Tuesday, January 05, 2016

2015 ഒടുക്കം, 2016 തുടക്കം

ആയുസ്സ് പുസ്തകത്തില്‍നിന്നും ഒരു കടലാസ്സു കൂടി ചീന്തപ്പെട്ടിരിക്കുന്നു. മരണത്തിലേക്ക് നാം ഒന്നുകൂടെ അടുത്തു എന്നര്‍ത്ഥം. 2015  ന്‍റെ അവസാനവും, 2016 ന്‍റെ തുടക്കവും എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില ബന്ധങ്ങള്‍ക്കും, കൂട്ടായ്മക്കും തുടക്കം കുറിച്ച ദിവസങ്ങളാണ്.

                                                 ഒന്ന്

    ഓര്‍മ്മകള്‍ ചിതലരിക്കാന്‍ പോകുന്ന നിമിഷങ്ങളില്‍ കാലത്തിന്‍റെ കാല്‍പാടുകൾക്ക്  മായിച്ചുകളയാന്‍ കഴിയാത്ത   ചില ഓര്‍മ്മകള്‍ പൊടിതട്ടി എന്‍റെ മുമ്പിലേക്ക് വെച്ച് തന്നത് കൂടെപഠിച്ച് വിസ്മൃതിയിലേക്ക് ആണ്ടുപോകുമായിരുന്ന ഹനീഫ് കുന്തൂര്‍ എന്ന അന്നത്തെ കൊച്ചു വിദ്യാര്‍ഥിയായിരുന്നു. പഠന കാലഘട്ടത്തില്‍ കൂടെ ഉണ്ടായിരുന്ന ഒരുകൂട്ടം സഹപാടികളുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ പുഷ്ക്കലമായ ഓര്‍മ്മകളിലേക്കാണ് മനസ്സ് ഓടിപ്പോയത്.
അതില്‍ ശരീഫ് മൂടുബിദ്ര ചോദിക്കുന്നു; ക്രികറ്റ് കളി ഓര്‍മ്മയുണ്ടോ എന്ന്. ശരീഫ്.... എങ്ങിനെ മറക്കാന്‍ കഴിയും ആ വൈകുന്നേരങ്ങളില്‍ ഉള്ള കളിയും. നിന്‍റെ അപാരമായ ബൗളിങ്ങും. വളഞ്ഞു,പുളഞ്ഞു വരുന്ന നിന്‍റെ ബൗളിംഗ് എന്നും എനിക്ക് പേടിയായിരുന്നല്ലോ........

                                                              രണ്ട്

സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം വായനയുടെ യുഗം അവസാനിച്ചു എന്ന് വിധിഎഴുതിയവര്‍ ഉണ്ടായിരുന്നു. പക്ഷെ വായനായുഗം അവിടെനിന്നു തുടങ്ങുകയായിരുന്നു യഥാര്‍ത്ഥത്തില്‍. വിജ്ഞാനത്തിന്‍റെ സ്രോതസ്സ് വായനയാണ്. വായിച്ചാല്‍ വളരുക മാത്രമല്ല വിളയുകയും ചെയ്യും. വായന പതിയെ എഴുത്തിലേക്ക്‌ വഴിമാറും. എഴുത്തുകാര്‍ക്ക് അവരുടെ ആശയങ്ങള്‍ കോറിയിടാനുള്ള നല്ല അവസരങ്ങളാണ് ബ്ലോഗ് ഒരുക്കിത്തരുന്നത്.
സുധിയാണ് ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മയായ വാട്സാപ്പ് ഗ്രൂപ്പില്‍ എന്നെ ചേര്‍ക്കുന്നത്.പുതിയ ഒരു സൌഹൃദക്കൂട്ടായിമയില്‍ ഡിസംബറിന്‍റെ തണുപ്പില്‍ ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു. അവിടെ, ഒരു പ്രവാഹമായി വിധിയോട് പൊരുതി ജയിച്ച , തളരാത്ത മനുസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്ന തിരുവനന്തപുരത്തുകാരിയായ പ്രീതയുണ്ട്. ഷാഹിദും, വീകെയും, വിനീതും മറ്റു പലരും ഉണ്ട്. ഈ കൂട്ടായ്മ എന്നെന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ........

