Sunday, August 20, 2023

പൗരസഭ

"ബഹുസ്വരതയാണ് ഉറപ്പ്" എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ്റെ (ICF) കീഴിൽ നടത്തപ്പെടുന്ന പൗരസഭ ഇന്ന് നടന്നു.
നമുടെ ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ പ്രമേയത്തിന് നല്ല പ്രസക്തി ഉണ്ട്.ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാന ശിലയാണ് ബഹുസ്വരത. വൈവിധ്യങ്ങളുടെ മണ്ണാണ് നമ്മുടെ ഇന്ത്യ.എത്ര എത്ര സംസ്കാരം, എത്ര എത്ര ഭാഷകൾ, എത്ര എത്ര ജാതികളും,ഉപജാതികളും. ഈ വൈവിധ്യങ്ങളെ ഒക്കെ സമ്മതിക്കലും, അംഗീകരിക്കലുമാണ് ബഹുസ്വരത കൊണ്ടുള്ള ഉദ്ദേശം.
 സ്വാതന്ത്ര്യ ത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മൾ, മതം ഉള്ളവനും ഇല്ലാത്തവനും എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നപ്പോൾ ആണ് ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം കുറിക്കാൻ നമുക്ക് കഴിഞ്ഞത് എന്നും വർത്തമാന കാല ഇന്ത്യയിൽ ഭരണ ഘടന ഉറപ്പു നൽകുന്ന ബഹുസ്വരതക്കു കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ആണ് ഭരണകൂടത്തിൽ നിന്നും സംഭവിക്കുന്നത് എന്നും, ഒരു രണ്ടാം സ്വാതന്തൃ സമരത്തിന് സമയം ആയെന്നും മണിപ്പൂരും, ഹരിയാനയും ഉദ്ധരിച്ചു കൊണ്ട് ഇടപെട്ടു സംസാരിച്ച വിവിധ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

                                                 ചിത്രങ്ങളിലൂടെ.......

                                             പ്രാർത്ഥന: സ്വാലിഹ് നിസാമി 

                                                     സ്വാഗതം : കബീർ അകലാട് 

                                          വിഷയ അവതരണം : ജലീൽ നിസാമി 

                                                 അധ്യക്ഷൻ : മൂസ അശ്‌റഫി 


                                        ഉദ്ഘാടനം : അബ്ദുൽ നാസർ വാണിയമ്പലം 


                                        സംസാരം : അഡ്വ: സന്തോഷ് കെ നായർ 
                                                    (സാമൂഹ്യ പ്രവർത്തകൻ)

                                                                  സംസാരം : 
                                             അബ്ദുൽ വാഹിദ് നാട്ടിക (മാസ്സ് )

                                                                     സംസാരം : 
                                                ത്വാഹിർ ഫൈസാനി (RSC)

സംസാരം : 
നൗഷാദ് സഖാഫി (ICF)
മോഡറേറ്റർ : ഉനൈസ് സഖാഫി


                                           നന്ദി : ഷംസീർ    



                                         പ്രൗഢമായ സദസ്സ് 
 






Friday, August 28, 2020

പോലീസ് സ്റ്റേഷനിലെ ഒരു രാത്രി

   വർഷം കൃത്യമായി ഓർക്കുന്നില്ല, നടന്നിട്ട് എത്ര വർഷമായെന്നും ഓർമ്മയില്ല, എന്നാലും ഏകദേശം പതിമൂന്നു വർഷമായിക്കാണും.

   ഉള്ളാളത്ത് പഠിക്കുന്ന സമയത്താണ് ബൈക്കിനോട് ആവേശം തോന്നുന്നത്.  അവിടെയുള്ള പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾ വരെ ബൈക്കെടുത്തു ചുറ്റുന്നത് കണ്ടപ്പോഴാണ് സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത എനിക്ക് ബൈക്ക് പഠിക്കാൻ ആഗ്രഹം തോന്നിയത്.അത് അവിടെയുള്ള കൂട്ടുകാരുമായി പങ്കുവച്ചപ്പോൾ അവർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. അങ്ങിനെ സിറാജിന്റെയും, സുഹൈലിന്റെയും പരിശ്രമത്തിൽ ഞാനും, കൂട്ടുകാരൻ മുഹമ്മദും ബൈക്ക് പഠിച്ചെടുത്തു.ഉസ്താദ് നാട്ടിൽപോകുന്ന വ്യാഴായ്ച്ച ദിവസങ്ങളിലായിരുന്നു ബൈക് അഭ്യാസം.(നാട്ടുകാർക്കും അതൊരു വിഷയമായിരുന്നില്ല, കാരണം അതൊക്കെ എല്ലാവരും പഠിക്കേണ്ടതാണ് എന്ന ചിന്താഗതിക്കാരായിരുന്നു അവർ. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കുഴപ്പം തീരില്ലായിരുന്നു).

 റമളാൻ പ്രമാണിച്ചു ദര്സിനു ലീവ് കിട്ടി. ഇനി ഒന്നു നാട്ടുകാരുടെ മുമ്പിലൂടെ ബൈക്കെടുത്തു ഞെളിയണം.(അന്ന് അധികമാർക്കും നമ്മുടെ നാട്ടിൽ ഈ ശകടം ഓടിക്കാൻ അറിയില്ലായിരുന്നു.). അതായിരുന്നു ആദ്യ തീരുമാനം. ഒരു ദിവസം മുഴുവനും ഇതെടുത്തു കറങ്ങി ഞാനും, കൂട്ടുകാരൻ മുഹമ്മദും. ഇതുകണ്ട മുഹമ്മദിന്റെ നാട്ടിലെ ചില ചെറുപ്പക്കാർ ഒരുദിവസം ഞങ്ങളെയും പഠിപ്പിക്കണമെന്ന് പറഞ്ഞു വന്നു.

   അങ്ങിനെ ഒരു ദിവസം നിശ്ചയിക്കുകയും ആദിവസം നാട്ടിൽനിന്നും 15 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടിയിൽ  നിന്നും വണ്ടി വാടകക്ക് എടുക്കുകയും ചെയ്തു.രാത്രി പത്തുമണി മുതൽ അങ്ങോട്ട് 5 ചെറുപ്പക്കാരെ പഠിപ്പിക്കാൻ തുടങ്ങി. കൂടെ മറ്റൊരു സുഹൃത്ത് ലത്തീഫും ഉണ്ട്. ആദ്യം ലത്തീഫ് ഒരാളെയും കൊണ്ടുപോകും, ശേഷം മുഹമ്മദ് മറ്റൊരാളെ കൊണ്ടുപോകും ഇങ്ങനെയായിരുന്നു പഠിപ്പിക്കലിന്റെ രീതി. ചില ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഞാൻ പഠിപ്പിക്കാൻ നിന്നില്ല. സമയം ഏകദേശം 12:30 ആയിക്കാണും ഒരു ജീപ്പ് വരുന്നത് ദൂരെനിന്നു ഞങ്ങൾ കാണുന്നുണ്ട്.ആരോപറയുകയും ചെയ്തു ചിലപ്പോൾ അത് പോലീസായിരിക്കുമെന്ന്. പക്ഷെ ഞങ്ങൾ അത്ര ഗൗനിച്ചില്ല. മുമ്പിൽ വന്നു നിർത്തിയപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടി, അതൊരു പോലീസ് ജീപ്പായിരുന്നു. രാത്രി പെട്രോളിങ്നടത്തുന്ന പോലീസ്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.അടുത്ത നിമിഷം എല്ലാവരും ഇരുട്ടിലേക്ക് ഓടി മറഞ്ഞു. മറ്റുള്ളവർക്കൊക്കെ സുപരിചിതമാണ് ആ സ്ഥലം, എനിക്കാണെങ്കിൽ കൂടുതൽ പരിചയമില്ല താനും.

