Tuesday, January 12, 2016

നന്മയുടെ പൂക്കൾ

       നെടുംബാശേരി എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര. കെ
എസ് ആര്‍ ടി സി യുടെ ശീതീകരിച്ച ബസ്സിലാണ് യാത്ര ചെയ്യുന്നത്.കയ്യിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി, സമയം 8:30. ഇനിയും മണിക്കൂറുകൾ ഉണ്ട് നാട്ടിലെത്താൻ.പതിവില്ലാതെ വിരുന്ന് വന്ന  തലവേദന കാരണം പിറകിലാക്കിപ്പോകുന്ന നഗരക്കാഴ്ച്ചകൾ ആസ്വദിക്കാനുള്ള മൂടിലയിരുന്നില്ല ഞാൻ.ഒന്ന് മയങ്ങണമെന്നുണ്ട്. ഉറക്കം എവിടെയോ പോയി ഒളിച്ചത് പോലെ.ഇടക്ക് കണ്ടക്ടർ വന്നു.എനിക്കും,ലഗേജിനും വിലയിട്ടു.
     ഏകദേശം സമയം രാത്രി പത്തിനോട് അടുത്ത് കാണും ബസ്സ്‌ തൃശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡിലെത്താന്‍. അവിടെ നിന്നും ഒരു യുവാവ്  കയറി.ഒരു ഇരുപത്തഞ്ചിനോട്‌ അടുത്ത് കാണും പ്രായം. അയാള്‍ എന്‍റെ അടുത്തുവന്നു ഇരുന്നു. ഞാന്‍ അടിമുടി ഒന്ന് നോക്കി. അടുത്തിരിക്കുന്നവരോട്  പരിചയപ്പെടൽ എന്‍റെ "ദുസ്വഭാവം" ആയത് കൊണ്ട്  ചോദിച്ചു:

  എവിടേക്കാ ?
"അടുത്ത്തന്നെ" അവൻ ഒരു സ്ഥലത്തിന്‍റെ പേര് പറഞ്ഞു.ഞാൻ ഓർക്കുന്നില്ല.
" പേര്"?
"വിപിൻ"
"എന്താ ജോലി"
"കോണ്ട്രാക്ടിംഗ് വർക്ക്."
"ഉസ്താദ്‌ എവിടേക്കാ"ഉസ്താദോ, ഞാൻ ഒരു നിമിഷം സ്തബ്ധനായി. ഒരമുസ്ലിം ഉസ്താദ് എന്ന് അഭിസംബോധനം ചെയ്ത സന്തോഷത്തോടെ ഞാൻ പറഞ്ഞു,
"കണ്ണൂർ, ഷാർജയിൽ നിന്നും വരുന്നു."
പിന്നെ അയാൾ വാചാലനായി.വീട്ടിന്‍റെ അടുത്തുള്ള മദ്രസയെ കുറിച്ചും,അവന്‍റെ മുസ്ലിങ്ങളായ സുഹൃത്തുക്കളെ കുറിച്ചും,അവരുടെ ഇടയിലുള്ള സൗഹാർദത്തെ കുറിച്ചും. ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അതെല്ലാം കേട്ടുനിന്നു.പെട്ടന്ന് എന്‍റെ ചിന്ത പോയത് നാട്ടിലേക്കായിരുന്നു.മതസൗഹാർദ്ദത്തിന്‍റെ  മാതൃകകൾ ഉള്ള, പ്രകൃതി രമണീയമായ കയ്യം എന്ന ഗ്രാമത്തിലേക്ക്.........

സംസാരം പതിയെ രാഷ്ട്രീയത്തിലേക്ക് കടന്നു.
"എല്ലാവരും അഴിമതിക്കാരാണ്,ആരും ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്നില്ല" അദ്ദേഹം ആത്മരോഷം കൊണ്ടു.
"ബാർകോഴയിൽ മാണി കോടികൾ മുക്കിയില്ലേ".....ഞാൻ അയാളുടെ രാഷ്ട്രീയ മനസ്സിനെ കുത്തിയിളക്കാൻ നോക്കി.
"ലാവ് ലിനിൽ പിണറായിയും കുറച്ചൊക്കെ എടുത്തിട്ടുണ്ട്."
"അതെ" ഞാൻ സമ്മതിച്ചു കൊടുത്തു.
"എന്‍റെ അച്ഛൻ ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു.ഞാനും, ഇപ്പോൾ ജോലി സംബന്ധമായി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് മാത്രം."
അപ്പോഴേക്കും അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു.
വീണ്ടും കാണാം എന്ന ഉപചാര വാക്കുകളോട് കൂടെ, പരസ്പരം കയ്യും കൊടുത്തു ഞങ്ങൾ പിരിഞ്ഞു.
ഞാൻ ചിന്തിക്കുകയായിരുന്നു നമ്മുടെ ഇടയിലുള്ള  മതസൗഹാർദ്ദം  എത്രമാത്രം ഊഷ്മളമാണെന്ന്.
കേരളത്തിന്‍റെ മതസൗഹാർദ്ദ മനസ്സിനെ ഒരാൾക്കും തകർക്കാൻ കഴിയില്ലെന്ന ആത്മ വിശ്വാസത്തോടെ മെല്ലെ നിദ്രയിലേക്ക്......
========================================================================.................................................................................................................................................................

