യാത്ര എനിക്കെന്നും ആവേശമാണ്.പക്ഷികളുടെ ചില്‍,ചില്‍ ശബ്ദങ്ങളും,പ്രകൃതിയുടെ സുന്ദരമായ നിമിഷങ്ങളും ആസ്വദിച്ചുകൊണ്ട്. ബസ്സിന്റെ സൈഡ് സീറ്റിനോടായിരുന്നു എപ്പോഴും എനിക്ക് താല്പര്യം.ട്രെയിനിലും തഥൈവ.പലരും ചോദിച്ചിട്ടുണ്ട് സൈഡ് സീറ്റിനോട് എന്താണ് ഇത്ര താല്പര്യമെന്ന്.അവരറിയുന്നില്ലല്ലോ എന്‍റെ ഏകാന്തതയുടെ കൂട്ടുകാരന്‍ ഓടിപ്പോകുന്ന മരങ്ങളും,പുഴകളും, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മലകളും,കുന്നുകളുമാണെന്ന്. നിളയോടും,കുന്തിപ്പുഴയോടും കിന്നാരം പറഞ്ഞു പോയിട്ടുണ്ട് ഞാന്‍. ചിലയാത്രകള്‍ നമ്മുടെ മനസ്സുകളില്‍ മായാതെ നില്‍ക്കും. ചിലത് മറക്കാന്‍ ശ്രമിക്കും.ഓരോയാത്രയും ഒരുപാടു അനുഭവങ്ങളുടെ കൂമ്പാരങ്ങള്‍ നമുക്ക്തരുന്നു
എന്‍റെ ഏറ്റവും ആസ്വാദകരമായ യാത്ര കുടക് ജില്ലയിലെ എരുമാട് എന്ന പ്രദേശത്തേക്കുള്ള യാത്രയായിരുന്നു. ഇരിട്ടിയില്‍നിന്നും ഇരുപതോളം കിലോമീറ്റര്‍ ചുരം കയറി പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആസ്വദിച്ചു കൊണ്ടായിരിക്കും യാത്ര. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും,വിശാലമായ വനങ്ങളും,ഇടയ്ക്കിടെ കാണുന്ന കുരങ്ങന്‍മാരും, വളഞ്ഞു , പുളഞ്ഞു പോകുന്ന റോഡുകളും,അതിനെല്ലാം ഉപരിയായി ഏതു വേനല്‍കാലത്തും കിട്ടുന്ന തണുത്ത കാലാവസ്ഥയും യാത്രയെ ആസ്വാദകരമാക്കും എന്നതില്‍ സംശയമില്ല. ഒരു വര്‍ഷത്തില്‍ ഒരുപാട് തവണ ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പോകുന്ന വഴിയില്‍ വിജനമായ ചില സ്ഥലങ്ങളില്‍കാണുന്ന ചെറിയ,ചെറിയ കുടിലുകള്‍ ചിന്തയെ ചെറുപ്പ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.മഴക്കാലമായാല്‍ യാത്രദുഷ്ക്കരമാകും. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ ചിലപ്പോള്‍ വീണാല്‍ ഗതാഗത തടസ്സം ഉണ്ടാവും.
