സ്ത്രീ പുരുഷ സമത്വം ഇവിടെ അത്യാവശ്യമാണ്. സ്ത്രീ അവള്‍ വീട് മാത്രം ഭരിക്കേണ്ടവളല്ല, രാജ്യത്തിന്‍റെ ഭരണ സരധ്യത്തിലേക്ക് അവള്‍ അവള്‍ ഉയര്‍ന്നു വരണം.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.സ്ത്രീ പുരുഷ സമത്വം എതിര്‍ക്കുന്നവര്‍ പഴന്ജന്മാരും, മണ്ടന്മാരുമാണ്. ചാനല്‍ ചര്‍ച്ചയില്‍ അയാള്‍ കത്തിക്കയറുകയാണ്. ചര്‍ച്ച അവസാനിച്ചു അയാള്‍ നേരെ പോയത് തന്‍റെ സംഘടനയുടെ വാര്‍ഷിക കൌണ്‍സിലിലേക്ക് ആയിരുന്നു.ഒരു സ്ത്രീയും ഭാരവാഹിത്വത്തിലേക്ക് വന്നിട്ടില്ല എന്ന സമാധാനത്തോടെ ഭാര്യ ഉണ്ടാക്കി വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ചു, ഭാര്യ പ്രസവിച്ച അയാളുടെ മകനെ ഒരുനോക്കുനോക്കി സമാധാനത്തോടെ കിടന്നുറങ്ങി. ഉറക്കില്‍ അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു"സ്ത്രീ പുരുഷ സമത്വം പ്രസംഗിക്കാന്‍ മാത്രമുള്ളതാണ് അതൊരിക്കലും നടപ്പില്‍ വരുകയില്ല"
Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts
Saturday, December 12, 2015
Wednesday, November 25, 2015
ജീവിതം
രംഗം ഒന്ന് : സമയം രാത്രി മൂന്നു മണി, രാത്രിയുടെ നിശബ്ധദയില്‍ എല്ലാവരും സുഖ നിദ്രയില്‍. വണ്ടികളുടെ മരണപ്പാചിലിന്റെ ഇരമ്പല്‍ മാത്രം കേള്‍ക്കാം.പെട്ടന്ന് റെഡ് സിഗ്നല്‍ കത്തി വണ്ടികളുടെ നീണ്ട നിര അവിടെ രൂപപ്പെട്ട്. അയാള്‍ എഴുന്നേറ്റു, മെല്ലെ അന്നത്തെ ന്യൂസ് പേപ്പറുമായി വണ്ടികളുടെ അരികിലേക്ക്. കുറച്ചു കഴിഞ്ഞപ്പോള്‍ ഗ്രീന്‍ സിഗ്നല്‍ മിന്നി.അയാള്‍ പഴയ സ്ഥലത്ത് വന്നിരുന്നു. അടുത്ത റെഡ് സിഗ്നലും പ്രതീക്ഷിച്ചു കൊണ്ട്. അയാളുടെ നെറ്റിയില്‍ നിന്നും രണ്ടിറ്റു വിയര്‍പ്പ് തുള്ളി നിലത്തു ഉറ്റി വീണു.
രംഗം രണ്ട് : സമയം രാത്രി മൂന്ന് മണി, ശാന്തമായ അന്തരീക്ഷം, പക്ഷികളുടെ കളകളാരവം ഇല്ല. ട്രെയിനിന്റെ ചൂളംവിളി മെല്ലെ ചെറുതായി, ചെറുതായി പോകുന്നത് എയര്‍കണ്ടീശന്റെ മുരള്ച്ചയിലും കേള്‍ക്കാം.അവള്‍/അവര്‍ അവിടെ സുഖ നിദ്രയിലാണ്.നാളെ വരുന്ന അത്തറിന്റെ മണവും സ്വപ്നം കണ്ടുകൊണ്ട്.
Tuesday, November 24, 2015
പുതപ്പ് : ഒരുപാടു കണ്ണുനീരിന്റെ കഥകള്‍ പറയനുണ്ടല്ലോ നിനക്ക്,പറഞ്ഞു തരുമോ ?
തലയണ : കുറച്ചു നിനക്കുമറിയാമല്ലോ! എല്ലാം പറഞ്ഞാല്‍ നിന്റെ കഥ കഴിയും.
കഥ കഴിഞ്ഞു.