ഉപ്പാ, ഞാൻ നാളെ ജേനേച്ചിയുടെ വീട്ടിൽ സദ്യ ഉണ്ണാൻ പോകും. എല്ലാ ഓണക്കാലത്തും മകൻ എന്നോട് ചോദിക്കുന്ന ചോദ്യമാണ്.

നാരേട്ടനും,ജേനേച്ചിയും എന്‍റെ ഭാര്യ വീട്ടുകാരുടെ അയൽ വാസി ദമ്പതികൾ. അവർക്ക് രണ്ടു പെണ്‍ മക്കൾ ജിഷ്ണയും,ജിൻഷയും. 
ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട അഞ്ചു പെണ്ണും,ഒരാണും അടങ്ങുന്ന എന്‍റെ ഭാര്യാകുടുംബത്തിന്     ഒരാണുണ്ടെന്ന സുരക്ഷിതത്വ ബോധം നൽകിയത് ഇവരായിരുന്നു.
നോമ്പും,പെരുന്നാളും വന്നാൽ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അവർക്കും,ഓണം,വിഷു പോലോത്ത ആഘോഷങ്ങൾ വന്നാൽ അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇങ്ങോട്ടും തന്ന് ഒരു കൈമാറ്റ പ്രക്രിയ എല്ലാവർഷവും നടക്കുന്നു.അത് വെറും വസ്തുക്കൾ തമ്മിലുള്ള കൈമാറ്റം മാത്രമായിരുന്നില്ല,ഹൃദയങ്ങൾ തമ്മിലുള്ള കൈമാറ്റവും കൂടിയായിരുന്നു.ഓണം വന്നാൽ ഞങ്ങളുടെ ചുറ്റുഭാഗത്തുള്ള വീടുകളിലെ കുട്ടികൾ എല്ലാം അവിടെ ഒരുമിച്ചു കൂടും.അവർ ഉണ്ടാക്കി വെച്ച സദ്യ ഉണ്ണാൻ.
"രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ അപ്പുറം നാരേട്ടൻ ഉണ്ടല്ലോ" എന്ന സുരക്ഷിതത്വത്തിന്‍റെ വാക്ക് ഒരുപാടു തവണ കേട്ടിട്ടുണ്ട് ഞാൻ.
      മണ്ണിനോട് മല്ലടിച്ചാണ് അവരുടെ ജീവിതം.  കൃഷി ചെയ്തു ജീവിതം മുന്നോട്ടു നയിക്കുന്നു. അത്കൊണ്ടയിരിക്കാം ഇത്ര മനുഷ്യത്വപരമായിട്ട് പെരുമാറാൻ കഴിയുന്നത്. മണ്ണിനു മനുഷ്യന്‍റെ മണമാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. ശരിയാണ് നമ്മെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണല്ലോ.
    ലൌ ജിഹാദെന്ന ബോംബ്‌ പൊട്ടിയപ്പോഴും, ഗോ മാംസം സൂക്ഷിച്ചു എന്ന് പറഞ്ഞു ഒരാളെ അടിച്ചു കൊന്നപ്പോഴും ഞങ്ങളുടെ ഗ്രാമീണ മനസ്സിന് ഒരു  കുലുക്കവുമില്ലാതെ,ഒരു ചുക്കും സംഭവിക്കാതെ നില നിന്നു എന്നത് ഞങ്ങൾക്കിടയിലുള്ള ബന്ധത്തിന്‍റെ ആഴത്തെ സൂചിപ്പിക്കുന്നു.മനുഷ്യർ തീർക്കുന്ന മതത്തിന്‍റെ മതി ൽക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്‍റെ ഉദാത്തമായ ഉദാഹരണങ്ങൾ ജീവിതത്തിലൂടെ നമുക്ക് മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു അവർ.
   ഇപ്പോഴും അവർ തന്‍റെ പശുവുമായി റോഡിലൂടെ പോകുമ്പോൾ എന്‍റെ മകനും,മകളും "നാരേട്ടാ" എന്ന് വിളിച്ചു കൈകൊണ്ട് റ്റാറ്റ പറയും. അതിനു മറുപടിയായി അയാളുടെ നിഷ്കളങ്കമായ ചിരിക്ക് വല്ലാത്ത ആകർഷണീയത തോന്നും.
ഈ നന്മകൾ എന്നും കെടാ വിളക്കായി ഉള്ള കാലത്തോളം കേരളത്തിന്‍റെ മതസൗഹാർദ്ദ മനസ്സിനെ മുറിവേൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല.
നാരേട്ടൻ :  നാരായണൻ
ജേനേച്ചി  :      രജനി                   





