Tuesday, January 12, 2016

നന്മയുടെ പൂക്കൾ

       നെടുംബാശേരി എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര. കെ
എസ് ആര്‍ ടി സി യുടെ ശീതീകരിച്ച ബസ്സിലാണ് യാത്ര ചെയ്യുന്നത്.കയ്യിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി, സമയം 8:30. ഇനിയും മണിക്കൂറുകൾ ഉണ്ട് നാട്ടിലെത്താൻ.പതിവില്ലാതെ വിരുന്ന് വന്ന  തലവേദന കാരണം പിറകിലാക്കിപ്പോകുന്ന നഗരക്കാഴ്ച്ചകൾ ആസ്വദിക്കാനുള്ള മൂടിലയിരുന്നില്ല ഞാൻ.ഒന്ന് മയങ്ങണമെന്നുണ്ട്. ഉറക്കം എവിടെയോ പോയി ഒളിച്ചത് പോലെ.ഇടക്ക് കണ്ടക്ടർ വന്നു.എനിക്കും,ലഗേജിനും വിലയിട്ടു.
     ഏകദേശം സമയം രാത്രി പത്തിനോട് അടുത്ത് കാണും ബസ്സ്‌ തൃശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡിലെത്താന്‍. അവിടെ നിന്നും ഒരു യുവാവ്  കയറി.ഒരു ഇരുപത്തഞ്ചിനോട്‌ അടുത്ത് കാണും പ്രായം. അയാള്‍ എന്‍റെ അടുത്തുവന്നു ഇരുന്നു. ഞാന്‍ അടിമുടി ഒന്ന് നോക്കി. അടുത്തിരിക്കുന്നവരോട്  പരിചയപ്പെടൽ എന്‍റെ "ദുസ്വഭാവം" ആയത് കൊണ്ട്  ചോദിച്ചു:

  എവിടേക്കാ ?
"അടുത്ത്തന്നെ" അവൻ ഒരു സ്ഥലത്തിന്‍റെ പേര് പറഞ്ഞു.ഞാൻ ഓർക്കുന്നില്ല.
" പേര്"?
"വിപിൻ"
"എന്താ ജോലി"
"കോണ്ട്രാക്ടിംഗ് വർക്ക്."
"ഉസ്താദ്‌ എവിടേക്കാ"ഉസ്താദോ, ഞാൻ ഒരു നിമിഷം സ്തബ്ധനായി. ഒരമുസ്ലിം ഉസ്താദ് എന്ന് അഭിസംബോധനം ചെയ്ത സന്തോഷത്തോടെ ഞാൻ പറഞ്ഞു,
"കണ്ണൂർ, ഷാർജയിൽ നിന്നും വരുന്നു."
പിന്നെ അയാൾ വാചാലനായി.വീട്ടിന്‍റെ അടുത്തുള്ള മദ്രസയെ കുറിച്ചും,അവന്‍റെ മുസ്ലിങ്ങളായ സുഹൃത്തുക്കളെ കുറിച്ചും,അവരുടെ ഇടയിലുള്ള സൗഹാർദത്തെ കുറിച്ചും. ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അതെല്ലാം കേട്ടുനിന്നു.പെട്ടന്ന് എന്‍റെ ചിന്ത പോയത് നാട്ടിലേക്കായിരുന്നു.മതസൗഹാർധത്തിന്‍റെ  മാതൃകകൾ ഉള്ള, പ്രകൃതി രമണീയമായ കയ്യം എന്ന ഗ്രാമത്തിലേക്ക്.........