    കൂടെ ഉണ്ടായിരുന്ന രണ്ടുപേർ വയലിലൂടെ ദൂരേക്ക് ഓടിപ്പോയി. മുഹമ്മദ് എവിടെയോ ഒളിച്ചു, ഞാൻ നേരെ പോയത് മുഹമ്മദിന്റെ വീട്ടിന്റെ പിറകു വശത്തേക്ക് ആയിരുന്നു. ഒരു മൂലയിൽ നിന്നു, എന്തുചെയ്യുമെന്നറിയാതെ. ശരീരമാസകലം വിറയൽ അനുഭവപ്പെടുന്നു, പിടിച്ചാൽ എന്താകും അവസ്ഥ. ചിന്തിച്ചു നിൽക്കുമ്പോഴാണ് വീടിന്റെ രണ്ടു ഭാഗത്തുനിന്നും ടോർച്ചിന്റെ വെളിച്ചം നേരെ മുഖത്തേക്ക്.ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു, ഞാൻ പിടിക്കപ്പെട്ടു.പിന്നെ വെളിച്ചത്തു കൊണ്ടുവന്നു ഒരു ചോദ്യം ചെയ്യലായിരുന്നു,
 "എന്താണ് ഇവിടെ പണി "
"ബൈക്ക് പഠിപ്പിക്കുകയായിരുന്നു സർ"
"സത്യം പറ ഒളിഞ്ഞു നോക്കാൻ വന്നതല്ലേ"
"അല്ല സർ" ഓടിപ്പോകാതിരിക്കാൻ കാലിൽ ചവിട്ടിയും, കോളറിൽ പിടിച്ചുമായിരുന്നു ചോദ്യം ചെയ്യൽ. നിരപരാധിത്വം തെളിഞ്ഞാൽ വിടുമെന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് പോലീസുകാരന്റെ അടുത്ത കൽപന "ജീപ്പിൽ കയറൂ നമുക്ക് സ്റ്റേഷനിലോട്ടു പോകാം". ജീപ്പിൽ കയറി നേരെ  10 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക്. വണ്ടിയിൽനിന്നും ഒന്നൊന്നര ചോദ്യം ചെയ്യൽ തുടർന്നു."എവിടെന്നായിരുന്നു വണ്ടി വാടകക്ക് എടുത്തത്, ആരുടെ വണ്ടിയാണ്, ആരൊക്കെയാണ് കൂടെ ഉണ്ടായിരുന്നത്" എല്ലാത്തിനും വ്യക്തമായ ഉത്തരം നൽകി.ഇടക്കെപ്പോഴോ ഞാൻ പോലീസുകാരന്റെ പേര് ചോദിച്ചു. സുഗുണൻ അതായിരുന്നു പേര്. പേര് സുഗുണൻ എന്നാണെങ്കിലും അയാളുടെ വായയിൽ നിന്നും മദ്യത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു. സംസാരത്തിനിടയിൽ സ്റ്റേഷൻ എത്തി. എന്നെ അവിടെയുള്ള പൊലീസുകാരെ ഏൽപിച്ചു അവർ പോയി.(വന്നത് തളിപ്പറമ്പ സ്റ്റേഷനിലെ പോലീസുകാർ ആയിരിന്നു, ഞങ്ങൾക്ക്  തളിപ്പറമ്പാണ് അടുത്ത് എങ്കിലും ഞങ്ങളുടെ നാട് പഴയങ്ങാടി സ്റ്റേഷൻ പരിധിയിൽ ആയിരിന്നു.അത്കൊണ്ടാണ് പഴങ്ങാടിയിലേക്കു കൊണ്ടുപോയത്.).

 അവിടെയുള്ള രാജു എന്ന പൊലീസുകാരനായി നല്ല സൗഹൃദത്തിലായി. ആരെങ്കിലും വീട്ടിൽനിന്നു വന്നാൽ നാളെ രാവിലെ പോകാം എന്ന് പറഞ്ഞു അദ്ദേഹം വീട്ടിലേക്ക് ഫോൺ ചെയ്തു സംഭവം പറയുകയും ചെയ്തു.  അദ്ദേഹം കിടക്കാൻ ഒരു പായയും ചെറിയ തലയിണയും തന്നു. അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഒരു പോലീസ് സ്റ്റേഷനിൽ രാത്രി കഴിച്ചുകൂട്ടി. ശക്തമായ കൊതുകിന്റെ സാനിധ്യവും, നൈറ്റ് ഡ്യൂട്ടിക്കാരായ പോലീസുകാരുടെ കലപിലയും കാരണം ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
 രാവിലെ എഴുന്നേറ്റു ബാത്‌റൂമിൽ പോയതിനുശേഷം അഞ്ചു രൂപ തന്നിട്ട് ഹോട്ടലിൽ പോയി ചായകുടിക്കാൻ പറഞ്ഞു ഇന്നലത്തെ രാത്രി പരിചയപ്പെട്ട പോലീസുകാരൻ. അവിടെന്ന് എനിക്ക് മുങ്ങാമായിരുന്നു,പക്ഷെ അയാൾ എന്നിലർപ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കാൻ ഉദ്ദേശിച്ചില്ല.(ചിലപ്പോൾ ചായകുടിക്കാൻ പുറത്തുള്ള ഹോട്ടലിലേക്ക് അയച്ചത് ഇവൻ മുങ്ങുന്നെങ്കിൽ മുങ്ങിക്കോട്ടെ എന്നുവിചാരിച്ചിട്ടുമായിരിക്കാം). ചായകുടിച്ചു വന്നതിനുശേഷം ഞാൻ ചോദിച്ചു,
"സർ ഞാൻ പോയിക്കോട്ടെ"
"വീട്ടിൽനിന്നു ആരെങ്കിലും വരും, അപ്പോൾ പോയാൽ മതി "
ഓരോ ബസ്സ് വരുമ്പോഴും പ്രതീക്ഷയോടെ നോക്കി, ആരെങ്കിലും ഉണ്ടോ. ആരെയും കാണാത്തതു കൊണ്ട് വീണ്ടും പോകാൻ  ചോദിച്ചു,
"സർക്കിൾ ഇൻസ്പെക്ടറോട് ചോദിക്കൂ"
അപ്പോഴേക്കും സ്റ്റേഷൻ മുഴുവനും പൊലീസുകാരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞരിന്നു.മെല്ലെ സർക്കിൾ ഇൻസ്‌പെക്ടറുടെ റൂമിന്റെ അടുത്തേക്ക് പോയി, അദ്ദേഹം മറ്റു പോലീസുകാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാണ്.
"ആരാണ്? എന്തുവേണം"
"സർ ഞാൻ പൊയ്ക്കോട്ടെ"
"ഒന്ന് പോടോ അവിടെന്ന്" അദ്ദേഹം കയർത്തു.
ചാൻസ് മുതലെടുത്തു നേരെ തിരിഞ്ഞു നടന്നു സ്റ്റേഷനിൽ നിന്നും.