50 comments:

  1. കാലം മാറുകയാണ്. അതോടൊപ്പം സാമൂഹിക മാറ്റങ്ങളും അനിവാര്യം. ഒരു സംസ്കാരവും അനാദികാലം നിലനിന്നിട്ടില്ല. പുതിയത് രൂപപ്പെടേണ്ടത് കാലത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. അതിന് മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കോ എന്തെങ്കിലും പങ്കുവഹിയ്ക്കാനുണ്ടെന്ന് തോന്നന്നില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോകുന്നതിന്റെ കൂടെ നമ്മളും സംസ്കാരങ്ങളും മതങ്ങളും എല്ലാം ഒഴുകിപ്പോയേ തീരൂ.. പുതിയതിന്റെ വരവിന് പഴയതെല്ലാം അസ്തമിച്ചേ തീരു. കാലം അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ...
    ഒരു ശക്തിയ്ക്കും അതിനെ തടയാനാവില്ല ....!

    ReplyDelete
    Replies
    1. വന്നു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  2. കേരളത്തിൽ മാത്രമേ മതത്തിന്റെ പേരിൽ അത്ര വലിയ വേർത്തിരിവ്‌ ഉണ്ടാകാതിരിക്കുന്നുള്ളു.പക്ഷേ അതെത്ര കാലമെന്ന് മാത്രമെന്നേ അറിയാനുള്ളൂ.

    നല്ല എഴുത്ത്‌.ഉനൈസിന്റെ എഴുത്തിനു നല്ലൊരു ശക്തിയുണ്ട്‌.ഇനിയും.വരാം.അല്ല വരും.ആശംസകൾ.

    ReplyDelete
    Replies
    1. സുധീ ഒരുപാട് നന്ദി, വായനക്കും,പ്രോത്സാഹനത്തിനും.

      Delete
  3. നന്മയുടെ ഈ നല്ല പൂക്കൾ വളരെ നന്നായി... നമ്മൾ ഇന്ന് ചിന്തിക്കേണ്ടതും ചർച്ചചെയ്യേണ്ടതും 'മത സൗഹാർധം' എന്ന വാക്കിനേക്കാളും ' മനുഷ്യ സൗഹാർധം' എന്ന വാക്കാണെന്നു എനിക്ക് തോന്നാറുണ്ട് ! എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. ' മനുഷ്യ സൗഹാർധം'സത്യമാണ്.മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവ്.

      നന്ദി.......

      Delete
  4. അങ്ങനെ ആദ്യമായി ഞാനിവിടെയെത്തി...

    മതസൌഹാര്‍ദ്ദം ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങുന്ന കാലമാണിനി വരാനിരിക്കുന്നത് എന്ന ഭയം എന്നെ കാര്‍ന്നു തിന്നു തുടങ്ങിയിട്ട് ഇത്തിരി നാളായിരിക്കുന്നു... എല്ലാ മതങ്ങളും മനുഷ്യ സ്നേഹമാണ് ഉദ്ബോ‍ധിപ്പിക്കുന്നതെങ്കില്‍ പിന്നെ എവിടെയാണ് പിഴവ് സംഭവിച്ചിരിക്കുന്നത്...? ചിന്തിക്കാന്‍ കഴിവുള്ളവര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

    ആശംസകള്‍ ഉനൈസ്...

