Monday, August 31, 2015
സ്നേഹം
Tuesday, August 18, 2015
സദാചാരം
അയാളാണ് ആദ്യം പറഞ്ഞത്, നമുക്കൊരു സദാചാര കമ്മിറ്റി ഉണ്ടക്കണം, നാട്ടില്‍ നടക്കുന്ന അനാചാരങ്ങള്‍ ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞാലോ, എല്ലാവരും അയാളുടെ അഭിപ്രായത്തെ പിന്തുണച്ചു.കമ്മിറ്റിയുടെ കണ്‍വീനര്‍ അയാള്‍ തന്നെ ആവട്ടെ സദസ്സില്‍ നിന്നും ആരോ ഒരാള്‍ വിളിച്ചുപറഞ്ഞു.അയാള്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു.നാടിന്‍റെ നല്ല നാളെ സ്വപ്നം കണ്ട് എല്ലാവരും വീട്ടിലേക് പിരിഞ്ഞ് പോയി. അയാള്‍ നേരെ പോയത് അടുത്തുള്ള മദ്യ ഷോപ്പിലേക്ക് ആയിരുന്നു.
Saturday, May 30, 2015
ഫ്രണ്ട്ഷിപ്പ്
എന്നും രാവിലെ അവളുടെ വാട്സ്ആപ് മെസ്സേജ് ശബ്ദം കേട്ടാണ് അവന്‍ ജോലി ആരംഭിക്കുക. "സുഗമാണോ, ജോലി തുടങ്ങിയോ" തുടങ്ങിയ അവളുടെ ചോദ്യത്തിന് മുമ്പില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ അവന്‍ മറുപടി കൊടുത്തു.പ്രവാസത്തിന്റെ കൊടും ചൂടിന് മുമ്പിലും അവളുടെ മെസ്സേജ് അവന് ഒരു കുളിര്‍ മഴയായിരുന്നു. ഒരു ദിവസം അവളുടെ മെസ്സേജ് കണ്ടില്ല. സ്റ്റാറ്റസ് നോക്കി ഇന്നലെ വൈകുന്നേരം ഓണ്‍ലൈനില്‍ ഉണ്ടായതാണ്.ഒന്നും, രണ്ടും,മൂന്നും ദിവസം കഴിഞ്ഞു പക്ഷെ അവള്‍ വന്നില്ല. അവസാനം അവന്‍ ആ വലിയ സത്യം തിരിച്ചറിഞ്ഞു അവള്‍ അവനെ ബ്ലോക്ക് ചെയ്തിരിക്കുന്നു.സൌഹ്രദത്തിന്റെ ആഴമോര്‍ത്ത് അവന്‍ തല താഴ്ത്തി ഇരുന്നു പോയി.
Monday, May 11, 2015
Wednesday, September 24, 2014
സലീത്
2000 ലെ ഒരു സായാഹ്നം ,അന്നാണ് ആദ്യമായി ഞാൻ മഞ്ഞനടി അൽ മദീന ഇസ്ലാമിക് കോംപ്ലക്സിന്റെ കാമ്പസിൽ എത്തുന്നത്. മത വിജ്ഞാനത്തിന്റെ മധുനുകരാൻ. രണ്ട് ഏക്കറോളം നീണ്ടുകിടക്കുന്ന വിശാലമായ സ്ഥലത്ത് ഒരു യത്തീംഖനയും,ബോർഡിങ്ങും,ദർസും സ്ഥിതിചെയ്യുന്നു.സുന്ദരമായ പ്രകൃതി.വിശാലമായ കാമ്പസ്.ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ട് പോയ നൂറോളം യതീം വിദ്യാർഥികൾ, മുപ്പതോളം ദർസ് വിദ്യാർഥികൾ,മഞ്ഞനാടി ഉസ്താദിന്റെ മകളുടെ ഭർത്താവ് അബ്ബാസ് ഉസ്താദിന്റെ ആത്മീയ നേതൃത്വം. ഇവരുടെ ഇടയിലേക്കാണ് ഞാൻ കയറിച്ചെല്ലുന്നത്.