Sunday, February 10, 2019

മാലാഖമാർ

  "ആശുപത്രി വരാന്തയിലൂടെ നീ ഒന്ന് നടന്ന് നോക്കണം. അപ്പോൾ അറിയാം നിന്റെ വിഷമം ഒന്നുമല്ലെന്ന്." ആരാണ് ഇത് പറഞ്ഞതെന്നറിയില്ല, എങ്കിലും സത്യമാണ്.  പതിനഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ കണ്ട ചില മുഖങ്ങളെ ഓർത്തെടുക്കട്ടെ.

   മുസ്തഫ : അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബാംഗം. നാൽപത്തഞ്ചിനോടടുത്തു പ്രായം കാണും. നാട്ടിനടുത്തുള്ള ദേശീയ പാതയോരത്ത് ഒരു സിമന്റ് കട നടത്തുന്നു. പെട്ടന്നാണ് ഒരു പനിയുടെ രൂപത്തിൽ അയാളുടെ നിർഭാഗ്യം തുടങ്ങിയത്.അതോടൊപ്പം അയാളുടെ കാഴ്ച്ച ശക്തിയും പരിപൂർണ്ണമായി നഷ്ടപ്പെട്ടു. ഒരുപാടു ചികിൽസിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ അടക്കം. പക്ഷെ യാതൊരു ഫലവും ഉണ്ടായില്ല. അതിനിടയിൽ  എപ്പോഴോ ഭാര്യയും അയാളെ വിട്ടേച്ചു പോയി.

    കുടുംബത്തിന് ഭാരമാകും എന്ന് കണ്ടപ്പോഴാണ് പഴയൊരു കടപ്പാടിന്റെ പേരിൽ ജേഷ്ടൻ പറശ്ശിനിക്കടവ് എം വി ആർ ആയുർവ്വേദ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ചികിത്സക്ക് വേണ്ടിയായിരുന്നില്ല അയാളുടെ ആ ആശുപത്രി വാസം. നാളുകൾ കഴിഞ്ഞു പോകാൻവേണ്ടി. പച്ചയായ മനുഷ്യനെ കൊന്നുതള്ളാൻ കഴിയില്ലല്ലോ എന്ന "സന്മനസ്സ്" കൊണ്ടാവുംഇവിടെയെങ്കിലും കൊണ്ടിട്ടത്. പരിചരിക്കാൻ ഒരു സ്ത്രീയേയും നിറുത്തിയിട്ടുണ്ട് പതിനായിരം രൂപ ശമ്പളവും കൊടുത്ത്. മുസ്‌തുക്കക്ക് ഇടയ്ക്കിടെ ബിരിയാണി വേണം. അത് ഞാൻ കാന്റീനിൽ പോയി വാങ്ങിക്കൊടുക്കും. ചായകുടിക്കുന്നതിനിടെ ആ സ്ത്രീ ഞങ്ങളോട് പറഞ്ഞു. ആ സ്ത്രീക്കുമുണ്ട് കുടുംബം. പ്ലസ്‌ടുവിനു മകനും ഭർത്താവുമടങ്ങുന്ന കുടുംബം. ഇപ്പോൾ അദ്ദേഹം എവിടെ, എനിക്കറിയില്ല, സുഖം പ്രാപിച്ചു വീട്ടിൽ സുഘമായി കഴിയുന്നു എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

    രോഗം ഒരുതരം ഒറ്റപ്പെടലാണ്. കുടുംബത്തിൽനിന്ന്, നാട്ടുകാരിൽ നിന്ന്, കൂട്ടുകാരിൽ നിന്ന് അങ്ങിനെ തുടങ്ങിയ എല്ലാവരിൽനിന്നും. ആശുപത്രികിടക്കയിൽ നിന്നും മേൽപ്പോട്ട് നോക്കി നക്ഷത്രങ്ങൾ എണ്ണുന്നവർ എത്രയെങ്കിലും ഉണ്ട് നമ്മുടെ ഇടയിൽ. ജീവിതത്തിന്റെയും, മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ.എത്ര പണമുണ്ടായിട്ടും കാര്യമില്ല. ഒരു രോഗം വന്നാൽ മനുഷ്യന്റെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അപ്പോൾ പണമല്ല ആവശ്യം.നിങ്ങളുടെ സഹതാപ വാക്കുകളും അവർക്കാവശ്യമില്ല. കരുണയോടെയുള്ള ഒരു തലോടലാണ്. ആർദ്രതയോടെയുള്ള ഒരു നോട്ടമാണ്.ഞാൻ നിന്റെ കൂടെ ഉണ്ട് (I AM WITH YOU) എന്ന ഒരുവാക്കാണ്.  അതിനു നമുക്ക് സാധിക്കുമോ?. ഒരു ചോദ്യചിഹ്നമാണ്.അവരുടെ നിശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുമോ..... സാന്ത്വനത്തിന്റെ കരസ്പർശം നല്കാൻ കഴിയുമോ......

മനുഷ്യാ, താണ്ടാൻ ഒരുപാടു ദൂരമുണ്ടിനിയും. താണ്ടിയ ദൂരമൊന്നും ഒന്നുമല്ലെന്ന് മനസ്സിലാക്കിത്തരുന്ന അനുഭവങ്ങൾ നിന്റെ കൺമുന്നിൽ ഉണ്ട്.സമ്പത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുമ്പോഴും,കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുമ്പോഴും മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ കാണാതിരിക്കാൻ എങ്ങിനെ കഴിയുന്നു നമുക്ക്.

  15 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ പരിചയപ്പെട്ട മറക്കാൻ പറ്റാത്ത കുറച്ചു മുഖങ്ങൾ ഉണ്ട്. പുളിമ്പറമ്പ് കാരിയായ ലക്ഷ്മി, ഇരിട്ടികാരിയായ സരോജിനി അടുത്തടുത്ത റൂമുകളിൽ താമസിച്ചവരാണ്.
മുട്ട് വേദനയായിരുന്നു അവരുടെ പ്രശ്നം. ലക്ഷ്മി ഇടക്കിടെ ഭാര്യയെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. മുബീന, ദീപക്, നിമിഷ,ഗായത്രി, മാനസി, നയന തുടങ്ങിയ മകനെ ചികിൽസിച്ച ഒരുപറ്റം മാലാഖമാരുമുണ്ട് മറക്കാൻപറ്റാത്തവരുടെ കൂട്ടത്തിൽ.








Saturday, February 02, 2019

സ്നേഹ സംഗമം

  "സൌഹൃദങ്ങളുടെ നൊസ്റ്റാൾജിയ" എന്ന തലക്കെട്ടിൽ

രണ്ടുമാസം നീണ്ടു നിന്ന സ്നേഹ കാമ്പയിന് സമാപനം കുറിച്ച്കൊണ്ട് RSC ഷാർജ സോൺ സംഘടിപ്പിച്ച "സ്നേഹ സംഗമം" കറാച്ചി ദർബാർ ഹാളിൽ നടന്നു.   മാനവിക രാഷ്ട്രീയം, ഓത്തുപള്ളി, സെക്യുലർ ടോക്ക്, വായനശാല, അന്നു ഞങ്ങൾ, ഗൃഹാതുര പ്രദർശനം എന്നീ സെഷനുകളിൽ ആയി നടന്ന പരിപാടി വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്തുമണി വരെ നീണ്ടുനിന്നു.