    ReplyDelete
    Replies
    1. എല്ലാ മതങ്ങളിലെയും ന്യൂനാൽ ന്യൂനപക്ഷം ചിലരെ ചൂഷണം ചെയ്യുന്നു.ചിന്തിക്കാന്‍ കഴിവുള്ളവര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

      വിനുവേട്ടാ... ഒരുപാട് നന്ദി വായനക്കും,അഭിപ്രായം രേഖപ്പെടുത്തിയതിനും

      Delete
  5. ഇവിടെ ഞാൻ ആദ്യമായിട്ടാണ് വരുന്നതെന്നു തോന്നുന്നു...!
    നന്നായി എഴുതുന്നു.!
    മനുഷ്യര്‍ തമ്മിലുള്ള സ്നേഹം തന്നെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍.. മതസൗഹാര്‍ദ്ദവും കുറഞ്ഞു വരികയാണെന്നാണ് എന്‍റെ തോന്നല്‍.
    പ്രത്യേകിച്ചും ഉത്തരേന്ത്യക്കാരുടെ കടന്നു കയറ്റം കൂടുന്നതുകൊണ്ടും, ആ സംസ്കാരങ്ങള്‍ അനുകരിക്കാന്‍ ഉള്ള മലയാളികളുടെ ഒരു പ്രേരണ കാരണവും..
    എന്നിരുന്നാലും ഒരു പോസിറ്റീവ് ആറ്റിറ്റ്യൂഡില്‍ നോക്കുമ്പോള്‍, കുറയുന്നു എന്ന് പ്രചരിപ്പിക്കുന്നതിനേക്കാള്‍ ഇപ്പോഴും നിലനില്‍ക്കുന്നു, അല്ലെങ്കിൽ കോട്ടം തട്ടിയിട്ടില്ല എന്ന് പ്രചരിപ്പിക്കുന്നത് തന്നെയാണ് നല്ലത്.
    ഗ്രാമങ്ങളിലെ കളങ്കപ്പെടാത്ത മതസൗഹാര്‍ദ്ദവും, കലര്‍പ്പില്ലാത്ത നന്മയും വിശുദ്ധിയും സ്നേഹവും എന്നും ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
    ഗ്രാമങ്ങളിൽ ജീവിക്കുന്നതിന്‍റെ സുഖം അത് വേറെ എവിടെച്ചെന്നാലും കിട്ടില്ല്യ.
    എഴുത്ത് തുടരൂ....

    ReplyDelete
    Replies
    1. ഗ്രമാങ്ങളിലാണല്ലോ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്‌...

      ഒരുപാട് നന്ദി വായനക്കും,അഭിപ്രായം രേഖപ്പെടുത്തിയതിനും, പ്രോത്സാഹനത്തിനും

      Delete
  6. ഈ ബ്ലോഗിൽ മുന്‍പത്തെ പോസ്റ്റിലേക്ക് പോകാനുള്ള വഴി എവിടെയാണ് എന്ന് പറഞ്ഞുതന്നാല്‍ വല്ല്യ ഉപകാരം. ഞാൻ നോക്കിയിട്ട് കാണുന്നില്ല. മൊബൈൽ വ്യൂവിലാണ്.

    ReplyDelete
  7. valare nannayirikkunnu, ottayatikk ithrayadikam postukal itendiyirunnilla, venda attention postukalkku kitttilla, nalla ezhuthinu asamsakal

    ReplyDelete
    Replies
    1. വന്നു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  8. മതം എന്നും അതിനെ രാഷ്ട്രീയവൽകരിക്കപ്പെടുമ്പോൾ മാത്രമാണ് പ്രശ്നമാകുന്നത്.. തീവ്ര മത വികാരം ഇളക്കി വിടുന്നതും അതിൽ നിന്ന് മുതലെടുപ്പുള്ളവർ മാത്രമാണ്.. ഇനിയും നന്മയുടെ പൂക്കൾ വിരിയട്ടെ.. (അക്ഷര പിശാശ് ഉണ്ട് തിരുത്തണേ.. മത സൗഹാർദ്ദം )

    ReplyDelete
    Replies
    1. തീർച്ചയായും......ഇത്തരം നന്മകൾ നമുക്ക് പ്രതീക്ഷകൾ നൽകുന്നു.

      നന്ദി, കുഞ്ഞുറുമ്പിന്

      Delete
  9. കേരളത്തിലെ മത സൗഹാർദ്ദം, ഇന്ത്യ കണ്ടു പഠിക്കേണ്ടതാണ്. പക്ഷേ ഇന്ന് നമുക്കിടയിലും ചില പുഴുക്കുത്തുകൾ വന്ന തുടങ്ങിയിരിക്കുന്നു. സ്വയം അവ തിരിച്ചറിഞ്ഞില്ലെങ്കിൽ അവ വ്യാപിച്ച് ഈ നല്ല നാടിനെ തകര്ക്കും. വ്യക്തിപരമായി പ്രതിരോധിച്ചാൽ ഈ സൗഹാർദ്ദം തകര്ക്കാൻ പറ്റില്ല എന്നാണ് എന്റെ വിശ്വാസം.