എന്റെ പ്രിയപ്പെട്ട ഉസ്താദിന്റെ കൂടെ.സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും സ്റ്റേറ്റ് മാറിയത് കൊണ്ടാവാം ഭക്ഷണം തീരെ ഇഷ്ടപ്പെട്ടില്ല.ആകെ ഒരു സമാധാനം ചൊവ്വാഴ്ച രാത്രികളിൽ ഉണ്ടാവുന്ന ചപ്പാത്തി മാത്രമായിരുന്നു.കിച്ചണിലെ വൃത്തി കേടും,ഭക്ഷണത്തിലെ പിടിക്കായ്മയും നാട്ടിലേക് തിരിച്ച്പോകാൻ പ്രേരിപ്പിച്ചുവെങ്കിലും ഏതോ ഒരു ഘടകം എന്നെ അതില്നിന്നും പിന്തിരിപ്പിച്ചു.എല്ലാം സഹിക്കൽ ഒരു വിദ്യാർഥിയുടെ കടമയായത് കൊണ്ട് സഹിക്കാൻ തന്നെ തീരുമാനിച്ചു.സഹിച്ചു, ഞാൻ ചിലമാസങ്ങളല്ല രണ്ട് വർഷം.ഒരു വർഷം കൂടുതൽ ഓർത്ത് വെക്കനൊന്നുമില്ലാതെ കടന്ന് പോയി. പക്ഷെ രണ്ടാം വർഷം ജീവിതത്തിന്റെ ഏതോ ഒരു കോണിൽ എന്നെയും കാത്ത് ഒരുപാട് പേർ നില്പുണ്ടായിരുന്നു.അതിൽ പ്രധാനപെട്ടവൻ ആയിരുന്നു സലീത് എന്ന മൂന്നാം ക്ലാസ്സുകരാൻ.എന്താണെന്നറിയില്ല എനിക്ക് അവനെ ഒരുപാട് ഇഷ്ടപ്പെട്ടു.അവനിക്ക് എന്നെയും.തൊട്ടടുത്ത് തന്നെയാണ് അവന്റെ നാട്,"സാരത്ത ബയൽ". ചെറുപ്പത്തിലെ സ്വന്തം പിതാവിന്റെ വാത്സല്യം അനുഭവിക്കാത്ത അവൻ എന്നിൽ ഒരു പിതാവിനെ കണ്ടത്തിയോ എനിക്കറിയില്ല.പിന്നീട് എന്റെ കാത്തിരിപ്പ് അവനിക്ക് വേണ്ടിയായി അല്ല അവന്റെ കാത്തിരിപ്പ് എനിക്ക് വേണ്ടിയായി.കൂടുതൽ സമയവും അവൻ എന്റെ കൂടെതന്നെയുണ്ടാവും,പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കളിക്കുന്ന സമയം എന്റെ കയ്യും പിടിച്ച്. ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പറയാതെ അവൻ കൊണ്ട്ത്തരുന്ന വെള്ളത്തിന് പ്രത്യേക രസം തോന്നി.ചൊവ്വാഴ്ചകളിൽ രാത്രി ഉണ്ടാകുന്ന ചപ്പാത്തിയുടെ ഒരു ഓഹരി എനിക്കും കൊണ്ട്ത്തന്ന് അവൻ സ്നേഹം അറിയിച്ചു.പക്ഷെ എത്രപെട്ടന്നാണ് ഒരു വർഷം കടന്ന് പോയതെന്നറിയില്ല.കാലം അങ്ങിനെയാണ്,സന്തോഷമുണ്ടാകുമ്പോൾ പെട്ടന്നും,ദുഃഖമുണ്ടാകുമ്പോൾ വേഗത കുറഞ്ഞും അനുഭവപ്പെടുന്നു.കുറ്റവും, കുറവും കലത്തിന് തന്നെ മനുഷ്യന്മാരായ നമ്മൾ മാന്യന്മാർ.
