Saturday, February 02, 2019

എരുമാട്

      2011 ലാണെന്നു തോന്നുന്നു, എരുമാട് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലം. പത്താംക്ലാസ്സാണ്. 28 കുട്ടികൾ ഉണ്ട് .ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിശാലമായ മഹല്ലാണ് എരുമാട്.ചില കുട്ടികളൊക്കെ ദൂരെ നിന്ന് നടന്നാണ് വരൽ.  ഓരോരുത്തരുടെയും കുടുംബത്തെ കുറിച്ചും, ജീവിത സാഹചര്യങ്ങളെ കുറിച്ചും ചോദിച്ചറിയൽ, അത് എവിടെ ജോലി ചെയ്യുമ്പോഴാണെങ്കിലും, എന്റെ സ്വഭാവമാണ്. കാപ്പിയാണ് എല്ലാവരുടെയും പ്രധാന വരുമാന മാർഗ്ഗം.കുറച്ചു കാപ്പിക്കാര്യം പറയാം. ഈ കാപ്പിമരം ചെറുപ്പത്തിൽ എപ്പോഴോ കണ്ട ഒർമ്മയുണ്ട് പിന്നീട് ശരിക്ക് ഇപ്പോഴാണ് കാണുന്നത്. ഒരിക്കൽ വിളവെടുത്ത് കഴിഞ്ഞാൽ അതിന്റെ ചില്ലകൾ മുറിച്ചുമാറ്റുന്ന സ്വഭാവമുണ്ട്. വലിയ മരമായി വളരാതിരിക്കാനും,വളർന്നാൽ ശരിക്ക് വിളവെടുക്കാൻ സാധിക്കാതെ വരുകയും ചെയ്യും എന്ന മറുപടിയാണ് കാരണം ചോദിച്ചപ്പോൾ കിട്ടിയത്.

 ഇനി വിഷയത്തിലേക്കു വരാം,വൈകുന്നേരങ്ങളിൽ ഉള്ള സവാരിയിൽ ഓരോ കുട്ടികളുടെയും വീട്ടിൽ കയറി അവരെ കുറിച്ചു അവരുടെ മാതാപിതാക്കളോട് ചോദിച്ചറിയൽ പതിവായിരുന്നു.അന്ന് സുബൈദയുടെ വീട്ടിലേക്കു പോകാനായിരുന്നു തീരുമാനം. കൂടെ രണ്ടു ആൺകുട്ടികളും ഉണ്ട്.അവളുടെ വീട് കുറച്ചു ദൂരെ ആയത് കൊണ്ട് കൂടെ വരുന്നവർക്ക് സ്ഥലം അറിയും എന്നല്ലാതെ വീട് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.ഇരുപത് മിനുട്ട് നടത്തത്തിന് ശേഷം ചിലരുടെ സഹായത്തോടെ വീട് കണ്ടുപിടിച്ചു.പൂമുഖത്ത് തന്നെ ഒരു വൃദ്ധൻ കിടക്കുന്നു.രോഗിയാണ്. അദ്ദേഹത്തോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചായയുമായി വീട്ടുകാർ വന്നു. ചായയും കുടിച്ചു ഇറങ്ങാൻ നേരം സുബൈദയെ ചോദിച്ചു. വന്നു അവൾ ഒരുമടിയും കൂടാതെ എന്റെ മുമ്പിലേക്ക്. പക്ഷെ അതവൾ ആയിരുന്നില്ല, പറ്റിയ അമളി മുഖത്തു പ്രത്യക്ഷപ്പെടുത്താതെ അവളോടും സുഖവിവരങ്ങൾ അന്വേഷിച്ചു.പിന്നീട് നേരെ തിരിച്ചു നടന്നു വന്ന വഴിയെ....



4 comments:

  1. വേറിട്ട ഒരു അനുഭവം അല്ലെ ..മാഷെ

    ReplyDelete
  2. Replies
    1. അതെ, കുറവാണ്. നന്ദി വായനക്ക്.

      Delete