                                                     01-01-2016 വെള്ളിയാഴ്ച്ച

     വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് പള്ളിയില്‍ എത്തുമ്പോള്‍ പള്ളി നിറഞ്ഞു കവിഞ്ഞിരുന്നു. ഉള്ള സ്ഥലത്ത് ഒതുങ്ങിക്കൂടി ഇരുന്നപ്പോള്‍ ആണ് അറിയുന്നത് പ്രവേശന കവാടത്തിനു നേരയാണ് ഇരുന്നതെന്ന്. ഓരോ പാകിസ്ഥാനിയും എന്നെയും കടന്നു വെച്ചാണ്‌ പോകുന്നത്. അവരോരുത്തരും കടന്നു പോകുമ്പോള്‍ "ഇയാള്‍ക്ക് വേറെ എവിടെയും സ്ഥലം കിട്ടിയിട്ടില്ലേ" എന്ന അവരുടെ ചോദ്യം മുഖഭാവത്തില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. ദയവായി എന്നോട് ക്ഷമിക്കണം. എനിക്ക് നിങ്ങളെപ്പോലെ മറ്റുള്ളവുടെ ചുമലും കടന്നു പോകാന്‍ എനിക്ക്  കഴിയാത്തത് കൊണ്ടാണ്.എന്ന്  അവരോട്  പറയാതെ  ഞാൻ  പറഞ്ഞു .
    ഖത്തീബ്  ഖുതുബ (വെള്ളിയാഴ്ച്ച പ്രസംഗം) തുടങ്ങി. വായനയുടെ  പ്രസക്തിയാണ്  വിഷയം . "വായന ചിന്താച്ചക്രവാളത്തെ വികസിപ്പിക്കും. ഉൾകാഴ്ചയെ പ്രകാശിപ്പിക്കും. അത്കൊണ്ട് നിങ്ങളുടെ മക്കളെ വായിക്കാൻ പ്രേരിപ്പിക്കുക.ഇസ്ലാം വായനക്ക് വളരെ പ്രാധാന്യം കൊടുത്ത മതമാണ്‌. വിശുദ്ധ ഖുർആൻ ഇറങ്ങിയത് തന്നെ 'നീ വായിക്കണം' എന്ന കൽപനയോട് കൂടിയാണ്". തുടങ്ങിയ വായനയുടെ വിവിധ വശങ്ങളിലേക്ക് പ്രസംഗം നീങ്ങി. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് അറിയുന്നത് 2016 വയനാവർഷമായി യു, എ, ഇ ആചരിക്കാൻ തീരുമാനിച്ച വിവരം. അതെ യു എ ഇയും,ഷാർജയും വായനക്ക് വളരെ പ്രാധാന്യം കൊടുക്കുന്നു.അത്കൊണ്ടാണല്ലോ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ പുസ്തകോൽസവം എല്ലാവർഷവും ഷാർജയിൽ നടക്കുന്നത്.

  വൈകുന്നേരം റോളയിൽ കൈരളി ബുക്സിന്റെ  ബ്രാഞ്ച് ഉൽഘാടനം ഉണ്ട്. യു എ ഇയിലെ പ്രമുഖ കവി ശിഹാബ് ഘാനം ആണ് ഉൽഘാടകൻ.കൂടെ ദീപാനിഷാന്തും ഉണ്ട്. ഒന്ന് പോയിവരാം എന്ന് കരുതി മെല്ലെ നടന്നു.അവിടെ എത്തി, ഷാർജാപുസ്തകോൽസവത്തിൽ വാങ്ങാൻ കഴിയാത്ത ദീപാനിശാന്തിന്റെ "കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിർ" എന്ന ബുക്ക് രചയിതാവിന്റെ കയ്യോപ്പോടുകൂടെ വാങ്ങി മെല്ലെ തിരിച്ചു നടന്നു.
 വായനയുടെയും, എഴുത്തിന്റെയും പുഷ്ക്കലമായ വസന്തങ്ങൾ വിരിയിക്കാൻ ഈ വർഷം കഴിയട്ടെ എന്നെ പ്രാർത്ഥനയോടെ ..........





   

13 comments:

  1. Happy new year. Whatsapp blog groupum enneyum ulppeduthiyathil thanks. Vaayikkuka kazhiyunnidatholam books ee varsham . Snehathode pravaahiny

    ReplyDelete
    Replies
    1. നന്ദി, ചേച്ചി,,,,,, തീർച്ചയായും.

      Delete
  2. Happy new year. Whatsapp blog groupum enneyum ulppeduthiyathil thanks. Vaayikkuka kazhiyunnidatholam books ee varsham . Snehathode pravaahiny

    ReplyDelete
  3. ദീപ നിശാന്തിന്റെ പുസ്തകം ഞാനും വായിച്ചിരുന്നു.നന്നായിരുന്നു.

    റോളായിൽ എവിടെയാണ് കൈരളി ബുക്സ് ബ്രാഞ്ച്?

    ReplyDelete
    Replies
    1. റോള പാർക്കിന്റെ എതിർവശം

      Delete
  4. പുതുവത്സര ചിന്തകൾ നന്നായിരിയ്ക്കുന്നു.
    ആശംസകൾ ....

    ReplyDelete
  5. പുതുവത്സര ചിന്തകൾ നന്നായിരിയ്ക്കുന്നു.
    ആശംസകൾ ....

    ReplyDelete
  6. വലിയൊരെഴുത്തുകാരനായി മാറട്ടെ ഉനൈസ്‌!!!

    ReplyDelete
  7. പുതുവർഷം ഏറ്റവും നന്നായിരിക്കട്ടെ.ആശംസകൾ!!!

    ReplyDelete
  8. പുതുവർഷത്തിൽ വായനക്ക് തുടക്കമിട്ട് അക്ഷരം നിരത്തിയ ഉനൈസിന് അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. നന്ദി,വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...

      Delete