ഉൽഘാടനം MCA നാസർ   മീഡിയവൺ
സ്വാഗതം: സുബൈർ പതിമംഗലം
പ്രൌഡമായ സദസ്സ് 
പ്രതിജ്ഞ  
സ്നേഹച്ചങ്ങല

കവിത ആലാപനം: മുസദ്ധിക് 

വോയിസ് ഓഫ് ചെയർമാൻ: ബദറുദ്ധീൻ സഖാഫി  
ആശംസ: അബ്ദുൽ ഖാദർ സഖാഫി 

                                               ഗൃഹാതുര പ്രദർശനം









                                                         വായനശാല

ആമുഖം: സൈനുൽ ആബിദ് 
വായനയുടെ നൊസ്റ്റാൾജിയ: ഇർഫാദ് മായിപ്പാടി 
വായനയുടെ രസം: മുരളി മാസ്റ്റർ 



                                                 സെക്യുലർ ടോക്ക്

ആമുഖം: അബ്ദുൽ മജീദ്‌  
ഇസ്ലാം: ഹുസൈൻ തങ്ങൾ വാടാനപ്പള്ളി
ഹിന്ദു മതം: ശ്രീ തൃനാഥ്


                                                                  ഓത്തുപള്ളി


ആമുഖം ഉനൈസ് സഖാഫി 
സമസ്ത: അബ്ദുൽ ഹയ്യ്‌ അഹ്സനി 
ദർസ്: മമ്മൂട്ടി കട്ടയാട്
 മദ്രസ: സകരിയ ഇർഫാനി 


                                                      മാനവിക രാഷ്ട്രീയം


ആമുഖം: ജാഫർ പേരാമ്പ്ര 
മോഹൻ NMCC പ്രധിനിധി 
റിയാസ് തിരുവനന്തപുരം IMCC പ്രധിനിധി
          
ചന്ദ്ര പ്രകാശൻ UDF പ്രധിനിധി

നരിക്കോട് കൂട്ടായ്മ


"എത്ര കാലമായി നിന്നെയൊക്കെ കണ്ടിട്ട്, ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ."

   ചെറിയ പെരുന്നാൾ ദിവസം അബൂദാബിയിലെ മുറൂർ പാർക്കിൽ ഒരുമിച്ചുകൂടിയ നാട്ടുകാരുടെ സംഗമത്തിൽ പലരും പലരോടും പറഞ്ഞ വാക്കുകളാണ് മേൽ ഉദ്ധരിച്ചത്. ഒരു കൂട്ടായ്മയുടെ പ്രസക്തി വിളിച്ചോതുന്ന വാക്കുകൾ.
പ്രവാസം ഞങ്ങൾക്കിടയിൽ മതിൽക്കെട്ടുകൾ തീർത്തപ്പോൾ പലർക്കും നഷ്ടമായത് സ്വന്തം അയൽവാസികളെയോ, കുടുംബക്കാരെയോ ആണ്. നാട്ടിൽ വരുന്ന ചെറിയ ഇടവേളകളിൽ "എപ്പോൾ വന്നു, എപ്പോൾ പോകുന്നു" എന്ന സ്ഥിരം ചോദ്യങ്ങക്കപ്പുറം ഒരു ബന്ധവുമില്ലാത്തവർ. അല്ലെങ്കിലും അതിനൊക്കെ എവ്ട്ന്നാ സമയം അല്ലെ... ബിസിയാണല്ലോ ബിസി........

  അഞ്ചാം ക്ലാസ്സ് മുതൽ പ്രവാസിയാണ് ഞാൻ. നരിക്കോട് മാപ്പിള എൽ പി സ്‌കൂളിൽ നിന്നും അഞ്ചാം തരത്തിലേക്ക് പാസ്സായപ്പോൾ തുടങ്ങിയ കുടിയേറ്റം. പിന്നെ നീണ്ട ഒരു പ്രവാസമായിരുന്നു പതിനാറു വർഷം. കടപ്പാടുകളും, ബാധ്യതകളും തലയിലേക്ക് വന്നപ്പോൾ ഞാനും ശരിയായ പ്രവാസിയായി. അതിനിടയിൽ നഷ്ട്ടപെട്ടത് നാടിനോടുള്ള അടുപ്പവും, സൗഹൃദവുമായിരുന്നു. ഇങ്ങിനെ എത്രയോപേർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു പെഡ്രോ ഡോളറിന്റെ നാട്ടിലേക്കു കുടിയേറിയവർ.
   
     ഇന്നലെ എല്ലാവരും ഒരുനിമിഷം ചെറിയ കുട്ടികളായി മാറി. ഫുട്‌ബോൾ കളിച്ചും, കമ്പവലി നടത്തിയും നാട്ടോർമ്മകൾ പങ്കുവെച്ചും........ പണ്ട് കുതിലിൽ നിന്നും, കണ്ടത്തിൽനിന്നും കളിച്ച അതേകളി.......





 പ്രവാസ ലോകത്തു ജീവിക്കുന്ന കുട്ടികൾക്ക് ഈ കളിയൊക്കെ അന്യമാണ്. അവർ പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നു. മഴ കൊള്ളാതെ, വെയിലേൽക്കാതെ,ചളിയിൽ കാലുകുത്താതെ ഒരു യന്ത്രം കണക്കെ,ജീവിതം ടാബ്‌ലെറ്റിന്റെയും,കമ്പ്യുട്ടറിന്റേയും മാസ്മരിക വലയത്തിൽ. കാണുന്നത് കോൺക്രീറ്റു കാടുകളും, കേൾക്കുന്നത് മുറിയൻ ഇംഗ്ളീഷും മാത്രം.കുട്ടികൾക്ക് മിഠായി പെറുക്കലും, ബലൂൺ പൊട്ടിക്കലും നടന്നു.


  ഈ കൂട്ടായ്മ ഒരു പ്രതീക്ഷയാണ്, ഒരുഭാഗത്തു പ്രതീക്ഷയുടെ കിരണങ്ങൾ അസ്തമിക്കുമ്പോൾ മറുഭാഗത്തു ഉദിച്ചുയരുന്ന പ്രതീക്ഷയുടെ\കിരണങ്ങൾ. വെറുമൊരു കൂട്ടായ്മയിൽ ഒതുക്കരുത് നിങ്ങളുടെ പ്രവർത്തനം. ഇതു വളരണം ആകാശത്തോളം. കാരുണ്യ പ്രവർത്തനത്തിന്റെ വാതായനങ്ങൾ തുറന്നു വെക്കുക. ചുറ്റിലും കണ്ണോടിച്ചു നോക്കുക, ജീവിതത്തോട് മല്ലിടിക്കുന്ന രോഗികൾ ഒരുപാടുണ്ട്. വിവിധ കഷ്ട്ടപ്പാടുകൾ അനുഭവിക്കുന്ന നാട്ടുകാരെ കാണാൻ കഴിയും. അവർക്കൊരു കൈത്താങ്ങാവാൻ കഴിഞ്ഞാൽ ജീവിതം സാർത്ഥമായി. 
 അവിടെ രാഷ്ട്രീയത്തിന്റെ മതിൽക്കെട്ടുകൾ തടസ്സമാവരുത്‌. മതത്തിന്റെയും, സംഘടനയുടെയും അതിർവരമ്പുകൾ ഉണ്ടാവരുത്. എന്നാൽ നിങ്ങളെ രണ്ടു കയ്യും നീട്ടിസ്വീകരിക്കാൻ ആളുകളുണ്ടാവും തീർച്ച..അല്ലെങ്കിൽ..........................