Sunday, November 08, 2015
ലഗേജ് 30+7
അയാള്‍ നാട്ടിലേക്ക് പോവുകയാണ്. നീണ്ട പത്ത് വര്‍ഷത്തെ പ്രവാസ വാസത്തിനു ശേഷം.തന്നെ പ്രണയിച്ച മരുഭൂമിയോട് യാത്ര പറയുമ്പോള്‍ അയാളുടെ മനസ്സ് വിങ്ങുന്നത് അറിയാതെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.എയര്‍പോര്‍ട്ടിലെ ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ അയാള്‍ തന്‍റെ കഴിഞ്ഞ കാല ഏടുകള്‍ മറിച്ചു,എന്തൊക്കെ പ്രതീക്ഷകളോട് കൂടിയാണ് ഈ മരുഭൂമിയിലേക്ക് പറന്നു വന്നത്......ഒരു വീട്, സ്വന്തമായി ഒരു ബിസിനസ്സ്, മകളുടെ കല്യാണം....അങ്ങിനെ എന്തെല്ലാം.എന്‍റെ പിതാവ് ഗള്‍ഫില്‍ ആണെന്ന് മക്കള്‍ മറ്റുള്ളവരോട് അഭിമാനത്തോടു കൂടി പറയുമ്പോഴും ഞാന്‍ ഇവിടെ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നത് അവര്‍ അറിഞ്ഞിരുന്നില്ല.അവസാനം ജോലി കിട്ടിയപ്പോള്‍ ശമ്പളം വളരെ തുച്ചമയിരുന്നു.എല്ലാം കഴിഞ്ഞ് ഒരു മാസത്തെ ചിലവിനു പോലും ശരിക്ക് തികയാത്ത അവസ്ഥ. ഒരുപാടു പേര്‍ക്ക് അഭയം നല്‍കിയ ഈ മരുഭൂമി എന്നെയും കൈവിടില്ലെന്ന് സ്വപ്നം കണ്ടത് വെറുതെയായി.അവസാനം എല്ലാം ഉപേക്ഷിച്ചു ഞാന്‍ പോവുകയാണ് വെറും കയ്യോടെ, എന്നെ കാത്തുനില്‍കുന്ന മക്കള്‍ക്ക് ഒരു ചോക്ലേറ്റ് പോലും വാങ്ങാതെ. പെട്ടന്ന് അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. തന്‍റെ ടിക്കറ്റിലേക്ക് ഒന്നുകൂടെ നോക്കി. ലഗേജ് 30+7 എന്ന വാചകം തന്നെ നോക്കി പരിഹസിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.
Monday, August 31, 2015
സ്നേഹം
Tuesday, August 18, 2015
സദാചാരം
അയാളാണ് ആദ്യം പറഞ്ഞത്, നമുക്കൊരു സദാചാര കമ്മിറ്റി ഉണ്ടക്കണം, നാട്ടില്‍ നടക്കുന്ന അനാചാരങ്ങള്‍ ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞാലോ, എല്ലാവരും അയാളുടെ അഭിപ്രായത്തെ പിന്തുണച്ചു.കമ്മിറ്റിയുടെ കണ്‍വീനര്‍ അയാള്‍ തന്നെ ആവട്ടെ സദസ്സില്‍ നിന്നും ആരോ ഒരാള്‍ വിളിച്ചുപറഞ്ഞു.അയാള്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു.നാടിന്‍റെ നല്ല നാളെ സ്വപ്നം കണ്ട് എല്ലാവരും വീട്ടിലേക് പിരിഞ്ഞ് പോയി. അയാള്‍ നേരെ പോയത് അടുത്തുള്ള മദ്യ ഷോപ്പിലേക്ക് ആയിരുന്നു.
Saturday, May 30, 2015
ഫ്രണ്ട്ഷിപ്പ്
എന്നും രാവിലെ അവളുടെ വാട്സ്ആപ് മെസ്സേജ് ശബ്ദം കേട്ടാണ് അവന്‍ ജോലി ആരംഭിക്കുക. "സുഗമാണോ, ജോലി തുടങ്ങിയോ" തുടങ്ങിയ അവളുടെ ചോദ്യത്തിന് മുമ്പില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ അവന്‍ മറുപടി കൊടുത്തു.പ്രവാസത്തിന്റെ കൊടും ചൂടിന് മുമ്പിലും അവളുടെ മെസ്സേജ് അവന് ഒരു കുളിര്‍ മഴയായിരുന്നു. ഒരു ദിവസം അവളുടെ മെസ്സേജ് കണ്ടില്ല. സ്റ്റാറ്റസ് നോക്കി ഇന്നലെ വൈകുന്നേരം ഓണ്‍ലൈനില്‍ ഉണ്ടായതാണ്.ഒന്നും, രണ്ടും,മൂന്നും ദിവസം കഴിഞ്ഞു പക്ഷെ അവള്‍ വന്നില്ല. അവസാനം അവന്‍ ആ വലിയ സത്യം തിരിച്ചറിഞ്ഞു അവള്‍ അവനെ ബ്ലോക്ക് ചെയ്തിരിക്കുന്നു.സൌഹ്രദത്തിന്റെ ആഴമോര്‍ത്ത് അവന്‍ തല താഴ്ത്തി ഇരുന്നു പോയി.
Subscribe to:
Posts (Atom)