സംസാരം പതിയെ രാഷ്ട്രീയത്തിലേക്ക് കടന്നു.
"എല്ലാവരും അഴിമതിക്കാരാണ്,ആരും ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്നില്ല" അദ്ദേഹം ആത്മരോഷം കൊണ്ടു.
"ബാർകോഴയിൽ മാണി കോടികൾ മുക്കിയില്ലേ".....ഞാൻ അയാളുടെ രാഷ്ട്രീയ മനസ്സിനെ കുത്തിയിളക്കാൻ നോക്കി.
"ലാവ് ലിനിൽ പിണറായിയും കുറച്ചൊക്കെ എടുത്തിട്ടുണ്ട്."
"അതെ" ഞാൻ സമ്മതിച്ചു കൊടുത്തു.
"എന്‍റെ അച്ഛൻ ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു.ഞാനും, ഇപ്പോൾ ജോലി സംബന്ദമായി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് മാത്രം."
അപ്പോഴേക്കും അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു.
വീണ്ടും കാണാം എന്ന ഉപചാര വാക്കുകളോട് കൂടെ, പരസ്പരം കയ്യും കൊടുത്തു ഞങ്ങൾ പിരിഞ്ഞു.
ഞാൻ ചിന്തിക്കുകയായിരുന്നു നമ്മുടെ ഇടയിലുള്ള മത മതസൗഹാർധം  എത്രമാത്രം ഉഷ്മള മാണെന്ന്.
കേരളത്തിന്‍റെ മതസൗഹാർധ മനസ്സിനെ ഒരാൾക്കും തകർക്കാൻ കഴിയില്ലെന്ന ആത്മ വിശ്വാസത്തോടെ മെല്ലെ നിദ്രയിലേക്ക്......
========================================================================.................................................................................................................................................................

ഉപ്പാ, ഞാൻ നാളെ ജേനേച്ചിയുടെ വീട്ടിൽ സദ്യ ഉണ്ണാൻ പോകും. എല്ലാ ഓണക്കാലത്തും മകൻ എന്നോട് ചോദിക്കുന്ന ചോദ്യമാണ്.

നാരേട്ടനും,ജേനേച്ചിയും എന്‍റെ ഭാര്യ വീട്ടുകാരുടെ അയൽ വാസി ദമ്പതികൾ. അവർക്ക് രണ്ടു പെണ്‍ മക്കൾ ജിഷ്ണയും,ജിൻഷയും. 
ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട അഞ്ചു പെണ്ണും,ഒരാണും അടങ്ങുന്ന എന്‍റെ ഭാര്യാകുടുംബത്തിന്     ഒരാണുണ്ടെന്ന സുരക്ഷിതത്വ ബോധം നൽകിയത് ഇവരായിരുന്നു.
നോമ്പും,പെരുന്നാളും വന്നാൽ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അവർക്കും,ഓണം,വിഷു പോലോത്ത ആഘോഷങ്ങൾ വന്നാൽ അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇങ്ങോട്ടും തന്ന് ഒരു കൈമാറ്റ പ്രക്രിയ എല്ലാവർഷവും നടക്കുന്നു.അത് വെറും വസ്തുക്കൾ തമ്മിലുള്ള കൈമാറ്റം മാത്രമായിരുന്നില്ല,ഹൃദയങ്ങൾ തമ്മിലുള്ള കൈമാറ്റവും കൂടിയായിരുന്നു.ഓണം വന്നാൽ ഞങ്ങളുടെ ചുറ്റുഭാഗത്തുള്ള വീടുകളിലെ കുട്ടികൾ എല്ലാം അവിടെ ഒരുമിച്ചു കൂടും.അവർ ഉണ്ടാക്കി വെച്ച സദ്യ ഉണ്ണാൻ.
"രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ അപ്പുറം നാരേട്ടൻ ഉണ്ടല്ലോ" എന്ന സുരക്ഷിതത്വത്തിന്‍റെ വാക്ക് ഒരുപാടു തവണ കേട്ടിട്ടുണ്ട് ഞാൻ.
      മണ്ണിനോട് മല്ലിടിച്ചാണ് അവരുടെ ജീവിതം.  കൃഷി ചെയ്തു ജീവിതം മുന്നോട്ടു നയിക്കുന്നു. അത്കൊണ്ടയിരിക്കാം ഇത്ര മനുഷ്യത്വപരമായിട്ട് പെരുമാറാൻ കഴിയുന്നത്. മണ്ണിനു മനുഷ്യന്‍റെ മണമാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. ശരിയാണ് നമ്മെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണല്ലോ.
    ലൌ ജിഹാദെന്ന ബോംബ്‌ പൊട്ടിയപ്പോഴും, ഗോ മാംസം സൂക്ഷിച്ചു എന്ന് പറഞ്ഞു ഒരാളെ അടിച്ചു കൊന്നപ്പോഴും ഞങ്ങളുടെ ഗ്രാമീണ മനസ്സിന് ഒരു  കുലുക്കവുമില്ലാതെ,ഒരു ചുക്കും സംഭവിക്കാതെ നില നിന്നു എന്നത് ഞങ്ങൾക്കിടയിലുള്ള ബന്ധത്തിന്‍റെ ആഴത്തെ സൂചിപ്പിക്കുന്നു.മനുഷ്യർ തീർക്കുന്ന മതത്തിന്‍റെ മതി ൽക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്‍റെ ഉദാത്തമായ ഉദാഹരണങ്ങൾ ജീവിതത്തിലൂടെ നമുക്ക് മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു അവർ.
   ഇപ്പോഴും അവർ തന്‍റെ പശുവുമായി റോഡിലൂടെ പോകുമ്പോൾ എന്‍റെ മകനും,മകളും "നാരേട്ടാ" എന്ന് വിളിച്ചു കൈകൊണ്ട് റ്റാറ്റ പറയും. അതിനു മറുപടിയായി അയാളുടെ നിഷ്കളങ്കമായ ചിരിക്ക് വല്ലാത്ത ആകർഷണീയത തോന്നും.
ഈ നന്മകൾ എന്നും കെടാ വിളക്കായി ഉള്ള കാലത്തോളം കേരളത്തിന്‍റെ മതസൗഹാർധ മനസ്സിനെ മുറിവേൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല.
നാരേട്ടൻ :  നാരായണൻ
ജേനേച്ചി  :      രജനി                   