    ReplyDelete
  10. ശരിയാണ്, ചില പുഴുക്കുത്തുകൾ ഉണ്ട്. അത് ചിലർ അവരുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു.മാഷ് പറഞ്ഞത് പോലെ വ്യക്തിപരമായി പ്രതിരോധിച്ചാൽ ഈ സൗഹാർദ്ദം തകര്ക്കാൻ പറ്റില്ല.
    നന്ദി,തിരക്കിനിടയിലും വന്നു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും

    ReplyDelete
  11. നോമ്പും,പെരുന്നാളും വന്നാൽ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അവർക്കും,ഓണം,വിഷു പോലത്ത ആഘോഷങ്ങൾ വന്നാൽ അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇങ്ങോട്ടും തന്ന് ഒരു കൈമാറ്റ പ്രക്രിയ എല്ലാവർഷവും നടക്കുന്നു.അത് വെറും വസ്തുക്കൾ തമ്മിലുള്ള കൈമാറ്റം മാത്രമായിരുന്നില്ല,ഹൃദയങ്ങൾ തമ്മിലുള്ള കൈമാറ്റവും കൂടിയായിരുന്നു.ഓണം ..
    ശരിയാണ് സുഹൃത്തേ ഇന്ന് സംശയദൃഷ്ഠിയോടെ സഹമതക്കാരനെ നോക്കാത്ത ഒരേഒരു നാട് കേരളമാണ് .. നന്നായിരിക്കുന്നു എഴുത്തും ആശയങ്ങളും

    ReplyDelete
  12. നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

    ReplyDelete
  13. നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

    ReplyDelete
  14. മതസൗഹാർദ്ദം ഒരത്ഭുതമാവുന്നതു ഇന്നത്തെ സമൂഹത്തിലാണ്. മതപരമായ സ്വത്വ ബോധത്തെക്കാൾ മനുഷ്യൻ എന്ന identity മുന്നിട്ട് നിന്നിരുന്ന കാലത്താണ് ഞാനും വളർന്നത്.എഴുത്തിലൂടെയുള്ള ഓർമ്മപ്പെടുത്തലിന് നന്ദി

    ReplyDelete
    Replies
    1. മനുഷ്യൻ എന്ന identity മുന്നിട്ട് നിന്നിരുന്ന കാലത്താണ് ഞാനും വളർന്നത്.അത് തന്നെയാണ് വേണ്ടതും.നന്ദി ഈ വായനക്കും അഭിപ്രായത്തിനും.

      Delete
  15. കാലം മാറുകയാണ്.നമ്മളും സ്വയമറിയാതെ മാറിക്കൊണ്ടിരിക്കുന്നു.എന്ത് കഷ്ടമാണ് അല്ലേ.?


    പോസ്ററ് ഇട്ടിട്ട് നാല് വർഷം കഴിഞ്ഞു. ഈ പോസ്റ്റിന്റെ പ്രസക്തി എന്നെന്നും സൗരഭ്യം പടർത്തി നിൽക്കട്ടെ.

    പ്രിയപ്പെട്ട കൂട്ടുകാരാ, ജോലിത്തിരക്കിന്റെ കാരണം പറഞ്ഞു എഴുതാതിരിക്കരുത്.

    ReplyDelete
    Replies
    1. സുധീ,എഴുതാനുള്ള ശ്രമങ്ങൾ ഉണ്ടാകും.

      Delete
  16. ഉനൈസ്.
    അക്ഷരങ്ങളിലേക്ക് പകർത്തി കൊളുത്തി വെച്ച നന്മയുടെ ചെറുനാളങ്ങൾ ഒരു കാറ്റിലും അനയാതിരിക്കട്ടെ.
    സലാം എഴുത്തിനും മനസിനും.

    ReplyDelete
    Replies
    1. അണയാതിരിക്കട്ടെ എന്ന് തന്നെയാണ് എന്റെയും പ്രാർത്ഥന.നന്ദി ഈ വായനക്കും അഭിപ്രായത്തിനും.

