ചില "പെടലുകൾ"ജീവിതയാത്രയിൽ നല്ലതാണു.അത് നിന്നിലെ സർഗാത്മക കഴിവുകളെ പുറത്തെടുക്കാനുള്ള അവസരങ്ങളായി മാറും. അത് നിന്നിലെ നേതൃ പാടവത്തെ അറിയിച്ചു കൊടുക്കാനുള്ള വേദിയായി മാറിയേക്കാം. അത് പെടാപെടലുകൾ ആവാതിരുന്നാൽ മതി.
കഴിഞ്ഞ വെള്ളിയാഴ്ച്ച അങ്ങിനെ ഒരു പെടൽ ഞാനും പെട്ടു.വലിയ പെടലൊന്നും അല്ല കേട്ടോ ,,ഒരു ചെറിയ.....എന്ന് പറഞ്ഞാൽ പത്തിരുപത് പേരുടെ മുമ്പിൽ വന്നു രണ്ടു വർത്തമാനം പറയാനുള്ള ചാൻസ് കിട്ടി എന്ന് ചുരുക്കം.
രിസാല സ്റ്റ്ഡി സർക്കിൾ( RSC ) ഷാർജ സോൺ സംഘടിപ്പിച്ച "തന്തു" ആയിരുന്നു വേദി. എഴുതുന്നവർക്കും,എഴുതാൻ താൽപര്യം ഉള്ളവർക്കും എഴുത്തിന്റെ ഒരു "ഇത്" കാണിച്ചു കൊടുക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ചാണ്
പരിപാടി സംഘടിപ്പിക്കപ്പെട്ടത്.ഷാർജയിലെ അറിയപ്പെടുന്ന ചെറു കഥാകൃത്ത് സലിം അയ്യനത്താണ് മുഖ്യാതിഥി. ബ്ലോഗൊക്കെ തുടങ്ങിയതല്ലേ , എഴുത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് ഉപകാരപ്പെടുന്ന വല്ലതും കിട്ടിയാൽ പെറുക്കിയെടുക്കാമല്ലോ ഒന്ന് മെല്ലെ പോയി നോക്കാം.
അവിടെ എത്തുമ്പോൾ അഞ്ചു മണിയായിക്കാണും. സംഘാടകർക്ക് ആകെയൊരു അങ്കലാപ്പ് ചോദിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ കഥാകൃത്ത് മറ്റൊരു പരിപടിയിലാണെന്ന്.കുന്നോളം പ്രതീക്ഷിച്ചു വന്നവരെ നിരാശരാക്കി വിടാൻ പറ്റില്ലല്ലൊ,ഒരു കടുകെങ്കിലും കൊടുക്കണ്ടേ.
"നിങ്ങൾ കുറച്ചു പുസ്തകങ്ങളൊക്കെ വായിക്കുന്ന ആളല്ലേ കുറച്ച് പറയണം"
എങ്ങിനെ മണത്തറിഞ്ഞുവോ എന്റെ പുസ്തക വായന.
"അതൊക്കെ ശരി തന്നെ എന്നാലും....." താണ്കൊടുക്കാൻ എനിക്ക് തോന്നിയില്ല.
വമ്പൻ സ്രാവുകളാണ് മുമ്പിൽ ഇരിക്കുന്നത് എന്നത് കൊണ്ട്തന്നെ അഭിമുഖീകരിക്കാനും ഒരു പേടി.
രണ്ടും കൽപ്പിച്ചു പരിപാടി തുടങ്ങി.വായനയെ കുറിച്ചും മറ്റും പറഞ്ഞു തുടങ്ങി ഇ വായനയിലൂടെ ബ്ലോഗ്ഗിലേക്കും കടന്നു സ്വന്തം ബ്ലോഗ്ഗ് അഡ്രസ്സും പറഞ്ഞു നിർത്തുംബോഴേക്കും നാഷണൽ നേതാക്കൾ വേദിയിലേക്ക് എത്തിയിരുന്നു.
--------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------
രിസാല സ്റ്റഡി സർക്കിൾ ( RSC ) ഇരുപതോളം വർഷമായി പ്രവാസത്തിന്റെപൾസുകൾ മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് കുതിക്കുന്നു. പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല സർഗ്ഗാത്മകത.അത് തെളിയിക്കപ്പെടേണ്ടതാണ്.അവനെ രൂപപ്പെടുത്താനും,സമൂഹത്തെ രൂപപ്പെടുത്താനും അത് സഹായകമാകും.അത് കഥയായും,കവിതയായും,പ്രസംഗമായും,വരയായും പുറത്തേക്ക് വരുമ്പോൾ മാത്രമാണ് സമൂഹത്തിന് ഉപകരിക്കുന്നത്.അങ്ങിനെ പരിശീലനത്തിന്റെ നൈരന്തര്യം സാഹിത്യോല്സവായും,(അവിടെ അപ്പീലുകളുടെ പെരുമഴ ഇല്ല, പ്രതിഷേതത്തിന്റെ ജ്വാലകൾ ഇല്ല.സ്നേഹത്തിന്റെയും,സഹവർത്തിത്വത്തിന്റെയും ഉദാത്തമായ മാതൃകകൾ മാത്രം.) കലലയമായും പരിണമിക്കുമ്പോൾ ന്യൂജനറേശനുമായി സംവദിക്കാൻ കഴിയുന്ന,ആനുകാലിക വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്ന,തന്റേതായ അഭിപ്രായം രൂപപ്പെടുത്താൻ കഴിയുന്ന ഒരു യുവ സമൂഹത്തെയാണ് RSC മുന്നിൽ കാണുന്നത്.