അതിനു കഴിയട്ടെ എന്ന പ്രാർത്ഥനനയോടെ.


ഷാർജ മാർകറ്റ്‌

     ഇന്നലെ ലീവായിരുന്നു. ആഴ്ച്ചയിൽ ഒരിക്കൽ കിട്ടുന്ന വെള്ളിയാഴ്ച്ച ലീവ്.പ്രത്യേകിച്ച് പരിപാടിയൊന്നും ഉണ്ടായിട്ടില്ല. സുപ്രധാനമായ ഒരു മീറ്റിംഗ് ഉച്ചക്ക് ശേഷം ഉണ്ടായിരുന്നു എങ്കിലും പോകാൻ മനസ്സ് അനുവദിച്ചില്ല.സാധാരണ പോലെ ഭക്ഷണമുണ്ടാക്കൽ പ്രക്രിയ ഒമ്പത് മണിക്ക് തുടങ്ങി ഏകദേശം പന്ത്രണ്ട് മണിവരെ നീണ്ടു.വെള്ളിയാഴ്ച്ച  അല്ലെ, ബിരിയാണി തന്നെ വെക്കണം. അതിന്റെ ഉത്തരവാദിത്തവും കുറച്ചു മാസങ്ങളായി  എന്റെ തലയിലാണ് താനും.പ്രഭാത നിസ്കാരത്തിനു ശേഷം ഉറങ്ങിയ ഉറക്ക് അൽപം നീണ്ടുപോയപ്പോൾ  ആ താമസം പള്ളിയിൽ പോകുന്നതിലും അനുഭവപ്പെട്ടു. ഇടക്കെപ്പോഴോ അലക്കിയിട്ട ഡ്രസ്സ്‌ ആസ്ഹർ മുകളിൽനിന്നും കൊണ്ട് വന്നപ്പോൾ അത് മടക്കി വെക്കാൻ സമയം കണ്ടെത്തി.(പൊതുവെ അലക്കിയ ഡ്രസ്സ്‌ ആറിയിടനും, ഇട്ടത് മുകളിൽനിന്നു കൊണ്ടുവരാനും മടിയുള്ള ആളാണ്‌ ഞാൻ എന്നത് കൊണ്ട് ആറിയിട്ട ഡ്രസ്സ്‌ പലരുമാണ്‌ കൊണ്ടവരൽ ).
     ഉച്ചക്ക് ശേഷം ഭക്ഷണവും കഴിച്ച് ചില ഇലക്ഷൻ വാർത്തകളും കണ്ട് പതിവുപോലെ ഉചയുറക്കത്തിലേക്കു പോയി. ഇന്ന് നമുക്ക് റോള മാർക്കറ്റിൽ പോകണം.ഒരാഴ്ച്ചത്തേക്കുള്ള മീൻ വാങ്ങണം. അങ്ങിനെയാണ് സന്ധ്യക്ക് ശേഷം ഞങ്ങൾ ഷംസുവിന്റെ കാറിൽ പുറപ്പെട്ടത്‌. ആദ്യമുണ്ടായ സ്ഥലത്തുനിന്നും മാർകറ്റ്‌ ആധുനുക സൗകര്യങ്ങളോട് കൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനു ശേഷം ആദ്യമായിട്ടാണ് അങ്ങോട്ട്‌ പോകുന്നത്. ശീതീകരിച്ച വിശാലമായ കെട്ടിടത്തിൽ മത്സ്യത്തിനും,ഇറച്ചിക്കും വെവ്വേറെ സെക്ഷനുകൾ ഒരുക്കിയിരിക്കുന്നു.പഴയ മാർകറ്റിൽ നിന്നും വിലപേശൽ നടന്നിരുന്നു എങ്കിലും ഇവിടെ എല്ലാസ്റ്റാള് കാരും വില ഏകോപിപ്പിച്ചിരിക്കുന്നു. അത്കൊണ്ട് തന്നെ ബില്ല് എവിടെയും അടക്കുകയും ചെയ്യാം. മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേഴ്സ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മത്സ്യം മുറിച്ചു തരാൻ പ്രത്യേക കൌണ്ടർ തന്നെ പ്രവർത്തിക്കുന്നു. അവിടെ മുറിക്കേണ്ട മത്സ്യം കൊടുത്തു ടോക്കൺ വാങ്ങി സീറ്റിലിരുന്നൽ മതി.നമ്മുടെ ഊഴമെത്തുമ്പോൾ പോയി വാങ്ങാവുന്നതാണ്.നമ്മൾ കട്ട് ചെയ്യാൻ കൊടുത്ത വസ്തുവിന്റെ സ്റ്റാറ്റസ് അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അത് വലിയ രണ്ടു സ്ക്രീനിൽ നമ്മുടെ ടോക്കൺ നമ്പറിനു നേരെ തെളിഞ്ഞു കാണാം. കുറച്ച് മീനും വാങ്ങി പുറത്തിറങ്ങിയപ്പോൾ വീണ്ടും തിരിഞ്ഞു നോക്കി, നമ്മുടെ നിയമസഭ മന്ദിരത്തെക്കാൾ പ്രൌഡിയോടെയും,വിശാലതയോടെയും നിൽക്കുന്ന ഷാർജ മീൻ മാർക്കറ്റിനെ...........






എരുമാട്

      2011 ലാണെന്നു തോന്നുന്നു, എരുമാട് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലം. പത്താംക്ലാസ്സാണ്. 28 കുട്ടികൾ ഉണ്ട് .ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിശാലമായ മഹല്ലാണ് എരുമാട്.ചില കുട്ടികളൊക്കെ ദൂരെ നിന്ന് നടന്നാണ് വരൽ.  ഓരോരുത്തരുടെയും കുടുംബത്തെ കുറിച്ചും, ജീവിത സാഹചര്യങ്ങളെ കുറിച്ചും ചോദിച്ചറിയൽ, അത് എവിടെ ജോലി ചെയ്യുമ്പോഴാണെങ്കിലും, എന്റെ സ്വഭാവമാണ്. കാപ്പിയാണ് എല്ലാവരുടെയും പ്രധാന വരുമാന മാർഗ്ഗം.കുറച്ചു കാപ്പിക്കാര്യം പറയാം. ഈ കാപ്പിമരം ചെറുപ്പത്തിൽ എപ്പോഴോ കണ്ട ഒർമ്മയുണ്ട് പിന്നീട് ശരിക്ക് ഇപ്പോഴാണ് കാണുന്നത്. ഒരിക്കൽ വിളവെടുത്ത് കഴിഞ്ഞാൽ അതിന്റെ ചില്ലകൾ മുറിച്ചുമാറ്റുന്ന സ്വഭാവമുണ്ട്. വലിയ മരമായി വളരാതിരിക്കാനും,വളർന്നാൽ ശരിക്ക് വിളവെടുക്കാൻ സാധിക്കാതെ വരുകയും ചെയ്യും എന്ന മറുപടിയാണ് കാരണം ചോദിച്ചപ്പോൾ കിട്ടിയത്.