      Delete
  17. മതം കാലാകാലങ്ങളായി നടന്ന് വന്ന സോഷ്യൽ കണ്ടീഷനിംഗിലൂടെ മനുഷ്യനിൽ വേരൂന്നിയ ഒരു മിത്താണെന്നു കരുതുന്നവളാണ് ഞാൻ. ദൈവം ഒരു മതത്തിന്റെയും ഉപജ്ഞാതാവല്ലെന്നു മനസ്സിലാക്കിയാൽ അവസാനിക്കുന്ന പ്രശ്‌നങ്ങളെ ഈ ഭൂമിയിൽ ഉള്ളൂ. നമ്മൾ മലയാളികൾ ആ സത്യത്തിലേക്ക് കുറച്ചേറെ അടുത്ത് നിൽക്കുന്നവരാണ്. നാരേട്ടനും ഉനൈസും ഞാനുമടങ്ങിയ ഇന്നാട്ടുകാർക്ക് പശുക്കളെ പശുക്കളായും പള്ളിയെയും ക്ഷേത്രത്തെയും വെറും ആരാധനാലയങ്ങളായും അതിനപ്പുറം മനുഷ്യരെ മനുഷ്യരായും കാണുവാൻ കഴിയുന്നു എന്നത് എത്ര സുന്ദര യാഥാർത്ഥ്യമാണല്ലേ!നല്ലെഴുത്ത് !!

    ReplyDelete
    Replies
    1. നന്ദി ഈ വായനക്കും അഭിപ്രായത്തിനും.

      Delete
  18. നല്ല രചന. വരികളിൽ നന്മയുടെ വെട്ടിത്തിളക്കം! വാക്കുകൾ പലതിലും സന്ധിച്ചെയ്തെഴുതിയിരുന്നുവെങ്കിൽ, കൂടുതൽ ആസ്വാദ്യകരമാകുമെന്നാണെന്റെ അഭിപ്രായം. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ഈ വായനക്കും അഭിപ്രായത്തിനും.

      Delete
  19. ഭൂമിയേയും മറ്റു ജീവജാലങ്ങളെയും ഒക്കെ സംബന്ധിച്ച്, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ മനുഷ്യനിലാണ്. ഭാവിയെ കുറിച്ചുള്ള നിരാശയും അങ്ങനെ തന്നെ. മനുഷ്യൻ മാത്രം മതത്തെയും ദൈവത്തെയും കെട്ടിപ്പിടിച്ച് ഉള്ള സമാധാനവും കൂടി കളഞ്ഞ് തമ്മിലടിച്ചു നടക്കുന്നു. അയലത്തെ സ്ഥിതി ഒക്കെ വെച്ച് നോക്കുമ്പോ കേരളം കുറച്ച് ഭേദമാണെന്ന തോന്നൽ ഉണ്ടാവുന്നു എന്ന് മാത്രം! എഴുത്ത് ഇഷ്ടായി.

    ReplyDelete
    Replies
    1. ശരിയാണ് നമ്മുടെ കേരളം കുറച്ചു ഭേദം തന്നെയാണ്. സന്തോഷം സർ ഈ വായനക്കും അഭിപ്രായത്തിനും.

      Delete
  20. നല്ല രചന. എഴുതിയ കാലത്തേക്കാൾ ഒത്തിരി മാറിപ്പോയി. പേര് ചോദിച്ചറിഞ്ഞ് കഴിഞ്ഞ് മറ്റൊന്നും സംസാരിക്കാനില്ലാെതെ െമെ)െ ബലിലേക്ക് മുഖം പൂഴ്ത്തുത്തന്നവരെ ഞാൻ യാത്രകളിൽ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്.

    ReplyDelete
  21. അതേ അങ്ങനെയൊന്നും നമുക്കിടയിലെ മനുഷ്യത്വം അവസാനിക്കില്ല. നാട്ടിൽ ചെല്ലുമ്പോൾ നോമ്പിന് കിട്ടുന്ന അരിപത്തിരീം നെയ്റുചോറുമൊക്കെ സ്നേഹവും കൂടി വിളമ്പിയണവർ തന്നത്.. തിരിച്ചു കൊടുത്ത വിഷുകട്ടയും, ശർക്കര പായസവും അങ്ങനെ തന്നെ.. കൂടെ കളിക്കുമ്പോൾ വീണ് പൊട്ടിയാൽ എല്ലാവരും ആശ്വസിപ്പിച്ചതും അങ്ങനെ തന്നെ ആയിരുന്നു. മറക്കില്ല ഒരിക്കലും

    ReplyDelete
  22. ആദ്യ കമന്റിനായി ഞാനായിരുന്നുവല്ലെ വന്നത്.
    ഇപ്പോളതിന്റെ പ്രസക്തി കൂടുതൽ വെളിവാക്കപ്പെടുന്നു.
    ആശംസകൾ.....