കാലത്തിന്റെ കുത്തൊഴുക്കിൽ അധർമ്മത്തിനെതിരെയും,അസഹിഷ്ണുതക്കെതിരെയും ക്രിയാത്മകമായി പ്രതിഷേതത്തിന്റെ വേലിക്കെട്ടുകൾ നിർമ്മിച്ച് ധർമ്മത്തിന്റെ തുരുത്ത് കാണിച്ചു കൊടുത്ത് രണ്ടു പതിറ്റാണ്ടോളമായി നെഞ്ഞൂക്കോടെ മുന്നോട്ട് ഗമിക്കുന്നു.
വായിക്കാനും,എഴുതാനും പഠിപ്പിച്ചും,പ്രോത്സാഹനം നൽകിയും വായന സംസ്ക്കാരത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നവർക്കെതിരെ ഒരു പടാവാളായി ഈ ധർമ്മ സംഘം എന്നും,ഇപ്പോഴും മുംബിലുണ്ടാകും.
അതിന്റെ ഭാഗമായി ബുക്ക് ടെസ്റ്റുകളും,എഴുത്ത് പുരകളും നടന്നു വരുന്നു.
വായിക്കാനും,എഴുതാനും പഠിപ്പിച്ചും,പ്രോത്സാഹനം നൽകിയും വായന സംസ്ക്കാരത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നവർക്കെതിരെ ഒരു പടാവാളായി ഈ ധർമ്മ സംഘം എന്നും,ഇപ്പോഴും മുംബിലുണ്ടാകും.
അതിന്റെ ഭാഗമായി ബുക്ക് ടെസ്റ്റുകളും,എഴുത്ത് പുരകളും നടന്നു വരുന്നു.
അതിനൊക്കെ പുറമെ "പ്രവാസി രിസാല" മാസികയും ഉണ്ട്. ഏഴ് വർഷം പൂർത്തി യായിക്കഴിഞ്ഞു പ്രവാസികളുടെ ഈ തീപ്പന്തം. പ്രവസികളിലെ ഏതു വിഭാഗങ്ങൾക്കും ഉൾകൊള്ളാവുന്ന ഭാഷയും അവതരണവും .അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും സാമൂഹിക വിഷയമായി ഉയർത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും എടുത്തു പറയേണ്ടതാണ്.
ബ്ലോഗ് അഡ്രസ്സ് കൊടുക്കാൻ മറക്കാഞ്ഞത് നന്നായി.
ReplyDeleteഅത് മറക്കാൻ പറ്റില്ലല്ലോ.....ശാഹിദ്
Deleteഈ ടെംപ്ലേറ്റ് കാണാൻ നല്ലതാണെങ്കിലും ഒരു പോരായ്മ ഉണ്ട്. മൊബൈലിൽ വായിക്കുന്നവർക്ക് ഇതിനു മുൻപത്തെ പോസ്റ്റുകൾ search ചെയ്യാൻ സാധിക്കില്ല.
ReplyDeleteഎല്ലാം ശരിയാക്കിയിട്ടുണ്ട്....ഒന്ന് നോക്കിക്കേ
Deleteഉനൈസേ,
ReplyDeleteഅങ്ങനെ ഒരു മഹാസംഭവമായി അല്ലേ?
അതെ സുധീ.......അങ്ങിനെ അത് സംഭവമായി എന്ന് പറയാം.
Deleteഅതു കൊള്ളാമല്ലോ....
ReplyDeleteഇനിയും ഇതുപോലുള്ള അവസരങ്ങള്‍ വന്നു ചേരട്ടെ.. പ്രിയ സുഹൃത്തേ...!!!
വായനക്കും, പ്രാർത്ഥനക്കും കടപ്പാട് അറിയിക്കുന്നു.........
Deleteഅത് ശരി. സംഭവം മാറ്റി പ്പിടിച്ചു അല്ലേ? അങ്ങിനെ ഒരു പ്രാസംഗികനും ആയി. ഇനി ഗൾഫിലെ മുഖ്യ വേദികളിൽ ഒക്കെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ. ഈ പ്രസംഗം എന്നത് വലിയൊരു കലയാണ്. അറിവ്, പാണ്ഡിത്യം,ഭാഷ,ഹാസ്യം, ശബ്ദ വിന്യാസം ഒക്കെ വേണ്ടി വരുന്ന ഒരു സംഭവം.
ReplyDeleteപ്രാസംഗികനായി പല വേദികളിൽ പോയിട്ടുണ്ട്. (വലിയ കുഴപ്പമില്ലാതെ കഴിച്ചു കൂട്ടി എന്ന് പറയാം.കേട്ടിരുന്നവർ ആണ് അഭിപ്രായം പറയേണ്ടത് എന്നിരുന്നാലും.) അങ്ങിനെ ഒരു "യാത്ര"യിൽ ഒരു തെരുവിൽ പ്രസംഗിക്കേണ്ടി വന്നു. ഹാളിലെ പ്രസംഗവും ആയി അജ ഗജാന്തരം വ്യത്യാസം. ശബ്ദം വല്ലാതെ ഉയർത്തണം. കാര്യ മാത്ര പ്രസക്തമായ പ്രസംഗം പോരാ. ജനങ്ങളെ ആകർഷിക്കാൻ എന്തെങ്കിലും ഒക്കെ വിളിച്ചു പറയണം.അങ്ങിനെ പലതും.
വാഴ നനയ്ക്കുംപോ ചീരേം നനയും എന്ന് പറഞ്ഞതുപോലായി ല്ലേ ചങ്ങാതി ? നല്ല വായനാനുഭവം. :)
ReplyDelete