"സ്നേഹംമരിക്കരുത് നമുക്കു ജീവിക്കണം, സ്നേഹം ഉദാത്തമാണ്, അത് അമൂല്യമാണ്. സ്നേഹം, ആര്‍ദ്രത, കരുണ ഇവയെല്ലാം വറ്റിപ്പോയിരിക്കുന്നു ഇന്നത്തെ ന്യൂ ജനരേഷന്റെ ഹ്രദയത്തില്‍ നിന്നും. അത് വീണ്ടെടുക്കണം. സ്വന്തം കുടുംബത്തില്‍ സ്നേഹ വിപ്ലവം നടത്തി അതിനു തുടക്കം കുറിക്കണം" കവല പ്രസംഗം പൊടിപൊടിക്കുകയാണ്. ഒരു മഴ തോര്‍ന്നത് പോലെ അയാളുടെ പ്രസംഗം അവസാനിച്ചു. ജനങ്ങളെല്ലാം പിരിഞ്ഞ് പോയി. പെട്ടന്ന് വ്രദ്ധസധനത്തിലേക്ക് വണ്ടി വിടണം അടുത്ത മാസത്തെ അമ്മയുടെ ചിലവിനുള്ള പൈസ കൊടുക്കാന്‍ അയാള്‍ ഡ്രൈവറോട് പറഞ്ഞു.
പ്രസംഗം പ്രസംഗിക്കാൻ മാത്രം.
ReplyDeleteഅങ്ങിനെയായിത്തീ ന്നി രിക്കുന്നു ഇപ്പോൾ
Delete