    ReplyDelete
  23. നാല് വർഷത്തിന് ശേഷം ഈ പോസ്റ്റിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ വേദന തോന്നുന്നു... 2016 ൽ നിന്നും നാം എത്രയോ പിറകോട്ട് പോയിരിക്കുന്നു...! മതവും ജാതിയും ദൈവങ്ങളും അതിനെ കൂട്ടുപിടിച്ച് ഭരണകർത്താക്കളും കൂടി നമ്മുടെ നാടിനെ കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കുന്നു...

    ഈ കെട്ടുകൾ എല്ലാം വലിച്ചെറിഞ്ഞ് മനുഷ്യൻ ഒന്നാണ് എന്ന ചിന്ത എന്ന് ജനങ്ങളിൽ ഉദിക്കുന്നുവോ അന്ന് മാത്രമേ മനുഷ്യ സൗഹാർദ്ദം പൂത്തുലയൂ...

    ReplyDelete
  24. നാലു വർഷങ്ങൾക്കു ശേഷം ഇപ്പോളും നിങ്ങളുടെ ഈ സ്നേഹവും ഇഴയടുപ്പവും സജീവമായി നിലനിൽക്കുന്നുണ്ടാവും എന്ന പ്രതീക്ഷയിലാണ് വായിച്ച് അവസാനിപ്പിച്ചത്. അങ്ങനെ അല്ലാതാവാൻ നിരവധി കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടെങ്കിലും അങ്ങനെയുള്ള ഒരു നാട്ടിൻപുറത്ത് കുടുംബങ്ങൾ തമ്മിൽ അയല്പക്കങ്ങൾ തമ്മിൽ കേവലമായതിനപ്പുറമുള്ള ആത്മബന്ധങ്ങൾ നഷ്ടമായാൽ നമ്മളും തീരെ മനുഷ്യരല്ലാതാകും. അങ്ങനെ ആയിക്കൂടല്ലോ നാം.
    സ്നേഹപൂർവ്വം..
    എം എസ്‌ രാജ്

    ReplyDelete
  25. ഒരു യാത്രാനുഭവത്തിൽ നിന്ന് തുടങ്ങി പൊയ്പ്പോയിക്കൊണ്ടിരിക്കുന്ന ഒരു നല്ല കാലത്തെ ഓർത്തെടുത്തെഴുതിയ കുറിപ്പ് ഹൃദയസ്പർശിയായി. ആ ഓർമ്മയിലെ സമാന ജീവിതമായിരുന്നു എന്റേതുമെന്നതിനാലാവാം  എഴുത്തിനോട് കൂടുതൽ ഇഷ്ടം തോന്നിയത്.

    ഭാവുകങ്ങൾ ഉനൈസ്

    ReplyDelete
  26. നജ്‌റാനില്‍ നിന്നുള്ള ഏതാനും ക്രൈസ്തവ പുരോഹിതന്മാര്‍ പ്രവാചകന്റെ പള്ളിയില്‍ വന്നു. പ്രവാചകനുമായി അവര്‍ ധാരാളം സമയം സംവദിച്ചു. ഖുര്‍ബാനക്കുള്ള സമയമായപ്പോള്‍ പളളിയില്‍ നിന്നും പുറത്തു പോകാന്‍ അവര്‍ ആഗ്രഹിച്ചു. പ്രവാചകന്‍ അവരോട് ചോദിച്ചു. ദൈവാരാധനക്കു വേണ്ടി എന്തിനാണ് നിങ്ങള്‍ ദേവാലയത്തില്‍നിന്നും പുറത്തു പോകുന്നത്. പ്രവാചകന്‍ പ്രാര്‍ത്ഥിക്കാന്‍ അവര്‍ക്ക് പള്ളിയില്‍ തന്നെ സൗകര്യവും ചെയ്തു കൊടുത്തു എന്നാണ് ചരിത്രം.

    നല്ലവരായ മനുഷ്യർ ഒരിക്കലും മറ്റുള്ള മതങ്ങളോട് അസഹിഷ്ണുത വെച്ചുപുലര്‍ത്തില്ല. അന്യ മതങളോട് വെറുപ്പും വിദ്വേഷവും പുലര്‍ത്താന്‍ ഒരു മതഗ്രന്ഥവും ഒരു മതാചാര്യനും പറഞ്ഞിട്ടില്ല.

