Saturday, May 30, 2015

ഫ്രണ്ട്ഷിപ്പ്


                                        

      എന്നും രാവിലെ അവളുടെ വാട്സ്ആപ് മെസ്സേജ് ശബ്ദം കേട്ടാണ് അവന്‍ ജോലി ആരംഭിക്കുക. "സുഗമാണോ, ജോലി തുടങ്ങിയോ" തുടങ്ങിയ അവളുടെ ചോദ്യത്തിന് മുമ്പില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ അവന്‍ മറുപടി കൊടുത്തു.പ്രവാസത്തിന്റെ കൊടും ചൂടിന് മുമ്പിലും അവളുടെ മെസ്സേജ് അവന് ഒരു കുളിര്‍ മഴയായിരുന്നു. ഒരു ദിവസം അവളുടെ മെസ്സേജ് കണ്ടില്ല. സ്റ്റാറ്റസ് നോക്കി ഇന്നലെ വൈകുന്നേരം ഓണ്‍ലൈനില്‍ ഉണ്ടായതാണ്.ഒന്നും, രണ്ടും,മൂന്നും ദിവസം കഴിഞ്ഞു പക്ഷെ അവള്‍ വന്നില്ല. അവസാനം അവന്‍ ആ വലിയ സത്യം തിരിച്ചറിഞ്ഞു അവള്‍ അവനെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു.സൌഹ്രദത്തിന്റെ ആഴമോര്‍ത്ത് അവന്‍ തല താഴ്ത്തി ഇരുന്നു പോയി.

                                   

No comments:

Post a Comment