സുന്ദരമായ പ്രകൃതിയിലൂടെ അതിനേക്കാള്‍ സുന്ദരമായ നാട്ടിലേക്കുള്ള പ്രയാണം അതായിരുന്നു എനിക്ക് ഈ വഴിയിലൂടെയുള്ള ഓരോ യാത്രയും. ഓരോ യാത്രയും നമുക്ക് ഓരോ പാഠങ്ങളാണു നല്‍കുന്നത്. എരുമാട്ടേക്കുള്ള ആദ്യ യാത്ര ഞാനിന്നും ഓര്‍ക്കുന്നു.ഒരു സന്ധ്യാസമയത്താണ് അവിടെ എത്തുന്നത്, മദ്രസാ അധ്യാപകനായി.വലിയ പള്ളി, ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്നുനിലയുള്ള മദ്രസ,ഒരു യതീംഖാന എന്നിവ സ്തിഥി ചെയ്യുന്നു. ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കാപ്പിത്തോട്ടമാണ്.എല്ലാവര്‍ക്കും കുറച്ചെങ്കിലും കാപ്പിത്തോട്ടമുണ്ടാകും.ചെറുപ്പത്തില്‍ എപ്പോഴോ കണ്ട കാപ്പിമരം ശരിക്ക് കാണുന്നത് ഇവിടെ നിന്നാണ്. ഓരോ ചെറിയ വീടും അതിനു ചുറ്റും തോട്ടവും ഇല്ലാത്ത വീട് വളരെ കുറവാണ്. ഓരോ വിളവെടുപ്പ് കാലം കഴിഞ്ഞാലും മരത്തിന്‍റെ ചില്ലകള്‍ മുറിച്ചു കളയുന്ന പരിപാടിയുണ്ട്. മരം കൂടുതല്‍ വലുതാവതിരിക്കാന്‍ വേണ്ടിയാണു ഇങ്ങിനെ ചെയ്യുന്നത്. വലുതായാല്‍ അടുത്ത വിളവെടുപ്പ് കാലമാകുമ്പോഴേക്കും കായകള്‍ കൈ എത്തിപ്പറിക്കാന്‍ കഴിയില്ല.മരത്തില്‍ കയറി പറിക്കാനാണെങ്കില്‍ അതിനുള്ള ശക്തിയും മരത്തിനുണ്ടാവില്ല.
ഓരോ യാത്രക്കും നല്ലവണ്ണം ഒരുങ്ങണം.നമ്മള്‍ ഇപ്പോഴും യാത്രയിലാണ്.ഇനി ഒരു വലിയ യാത്ര പോകേണ്ടവരാണ് നമ്മള്‍.അതിനു കാലവും,നേരവുമില്ല.രാത്രിയെന്നോ,പകലെന്നോ ഇല്ല എപ്പോഴും പോകാം. എന്നെന്നേക്കുമുള്ള യാത്ര.അതിനുള്ള ഒരുക്കങ്ങള്‍ നടത്തണ്ടേ?.മ

ഉനൈസിന്റെ ബ്ലോഗിൽ ആദ്യം വരികയാണു.
ReplyDeleteവായിക്കാൻ നല്ല രസമുണ്ട്.എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നതിനൊരു തുടർച്ച കിട്ടാത്തത് പോലെ തോന്നി.കൂടെ കല്ലുകടിയായി കുറേയേറെ അക്ഷരത്തെറ്റുകളും.
അതൊക്കെ തിരുത്തൂ.
പോസ്റ്റ് ഇട്ടാൽ ലിങ്ക് അയക്കൂ.
എഴുത്തില്‍ ഞാനൊരു തുടക്കക്കാരനാണ്. ഒരുപാട് നന്ദിയുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനു.നിങ്ങളെ പോലുള്ളവരുടെ ഉപദേശങ്ങളാണ് എന്നെ പോലുള്ളവരുടെ മുന്നോട്ടുള്ള ഗമനത്തിന് പ്രചോദനം.
Deleteപരമാവതി തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം.
അവസാന നാലു പോസ്റ്റുകൾ വായിച്ചു.അക്ഷരത്തെറ്റുകൾ എന്നെ വായനയിൽ നിന്നും പുറകോട്ട് വലിയ്ക്കും.മുഴുവൻ പോസ്റ്റുകളും എഡിറ്റ് ചെയ്ത് മെയിൽ അയക്കു.വായനക്കാരെ നമുക്കൊപ്പിയ്ക്കാം...
ReplyDeleteബൈ!!!
ഒരു തുടക്കക്കാരൻ എന്ന നിലയിൽ നന്നായിരിക്കുന്നു. ഒരുപാട് വായിക്കുക. അപ്പോൾ കൂടുതൽ നന്നായി എഴുതാൻ കഴിയും. ആശംസകൾ :
ReplyDelete