രണ്ട് വർഷം പൂർത്തിയായപ്പോൾ ഉസ്താദിന് അവിടെ നിന്നും സ്ഥലം മാറ്റം കിട്ടി ഉള്ളാളത്തേക്ക്.ഞാൻ അവിടെനിന്നും ഒഴിയാൻ നിർബന്ധിധനയി.പരസ്പരം സ്നേഹിച്ച രണ്ട് മനസ്സുകൾ തമ്മിൽ അകലുന്ന വിഷമം ഉള്ളിലൊതുക്കി പതിയെ മഞ്ഞനാടിയോടും,സലീതിനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണിൽനിന്നും തടഞ്ഞ് നിർത്താനാവാത്ത വിധം കണ്ണുനീർ വീഴുന്നുണ്ടായിരുന്നു. കാലം ആരേയും കാത്തുനില്കില്ലല്ലോ..........ശര വേഗത്തിൽ അത്കടന്ന്പോയി.ഞാൻ ഒരു വഴിക്കും,അവൻ മറ്റൊരു വഴിക്കും തിരിഞ്ഞു.വല്ലപ്പോഴും വീണുകിട്ടുന്ന ചില സമയങ്ങളിൽ മഞ്ഞനാടിയിൽ പോയി അവനെ കണ്ടു. SSLC വരെ അവൻ അവിടെ പഠിച്ചു.പിന്നെ ഞാൻ അവനെ കണ്ടില്ല.ഇപ്പോഴും എനിക്കറിയില്ല എവിടെയെന്ന്.ഒരുപാട് അന്വേഷിച്ചു,സോഷ്യൽ മീഡിയ കളിലെ സേർച്ച് ബോക്സുകളിൽ അവനിക്ക് വേണ്ടി ഒരുപാട് അന്വേഷിച്ചു പക്ഷെ നിരാശയായിരുന്നു ഫലം.
മനസ്സിന്റെ കണ്ണാടിയിലേക്ക് ഓടിവരുന്നു ....എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.....................................
മസ്ജിദ് (ഫയൽ ഫോട്ടോ)
പഴയ കാന്റീൻ : ഇപ്പോൾ ഇവിടെ ബോർഡിംഗ് സ്ഥിതി ചെയ്യുന്നു
ദർസ് അടങ്ങുന്ന യതീം ഖാന കെട്ടിടം: രണ്ടാം നിലയിലെ ഇടത് ഭാഗത്തെ രണ്ട് റൂമുകളിലയിരുന്നു ഉസ്താദുമാരുടെയും വിദ്യാർത്ഥികളുടെയും താമസം
യതീംഖാന വിദ്യാര്‍ഥികള്‍
Sunday, August 31, 2014
തുടക്കം
ബ്ലോഗ് എഴുത്ത് എന്റെ സ്വപ്നമായിരുന്നു.ഒരുപാട് കാലമായുള്ള സ്വപ്നം. ചെറുപ്പത്തിൽ
എഴുത്തിനോടോ, വായനയോടോ താല്പര്യം കുറവയുരുന്നു എങ്കിലും ക്രമേണ താൽപര്യം കൂടികൂടി വന്നു.ജീവിത യാത്രയിലേപ്പോഴോ ഡയറിയും,പേനയും കയ്യിലെടുക്കാൻ തുടങ്ങി.ചില പച്ചയായ യഥാര്ത്യങ്ങൾ ഡയറിയിൽ കോറിയിട്ടു. ജീവിത യാത്രയിൽ യാദ്രശ്ചികമായി കണ്ട്മുട്ടിയ ചിലരെ മറക്കാതിരിക്കാനുള്ള ഒരു എളിയ ശ്രമം.അതു മാത്രമായിരുന്നുഉദ്ദേശം.ക്രമേണ അതൊരു ആവേശമായിമാറി.യാത്രാ വിവരണത്തിലേക്കും,സംഘടന കേമ്പുകളിലെ അനുഭവങ്ങളിലേക്കും പടർന്ന്കയറി.കാലചക്രം കറങ്ങി സോഷ്യൽമീഡിയകൾ സജീവമായി, പേനയിൽ നിന്ന് കീബോര്ടിലേകും ബുക്കില്നിന്ന് മോണിട്ടറിലേകും ലോകം മാറി.ഫേസ്ബുക്കും ,ട്വിട്ടരും,ബ്ലോഗും അവരവരുടെ ആശയങ്ങൾ കൈമാറാനുള്ള മാധ്യമമായി മാറിയപ്പോൾ ഞാനും മറിയ ലോകത്തിന്റെ പിന്നാലെ പോകാനുള്ള ഒരു ചെറിയ ശ്രമം.
Thursday, August 21, 2014
Subscribe to:
Posts (Atom)