    നന്നായി എഴുതി. ഒരു യാത്രയിൽ തുടങ്ങി ഒരു നല്ല മെസ്സേജിൽ അവസാനിപ്പിച്ചു. ഇഷ്ടായി

    ReplyDelete
  27. നല്ല മനുഷ്യരെ കാണണമെങ്കിൽ കേരളത്തിന്റെ ഉള്ളിലേക്ക് നോക്കുക... അപ്പുറവും ഇപ്പുറവും ഉള്ളവരെ.. ഒരേപോലെ കാണും... എന്തെങ്കിലും ചെയ്യുന്നതിന് അവരുടെ സ്വഭാവം അനുസരിച്ചല്ലാതെ മറ്റു യാതൊന്നിന്റെയും അടിസ്ഥാനം സ്വീകരിക്കറില്ല... പേരോ.. നാളോ... ഒന്നും...
    ഇത് കേൾക്കുമ്പോൾ നമുക്ക് വെറും ക്ളീഷേ ആയിട്ട് തോന്നും.. തോന്നണം.. അതാണ് നമ്മുടെ നാട്.. 😊😊

    ReplyDelete
  28. ചില പോസ്റ്റുകൾ കാലത്തെ അതിജീവിക്കും. ഇത് അത്തരത്തിലൊന്നാണ്. നാല് വര്ഷം മുൻപ് എഴുതിയതെങ്കിലും ഇന്ന് വായിക്കുമ്പോഴും ഇന്നിനെപ്പറ്റിയാണോ എഴുതിയത് എന്ന തോന്നൽ ഉളവാക്കുന്നു. നന്നായെഴുതി ഉനൈസ് ഭായ്. മതത്തിനും ദൈവത്തിനുമപ്പുറമാണ് പച്ചയായ മനുഷ്യൻ എന്ന് മനസ്സിലാക്കുന്ന കാലം വരട്ടെ എന്ന് നമുക്കാശിക്കാം

    ReplyDelete
  29. ഉനൈസിന്റെതായി ഞാൻ ഓർത്തു വച്ചിട്ടുള്ള പോസ്റ്റ്‌ ഇതാണ്..!!!
    അന്നും ഇന്നും ഒരുപോലെ തന്നെ. അതങ്ങിനെയല്ല എന്ന് നമുക്ക് തോന്നി തുടങ്ങിയപ്പോൾ ആ ചിന്തയെ തിരുത്താൻ എത്തിയ അതിഥിയാണ് പ്രളയം...
    മനുഷ്യർ എന്നും മനുഷ്യത്വം ഉള്ളവർ തന്നെയാണെന്ന് എല്ലാവരും ജാതിമത പ്രായ ഭേദമന്യേ തെളിയിക്കുകയും ചെയ്തു ..
    കല്ലുകടികൾ ഉണ്ടാകാം പക്ഷേ ആ കല്ലുകടികളിൽ നമ്മൾ കൂടുതൽ ഫോക്കസ് ചെയ്യുന്നതാണ് കുഴപ്പമാകുന്നത്..!!

    ReplyDelete
  30. ഇന്നത്തെക്കാലത്തെ പോക്കിൽ ആശങ്കയാണ് .
    എങ്കിലും മനസ്സിൽ ആശിക്കുന്നു ഈ മതസൗഹാർദ്ദത്തെ തകർക്കാൻ ഒരു ശക്തിക്കും ആവില്ല . നല്ല എഴുത്ത് . കാലികപ്രസക്തം . ആശംസകൾ

    ReplyDelete
  31. സ്നേഹം തന്നെയാണ് ഏറ്റവും വലുത്.

    ReplyDelete
  32. കേരളത്തിൽ സൗഹാർദ്ദം നിലനിൽക്കും എന്ന് പ്രതീക്ഷയുണ്ടെങ്കിലും ഇന്ത്യയുടേ പോക്ക് ആശാവഹമല്ല.

    ReplyDelete
  33. സാമൂഹിക പ്രസക്തിയുള്ള വിഷയം , നല്ല എഴുത്ത് … എന്റെ ആശംസകൾ പ്രിയ ഉസ്താദ്‌ … :)

    ReplyDelete
  34. പഴയപോസ്റ്റിന് ഇപ്പോഴും കാലികപ്രസക്തി ഉള്ളത് പോലെ..ഒരിക്കൽ കൂടി വായിച്ചു.. ഇഷ്ടം. ആശംസകൾ

    ReplyDelete
  35. മനുഷ്യൻ ആണ് മുഖ്യം എന്ന് തിരിച്ചറിയുന്ന മനസ്സുകൾ തന്നെയാണ് ഈ നാടിനെ ഒരുമിച്ച് നിർത്തുന്നത്. നല്ലനുഭവങ്ങൾ..

    ReplyDelete
  36. ഇന്നത്തെ കാലത്തിന് യോജിച്ച പോസ്റ്റ്

    ReplyDelete