 ഇനി വിഷയത്തിലേക്കു വരാം,വൈകുന്നേരങ്ങളിൽ ഉള്ള സവാരിയിൽ ഓരോ കുട്ടികളുടെയും വീട്ടിൽ കയറി അവരെ കുറിച്ചു അവരുടെ മാതാപിതാക്കളോട് ചോദിച്ചറിയൽ പതിവായിരുന്നു.അന്ന് സുബൈദയുടെ വീട്ടിലേക്കു പോകാനായിരുന്നു തീരുമാനം. കൂടെ രണ്ടു ആൺകുട്ടികളും ഉണ്ട്.അവളുടെ വീട് കുറച്ചു ദൂരെ ആയത് കൊണ്ട് കൂടെ വരുന്നവർക്ക് സ്ഥലം അറിയും എന്നല്ലാതെ വീട് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.ഇരുപത് മിനുട്ട് നടത്തത്തിന് ശേഷം ചിലരുടെ സഹായത്തോടെ വീട് കണ്ടുപിടിച്ചു.പൂമുഖത്ത് തന്നെ ഒരു വൃദ്ധൻ കിടക്കുന്നു.രോഗിയാണ്. അദ്ദേഹത്തോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചായയുമായി വീട്ടുകാർ വന്നു. ചായയും കുടിച്ചു ഇറങ്ങാൻ നേരം സുബൈദയെ ചോദിച്ചു. വന്നു അവൾ ഒരുമടിയും കൂടാതെ എന്റെ മുമ്പിലേക്ക്. പക്ഷെ അതവൾ ആയിരുന്നില്ല, പറ്റിയ അമളി മുഖത്തു പ്രത്യക്ഷപ്പെടുത്താതെ അവളോടും സുഖവിവരങ്ങൾ അന്വേഷിച്ചു.പിന്നീട് നേരെ തിരിച്ചു നടന്നു വന്ന വഴിയെ....



Tuesday, September 04, 2018

TEACHERS DAY

  2018 ആഗസ്റ്റ് 4 നു വന്ന ഇ മെയിൽ സന്ദേശം ഇങ്ങിനെയായിരുന്നു,"am mushrifa ente mrg insha allah ഈ മാസം 12 നാണു. insha allah ഉസ്താദും ഉസ്താദിന്റെ ഫാമിലിയും വരണം എനിക്കും കുടുംബത്തിനും വേണ്ടി ദുആയും ചെയ്യണം" അടുത്ത കാലത്ത് പഠിപ്പിച്ച   പല ക്ലാസ്സുകളും മനസ്സിലൂടെ ഓടി വന്നു. അൽ മഖർ അറബിക് കോളേജിലെ പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി പല ക്ലാസ്സ് റൂമുകളും മനസ്സിലേക്ക് വന്നു. ഇല്ല, ആരെയും കാണുന്നില്ല ഇങ്ങിനെ ഒരു പേരായ വിദ്യാർത്ഥിനിയെ. അവസാനം ചെന്നെത്തിയത് വായാട് തമ്പീഹുൽ ഇസ്ലാം മദ്രസയിലെ കുറുമ്പിയയായ  നാലാംക്ലാസുകാരിയിലായിരുന്നു. അതെ അവൾ തന്നെ.
     ചാറ്റിങ്ങിനിടയിൽ ഞാൻ ചോദിച്ചു "കുട്ടി എന്നെയൊന്നും മറന്നിട്ടില്ല അല്ലെ" അതിനവളുടെ മറുപടി ഇങ്ങിനെയായിരുന്നു."മറന്നിനെങ്കിൽ  ഞാൻ ഇമെയിൽ  ചെയ്യോ, എന്നെ ഒരുപാട് ഉസ്താദുമാർ പഠിപ്പിച്ചിട്ടുണ്ട്  അവരെയൊന്നും മറന്നിട്ടുമില്ല.  എന്നാലും  ഓരോ കുട്ടിക്കും  ഏറ്റവും ഇഷ്ട്ടപെട്ട ഉസ്താദുമാർ  ഉണ്ടാകില്ലേ  എനിക്കും അതെ പോലെ തന്നെ"
ഒരു അധ്യാപകനെന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച സമയമായിരുന്നു അന്ന്.അറിയാതെ രണ്ടിറ്റു കണ്ണുനീർ പൊഴിഞ്ഞു സന്തോഷം കൊണ്ട്. എന്ത് മറുപടിയാണ് ഞാൻ അവൾക്കു കൊടുക്കേണ്ടത്?.
തൂലിക നിശ്ചലമായി, വാക്കുകൾ കിട്ടുന്നില്ല. അവസാനം ഈയൊരു മറുപടിയിൽ ഞാൻ ഒതുക്കി, "സന്തോഷം, ഒരുപാട് സന്തോഷം".

അധ്യാപകരേ, നിങ്ങൾ കുട്ടികളിൽ ഒരാളാകുക,അവരുടെ സന്തോഷങ്ങളിലും,ദുഖങ്ങളിലും പങ്കുചേരുക. അവരോടൊപ്പം നിൽക്കുക.

                                       HAPPY TEACHERS DAY

Saturday, November 05, 2016

ആൽകെമിസ്റ്റ്; അർപ്പണബോധത്തിന്റെ വിജയം


  എത്രയെത്ര പേർ ഈ വഴി മക്കയിലേക്ക് കടന്നു പോയി. ചിലർ പണക്കാരായിരുന്നു. അവർക്ക് ഒട്ടകങ്ങളും പരിചാരകരും ഉണ്ടായിരുന്നു. പക്ഷെ, കൂടുതൽ പേരും സാധാരണക്കാരായിരുന്നു. ചിലര് എന്നേക്കാൾ ദരിദ്രർ.
  പോയവരെല്ലാം സംതൃപ്തരായി തിരിച്ചു വന്നു. അവനവന്റെ വീട്ടു വാതിൽക്കൽ ഹജ്ജിനു പോയിവന്നതിന്റെ ലക്ഷണമായി മുദ്രകളും പതിച്ചുവെച്ചു. അവരിലൊരാൾ, ഒരു ചെരിപ്പുകുത്തി, എന്നോട് പറയുകയുണ്ടായി, മക്കയിലെത്താൻ ക്ഷീണമെന്തന്നറിയാതെ ഒരു കൊല്ലം മുഴുവൻ അയാൾ മരുഭൂമിയിൽക്കൂടി നടക്കുകയുണ്ടായെന്ന് . പക്ഷെ, തിരിച്ചുവന്ന് ഈ പട്ടണത്തിൽകൂടി തന്റെ കച്ചവടത്തിനു വേണ്ട തുകലും തേടി നടക്കുമ്പോൾ കാലുകുഴഞ്ഞ് തളർന്നു പോകുന്നുപോലും."
 "ആട്ടെ നിങ്ങൾക്കും ഹജ്ജിനു പോയ്‌ക്കൂടെ? ഇപ്പോൾ  തടസ്സമൊന്നുമില്ലല്ലോ?"
"തടസ്സമുണ്ടെന്ന് ആരു പറഞ്ഞു?" അവന്റെ ചോദ്യത്തിന് അയാൾ പെട്ടന്നുത്തരം പറഞ്ഞു: "അങ്ങിനെയൊരു പ്രതീക്ഷ......അതാണ് നിത്യ ജീവിതത്തിലെ മടുപ്പകറ്റുന്നത്. ഈ കടയും ഇവിടെയുള്ള ചില്ലുപാത്രങ്ങളും ഒരേ ഭോജനശാലയിൽനിന്ന് എന്നും ഒരേ മട്ടിലുള്ള ആഹാരവും. ഒരു പുതുമയും മാറ്റവുമില്ലാതെ കടന്നു പോകുന്ന ദിവസങ്ങൾ. എന്നാലും എന്റെ മനസ്സിൽ ഉത്സാഹത്തിന്റെ ഒരു തിരി കെടാതെ കത്തുന്നു. എന്നെങ്കിലുമൊരിക്കൽ ഞാൻ നടത്താൻ പോകുന്ന ഹജ്ജ് യാത്ര. ആ സ്വപ്നവും നിറവേറിക്കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ബാക്കിയെന്തുണ്ട്? അന്തമില്ലാത്ത വിരസത മാത്രം." (ആൽകെമിസ്റ്റ് പേജ് 71-72)