21 comments:

 1. കാലം മാറുകയാണ്. അതോടൊപ്പം സാമൂഹിക മാറ്റങ്ങളും അനിവാര്യം. ഒരു സംസ്കാരവും അനാദികാലം നിലനിന്നിട്ടില്ല. പുതിയത് രൂപപ്പെടേണ്ടത് കാലത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. അതിന് മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കോ എന്തെങ്കിലും പങ്കുവഹിയ്ക്കാനുണ്ടെന്ന് തോന്നന്നില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോകുന്നതിന്റെ കൂടെ നമ്മളും സംസ്കാരങ്ങളും മതങ്ങളും എല്ലാം ഒഴുകിപ്പോയേ തീരൂ.. പുതിയതിന്റെ വരവിന് പഴയതെല്ലാം അസ്തമിച്ചേ തീരു. കാലം അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ...
  ഒരു ശക്തിയ്ക്കും അതിനെ തടയാനാവില്ല ....!

  ReplyDelete
  Replies
  1. വന്നു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി

   Delete
 2. കേരളത്തിൽ മാത്രമേ മതത്തിന്റെ പേരിൽ അത്ര വലിയ വേർത്തിരിവ്‌ ഉണ്ടാകാതിരിക്കുന്നുള്ളു.പക്ഷേ അതെത്ര കാലമെന്ന് മാത്രമെന്നേ അറിയാനുള്ളൂ.

  നല്ല എഴുത്ത്‌.ഉനൈസിന്റെ എഴുത്തിനു നല്ലൊരു ശക്തിയുണ്ട്‌.ഇനിയും.വരാം.അല്ല വരും.ആശംസകൾ.

  ReplyDelete
  Replies
  1. സുധീ ഒരുപാട് നന്ദി, വായനക്കും,പ്രോത്സാഹനത്തിനും.

