ഞാപ്പുവും, കുഞ്ഞൂട്ടിയും ഒക്കെ ആയി മാറുമായിരുന്നു. വെറുതെ ഒരു തമാശ പറഞ്ഞതാണെ.....മലപ്പുറത്തുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തേക്കരുത്.തമാശക്കാരനാണല്ലോ
ReplyDeleteഅയ്യോ......അങ്ങിനെയൊന്നും ഇല്ല. നന്ദി,SHAJITHA... വായിച്ചതിനും, COMMENTIയതിനും.
Deleteപ്രവാസത്തിലെ കൊച്ചു വേദനകള്‍ സരസമായ ഭാഷയില്‍ കൊള്ളാം ..എഴുതുക അറിയിക്കുക .
ReplyDeleteനന്ദി,ഫൈസൽക്ക, വായിച്ചതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും........
Deleteയുനൈസ് ,എഴുത്ത് കൊള്ളാം.ഈ ബാക്ക് ഗ്രൌണ്ട് കളര്‍ ഒരു സുഖമില്ല
ReplyDeleteഒരുപാട് നന്ദി.........ബാക്ക് ഗ്രൗണ്ട് കളർ മാറ്റി.
Delete