     ഓരോ സ്വപ്നവും, പ്രതീക്ഷകളുമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ലക്‌ഷ്യം ഇല്ലാത്തവന്, സ്വപ്നം ഇല്ലാത്തവന് ജീവിതത്തിനു എന്തുരസമാണുള്ളത്.പ്രവാസിയെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ പിടിച്ചു നിര്‍ത്തുന്നത് അവന്‍റെ കുറെ സ്വപ്നങ്ങളാണ്. സ്വന്തമായി ഒരു വീട് വെക്കാനുള്ള ആഗ്രഹത്തോട് കൂടെ മരുഭൂമിയില്‍ പറന്നിറങ്ങിയവന്‍   ആ ലകഷ്യ പൂര്‍ത്തീകരണത്തിനു എന്ത് തടസ്സങ്ങള്‍ ഉണ്ടായാലും അതിനെ തരണം ചെയ്തു മുന്നോട്ട്പോകാനുള്ള മനക്കരുത്തും,തന്റേടവും കാണിക്കുന്നു.എന്നാലും എല്ലാ സ്വപ്നങ്ങളും പുലര്‍ന്നുകൊള്ളണമെന്നില്ല.

      ഈജിപ്തിലെ പിരമിഡിനടുത്തുള്ള  നിധിയും തേടി പോയ സാന്റിയാഗോ എന്ന ബാലന്‍ തന്‍റെ ലക്‌ഷ്യം പൂര്‍ത്തീകരിച്ച് സന്തോഷത്തോടെ തിരിച്ചു വരുന്ന കഥ പറഞ്ഞു തരുന്നു നമുക്ക്  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച് രമാ മേനോൻ വിവർത്തനം ചെയ്ത ലോക പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ ആല്‍കമിസ്റ്റ് എന്ന നോവല്‍. ഓരോ തവണ പ്രതിസന്ധികളെ കണ്ടു മുട്ടുമ്പോഴും തന്‍റെ ലക്‌ഷ്യം മറക്കാതെ മുന്നോട്ടു ഗമിക്കുന്നു ഒരിടയബാലൻ. നാം ഒരു കാര്യത്തിനു മുന്നിട്ടിറങ്ങിയാല്‍ പ്രകൃതി പോലും നമുക്ക് കൂട്ടിനുണ്ടാകും എന്ന വലിയ പാഠം നമുക്ക് ഇതിലൂടെ നൽകുന്നു നോവലിസ്റ്റ്.

     ഓരോ തവണ പ്രതിസന്ധികളെ നേരിടുമ്പോഴും എല്ലാം മതിയാക്കി നാട്ടിലേക്കു തിരിച്ചുപോയി ആടുകളെ മേയ്ക്കുക എന്ന പഴയ പണി തന്നെ തുടർന്നാലോ എന്ന് ആലോചിക്കുന്നുണ്ട് സാന്റിയാഗോ എന്ന ബാലൻ. പക്ഷെ, പ്രകൃതിയിൽ നിന്നും കണ്ടു മുട്ടുന്ന ചില നിമിത്തങ്ങൾ അവനെ ലക്ഷ്യ സ്ഥാനത്തേക്ക് തെളിക്കുന്നു. അചഞ്ചലമായ മനസ്സ് എന്തും നേരിടാനുള്ള ആത്മവിശ്വാസം അതാണ് ഒരു മനുഷ്യനെ ഇടക്ക് പതറിപ്പോകാതെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നത്‌. ആടുകളെ വിറ്റു കിട്ടിയ കാശുമായി ഈജിപ്തിലെ പിരമിഡിനടുത്തുള്ള നിധിയും തേടി പുറപ്പെട്ട ബാലൻ ഇടയിൽ വെച്ചു കാശു മുഴുവനും നഷ്ടപ്പെടുന്നു. അപരിചിതമായ നാട്, പരിചിതമില്ലാത്ത ഭാഷ. ആരും ഒരു തിരിച്ചുപോക്കിനു ആഗ്രഹിക്കുന്ന സമയം. തിരിച്ചു തന്റെ നാട്ടിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം. പക്ഷെ താൻ സ്വപ്നത്തിൽ കണ്ട പിരമിഡിനടുത്തെത്താൻ കാടുകളും, മേടുകളും താണ്ടി ദിസങ്ങളോളം യാത്ര ചെയ്യണം.എന്നിട്ടും പതറാതെ ഒരു ചില്ലു പാത്ര കടയിൽ ജോലിക്കു നിൽക്കുന്നു. അവരുടെ ഇടയിൽ ഭാഷ ഒരു പ്രശ്നമായിരുന്നു എങ്കിലും അതൊരു പ്രശ്നമായിരുന്നില്ല. "വാക്കുകളെ ആധാരമാക്കേണ്ടതില്ലാത്ത ഭാഷയും" ഉണ്ടെന്നു പറഞ്ഞു സ്വയം സമാധാനിക്കുന്നുണ്ട് അവൻ.

പതിനൊന്നു മാസത്തെ ജോലിക്കിടയിൽ അവനും, കടക്കാരനും ഒരുപാട് അടുത്തു. ആ കടയും, കടക്കാരനും സ്വന്തമാണെന്നു തോന്നാൻ തുടങ്ങിയിരുന്നു, പക്ഷെ തന്റെ നിയോഗം ഇതെല്ലെന്നു തിരിച്ചറിവിൽ നിന്നും കടക്കാരനോട് പോലും യാത്ര പറയാതെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുകയാണ്.

     പിന്നീട് വിശാലമായ മരുഭൂമിയിലൂടെ ദീർഘമായ യാത്രയായിരുന്നു. ഒരു സംഘത്തോടൊപ്പം. അവിടെയും തന്റെ ലക്ഷ്യത്തിനു മുന്നിൽ വിലങ്ങുതടിയായി ഒരുപാടുകാര്യങ്ങൾ വന്നു നിൽക്കുന്നു. അവിടെ രണ്ടു ഗോത്രങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നു. ഒരിഞ്ചു മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിൽ. മരുഭൂമിയിലെ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാൻ പറ്റില്ല. ഗോത്ര തലവന്റെ വാക്ക് അതാണ് സൂചിപ്പിക്കുന്നത്." യുദ്ധം തുടർന്നു പോകാനാണ് സാധ്യത, ഒരു പക്ഷെ വർഷങ്ങളോളം." അപ്പോഴും പഴയ രാജാവ് പറഞ്ഞ വാക്കുകൾ അവൻ ഓർക്കും,"മനസ്സിൽ തട്ടി മോഹിച്ചാൽ അതു നടക്കാതെ വരില്ല. ഈ പ്രപഞ്ചം മുഴുവനും ആ ഒരു കാര്യ സാധ്യത്തിനായി സഹായത്തിനെത്തും."