   Delete
 3. നന്മയുടെ ഈ നല്ല പൂക്കൾ വളരെ നന്നായി... നമ്മൾ ഇന്ന് ചിന്തിക്കേണ്ടതും ചർച്ചചെയ്യേണ്ടതും 'മത സൗഹാർധം' എന്ന വാക്കിനേക്കാളും ' മനുഷ്യ സൗഹാർധം' എന്ന വാക്കാണെന്നു എനിക്ക് തോന്നാറുണ്ട് ! എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. ' മനുഷ്യ സൗഹാർധം'സത്യമാണ്.മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവ്.

   നന്ദി.......

   Delete
 4. അങ്ങനെ ആദ്യമായി ഞാനിവിടെയെത്തി...

  മതസൌഹാര്‍ദ്ദം ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങുന്ന കാലമാണിനി വരാനിരിക്കുന്നത് എന്ന ഭയം എന്നെ കാര്‍ന്നു തിന്നു തുടങ്ങിയിട്ട് ഇത്തിരി നാളായിരിക്കുന്നു... എല്ലാ മതങ്ങളും മനുഷ്യ സ്നേഹമാണ് ഉദ്ബോ‍ധിപ്പിക്കുന്നതെങ്കില്‍ പിന്നെ എവിടെയാണ് പിഴവ് സംഭവിച്ചിരിക്കുന്നത്...? ചിന്തിക്കാന്‍ കഴിവുള്ളവര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  ആശംസകള്‍ ഉനൈസ്...

  ReplyDelete
  Replies
  1. എല്ലാ മതങ്ങളിലെയും ന്യൂനാൽ ന്യൂനപക്ഷം ചിലരെ ചൂഷണം ചെയ്യുന്നു.ചിന്തിക്കാന്‍ കഴിവുള്ളവര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

   വിനുവേട്ടാ... ഒരുപാട് നന്ദി വായനക്കും,അഭിപ്രായം രേഖപ്പെടുത്തിയതിനും

   Delete
 5. ഇവിടെ ഞാൻ ആദ്യമായിട്ടാണ് വരുന്നതെന്നു തോന്നുന്നു...!
  നന്നായി എഴുതുന്നു.!
  മനുഷ്യര്‍ തമ്മിലുള്ള സ്നേഹം തന്നെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍.. മതസൗഹാര്‍ദ്ദവും കുറഞ്ഞു വരികയാണെന്നാണ് എന്‍റെ തോന്നല്‍.
  പ്രത്യേകിച്ചും ഉത്തരേന്ത്യക്കാരുടെ കടന്നു കയറ്റം കൂടുന്നതുകൊണ്ടും, ആ സംസ്കാരങ്ങള്‍ അനുകരിക്കാന്‍ ഉള്ള മലയാളികളുടെ ഒരു പ്രേരണ കാരണവും..
  എന്നിരുന്നാലും ഒരു പോസിറ്റീവ് ആറ്റിറ്റ്യൂഡില്‍ നോക്കുമ്പോള്‍, കുറയുന്നു എന്ന് പ്രചരിപ്പിക്കുന്നതിനേക്കാള്‍ ഇപ്പോഴും നിലനില്‍ക്കുന്നു, അല്ലെങ്കിൽ കോട്ടം തട്ടിയിട്ടില്ല എന്ന് പ്രചരിപ്പിക്കുന്നത് തന്നെയാണ് നല്ലത്.
  ഗ്രാമങ്ങളിലെ കളങ്കപ്പെടാത്ത മതസൗഹാര്‍ദ്ദവും, കലര്‍പ്പില്ലാത്ത നന്മയും വിശുദ്ധിയും സ്നേഹവും എന്നും ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
  ഗ്രാമങ്ങളിൽ ജീവിക്കുന്നതിന്‍റെ സുഖം അത് വേറെ എവിടെച്ചെന്നാലും കിട്ടില്ല്യ.
  എഴുത്ത് തുടരൂ....

  ReplyDelete
  Replies
  1. ഗ്രമാങ്ങളിലാണല്ലോ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്‌...

   ഒരുപാട് നന്ദി വായനക്കും,അഭിപ്രായം രേഖപ്പെടുത്തിയതിനും, പ്രോത്സാഹനത്തിനും

   Delete
 6. ഈ ബ്ലോഗിൽ മുന്‍പത്തെ പോസ്റ്റിലേക്ക് പോകാനുള്ള വഴി എവിടെയാണ് എന്ന് പറഞ്ഞുതന്നാല്‍ വല്ല്യ ഉപകാരം. ഞാൻ നോക്കിയിട്ട് കാണുന്നില്ല. മൊബൈൽ വ്യൂവിലാണ്.

  ReplyDelete
 7. valare nannayirikkunnu, ottayatikk ithrayadikam postukal itendiyirunnilla, venda attention postukalkku kitttilla, nalla ezhuthinu asamsakal

  ReplyDelete
  Replies
  1. വന്നു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി

   Delete
 8. മതം എന്നും അതിനെ രാഷ്ട്രീയവൽകരിക്കപ്പെടുമ്പോൾ മാത്രമാണ് പ്രശ്നമാകുന്നത്.. തീവ്ര മത വികാരം ഇളക്കി വിടുന്നതും അതിൽ നിന്ന് മുതലെടുപ്പുള്ളവർ മാത്രമാണ്.. ഇനിയും നന്മയുടെ പൂക്കൾ വിരിയട്ടെ.. (അക്ഷര പിശാശ് ഉണ്ട് തിരുത്തണേ.. മത സൗഹാർദ്ദം )

  ReplyDelete
  Replies
  1. തീർച്ചയായും......ഇത്തരം നന്മകൾ നമുക്ക് പ്രതീക്ഷകൾ നൽകുന്നു.

   നന്ദി, കുഞ്ഞുറുമ്പിന്

   Delete
 9. കേരളത്തിലെ മത സൗഹാർദ്ദം, ഇന്ത്യ കണ്ടു പഠിക്കേണ്ടതാണ്. പക്ഷേ ഇന്ന് നമുക്കിടയിലും ചില പുഴുക്കുത്തുകൾ വന്ന തുടങ്ങിയിരിക്കുന്നു. സ്വയം അവ തിരിച്ചറിഞ്ഞില്ലെങ്കിൽ അവ വ്യാപിച്ച് ഈ നല്ല നാടിനെ തകര്ക്കും. വ്യക്തിപരമായി പ്രതിരോധിച്ചാൽ ഈ സൗഹാർദ്ദം തകര്ക്കാൻ പറ്റില്ല എന്നാണ് എന്റെ വിശ്വാസം.

  ReplyDelete
 10. ശരിയാണ്, ചില പുഴുക്കുത്തുകൾ ഉണ്ട്. അത് ചിലർ അവരുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു.മാഷ് പറഞ്ഞത് പോലെ വ്യക്തിപരമായി പ്രതിരോധിച്ചാൽ ഈ സൗഹാർദ്ദം തകര്ക്കാൻ പറ്റില്ല.
  നന്ദി,തിരക്കിനിടയിലും വന്നു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും

  ReplyDelete
 11. നോമ്പും,പെരുന്നാളും വന്നാൽ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അവർക്കും,ഓണം,വിഷു പോലത്ത ആഘോഷങ്ങൾ വന്നാൽ അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇങ്ങോട്ടും തന്ന് ഒരു കൈമാറ്റ പ്രക്രിയ എല്ലാവർഷവും നടക്കുന്നു.അത് വെറും വസ്തുക്കൾ തമ്മിലുള്ള കൈമാറ്റം മാത്രമായിരുന്നില്ല,ഹൃദയങ്ങൾ തമ്മിലുള്ള കൈമാറ്റവും കൂടിയായിരുന്നു.ഓണം ..
  ശരിയാണ് സുഹൃത്തേ ഇന്ന് സംശയദൃഷ്ഠിയോടെ സഹമതക്കാരനെ നോക്കാത്ത ഒരേഒരു നാട് കേരളമാണ് .. നന്നായിരിക്കുന്നു എഴുത്തും ആശയങ്ങളും

  ReplyDelete
 12. നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

  ReplyDelete
 13. നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

  ReplyDelete