    മരുഭൂമിയുടെ മണമുള്ള "ലവന്റർ" കാറ്റു ആഞ്ഞു വീശി. അതിൽ ഒരു പ്രണയം പൂത്തുലഞ്ഞു. അങ്ങകലെ തന്റെ കുടിലിൽ നിന്നും വെള്ളം കോരൻ വന്ന ഫാത്തിമയുമായി. നീണ്ടു പോകുന്ന യുദ്ധങ്ങൾ, ദിവസങ്ങളുടെ വിരസത മാറ്റാൻ  ഫാത്തിമയുടെ സാന്നിധ്യമായിരുന്നു അവന്റെ ഏക ആശ്രയം.
"ഇനിയും ഒരിടയനായിത്തന്നെ കാലം കഴിക്കാം. താൻ തേടിയിറങ്ങിയ എങ്ങോ കിടക്കുന്ന നിധിയേക്കാൾ എത്രയോ വിലയുള്ളതാണ് മുമ്പിൽ നിൽക്കുന്ന ഫാത്തിമ." മനസ്സ് മന്ത്രിക്കുന്നു.പക്ഷെ അവൾക്കിഷ്ട്ടം സാഹസികനെയായിരുന്നു. അതവളുടെ വാക്കുകളിൽനിന്നും വ്യക്തവുമാണ്, "യാത്ര തുടരൂ.....ലക്ഷ്യത്തിലെത്തിച്ചേരുംവരെ മുമ്പോട്ടു പോകൂ...... യുദ്ധം അവസാനിച്ചാലേ യാത്ര തുടരാൻ പറ്റൂ എങ്കിൽ അങ്ങനെ.....അല്ല അത്രയും കാലം കാത്തുനിൽക്കാൻ വയ്യ എങ്കിൽ ഇപ്പോൾ തന്നെ....കാറ്റിന്റെ ഗതിക്കനുസരിച്ച് മണൽക്കൂനകളുടെ സ്ഥാനവും,ഭാവവും മാറും....പക്ഷെ, ഈ മരുഭൂമിക്ക് ഒരു കാലത്തും മാറ്റമില്ല....എന്നും ഒരുപോലെ തന്നെ.അതുപോലെയായിരിക്കും നമ്മുടെ പ്രണയവും...."

 അവസാനം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയത് താൻ സ്വപ്നത്തിൽ കണ്ട പിരമിഡിനടുത്ത് എത്തുന്നു ആബാലൻ. "ആൽകെമിസ്റ്റ്"  അർപ്പണബോധത്തിന്റെയും, മനസ്സാനിധ്യത്തിന്റെയും വിജയമാണ് എന്ന് പറയാതെ വയ്യ.


Saturday, May 28, 2016

കരയിപ്പിച്ച ഉത്തരം



إنتشر مؤخرًا بمواقع التواصل الإجتماعي صورة لإجابة أحد التلاميذ في إمتحان مادة اللغة العربيةللصف الخامس الإبتدائي بإدارة الشيخ زويد التعليمية ، حيث جاء السؤال في موضوع التعبير يطلب الكتابة عن الأم وفضلها على الأبناء، وجاءت إجابة الطالب على هذا السؤال موجزة ومعبرة جدًا، فأجاب في جملة واحد قائلًا “أمي ماتت ومات معها كل شئ”، كنوع من وفاء الطالب لوالدته والتي توفت في ثورة 25 يناير، وإنتشرت هذه الإجابة من التلميذ إنتشارًا كبيرًا بمواقع التواصل الإجتماعي، ليتفاعل معها الكثيرين، ويطالبون بضرورة أن يحصل الطالب على الدرجة النهائية على هذه الإجابة التي تحمل الكثير من الألم والحزن.
ومن جهتها أكدت وزارة التربية والتعليم أنه سيتم تكريم الطالب “محمد عبد الكريم” وهو تلميذ بالصف الخامس الإبتدائي، عل هذه الإجابة المعبره، حيث صرح وكيل وزارة التربية والتعليم بمحافظة شمال سيناء، الدكتور “عادل عبد المنعم”، أن الوزارة ستقوم بتكريم التلميذ كنوع من الدعم النفسي والإنساني له، بعد الموجة الكبيرة من التعاطف من قبل المصريين مع إجابة الطالب .
وقد دفعت إجابة الطالب المؤثره مصحح المادة أن يعطية 11 درجة من 14، بعد أن أثرت إجابته على كافة المعلمين وأثارت بكاء البعض منهم .
    നിങ്ങൾ അറിയുമോ അഞ്ചാം ക്ലാസ്സുകാരനായ മുഹമ്മദ്‌ അബ്ദുൽ കരീം എന്ന പതിനൊന്നു കാരനെ ഈജിപ്ത് വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി ആദരിക്കാൻ തീരുമാനിച്ചു. ഈ കഴിഞ്ഞ മാർച്ച്‌ മാസത്തിൽ നടന്ന വാർഷിക പരീക്ഷയിൽ ഒരുചോദ്യത്തിന്റെ മറുപടി എഴുതിയതിനായിരുന്നു അഭിനന്ദനം.

    ചോദ്യം ഇതായിരുന്നു, ഉമ്മ (അമ്മ ) യെ കുറിച്ച് രണ്ടു വാക്ക് എഴുതുക. 2011 ജനുവരി 25 ന് പക്ഷാഘാതം പിടിപെട്ട് മരണപ്പെട്ടുപോയ ഉമ്മയുടെ രൂപം അവന്റെ മനസ്സിലൂടെ കടന്നുപോയി. ഉമ്മയുടെ ലാളന നഷ്ടപ്പെട്ട പതിനൊന്നുകാരൻ തന്റെ മനോവേദന മുഴുവനും തന്റെ ഉത്തരപ്പേപ്പറിൽ പകർത്തിയത് ഇങ്ങിനെ,

                   "എന്റെ ഉമ്മ മരണപ്പെട്ടു. കൂടെ എല്ലാം അസ്തമിച്ചു."

 പതിനാലു മാർക്കായിരുന്ന ഈ ഉത്തരത്തിന് അതികൃതർ പതിനൊന്നു മാർക്ക് കൊടുക്കുകയും ചെയ്തു. 
പല അധ്യാപകരെയും ഈ ആൻസർ കരയിപ്പിച്ചു കളഞ്ഞു.

ANSWER PEPAR
MUHAMMAD ABDUL KAREEM


  • മാതാവിന്റെ കാലിനടിയിലാണ് സ്വർഗ്ഗം, മുഹമ്മദ്‌ നബി (സ).
  • ലോകത്ത് ഏറ്റവും കൂടുതൽ വിളിക്കപ്പെടുന്ന നാമം "ഉമ്മ" എന്നാണ്. ഖലീൽ ജിബ്രാൻ. 

         ഒരു കവിയുടെ വാക്ക് എത്ര പ്രസക്തം,

ഉമ്മയെന്ന വിളി കേട്ടാൽ ഉലയാത്തൊരുമ്മയില്ല 
ഇത്രമേൽ ആർദ്രമാം വിളി മറ്റേതുമില്ല 
എത്ര വിരലുചേർത്തടച്ചാലുമമ്മ 
അമ്മേ..... എന്ന വിളി കേൾക്കാതിരിക്കില്ല, ഉമ്മ