Wednesday, February 24, 2016

ഉത്തരമില്ലാത്ത ചോദ്യങ്ങൾ


         ഇന്ന് രാവിലെ ഷോപ്പിൽ വന്നപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.മുഖത്ത് വല്ലാത്ത മ്ലാനത.മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ..അയാളുടെ മുഖത്ത് നിന്നും  മനസ്സിലെ ദുഖം വായിച്ചെടുക്കാൻ ഇപ്പോൾ എനിക്ക് കഴിയുന്നു.ഇടയ്ക്കിടെ തന്റെ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കുന്നുണ്ട്.തനിക്ക് പോകാനുള്ള സമയം ആയോ എന്ന് നോക്കുന്നത് പോലെ.തല ചൊറിഞ്ഞും,കണ്ണുകൾ തുടച്ചും ഇങ്ങിനെ ഇരിക്കുന്നു.
അറബിയിൽ എഴുതിയ അയാളുടെ മെഡിക്കൽ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കി. ഉദര സംബന്ദമായ രോഗകാരണത്താൽ ഉടൻ നാട്ടിലേക്കു പോകണം.മെഡിക്കൽ unfitt  ആയിരിക്കുന്നു.ഇവിടെ U A Eയിൽ മെഡിക്കൽ പൊട്ടിയാൽ ആജീവനാന്ത വിലക്കാണ്.ഇവിടേയ്ക്ക് മാത്രമല്ല G C Cയിലെ  ഒരു രാഷ്ട്രങ്ങളിലേക്കും പോകാൻ കഴിയില്ല. എട്ടു മാസം മുംബ് ഇവിടെ നിന്ന് ക്യാൻസൽ ചെയ്തു പോയി പുതിയ വിസയിൽ വന്നതാണ്‌..അപ്പോഴൊന്നും ഇല്ലാത്ത പുതിയ പ്രശ്നം ഉണ്ടായിരിക്കുന്നു.മനുഷ്യൻ എത്ര നിസ്സാരൻ അല്ലെ. അവനറിയാതെ അവന്റെ ശരീരത്തിലേക്ക് രോഗങ്ങൾ വരുന്നു.തടുത്തു നിർത്താൻ ഒരാൾക്കും കഴിയുന്നില്ല.അല്ലെങ്കിൽ നമ്മുടെ തീരുമാന പ്രകാരമല്ലല്ലോ ഇവിടേയ്ക്ക് വന്നത്.പോകുന്നതും അങ്ങിനെ തന്നെ.ഇടക്ക് ഞാനൊരു ചിരി പാസ്സാക്കി പക്ഷെ അയാളൊരു പ്ലാസ്റ്റിക് ചിരിയിൽ മറുപടി ഒതുക്കി.മെല്ലെ ഷോപ്പിൽ നിന്നും അയാൾ ഇറങ്ങിപ്പോകുമ്പോൾ എവിടെ നോന്നോ ദിശതെറ്റി വന്ന ഒരു തണുത്ത  കാറ്റു അയാളുടെ നരച്ചതാടിരോമാങ്ങളിലൂടെ കടന്നുപോയി.
    രണ്ട് ദിവസം മുംബ് ടൈപ്പ് ചെയ്ത അയാളുടെ നാഷണൽ ഐഡിയുടെ അപ്ളിക്കേശനിലേക്ക് നോക്കി,ജനന വർഷം1966. അഥവാ 50 വയസ്സ് ആയിരിക്കുന്നു.
    പെട്ടന്ന് എനിക്ക് ഓർമ്മ വന്നത് കുറച്ചുദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ്. അബൂദാബിയിൽ നിന്നും നാട്ടിലേക്കു പോകുന്ന വഴി എയർപോർട്ടിൽ വെച്ച് ഹൃദയാഗാതം വന്നു മരിച്ചു പോയ 57 വയസ്സായ ശാഹുൽ ഹമീദ് എന്നയാളെയാണ്.
അമ്പത് വയസ്സായിട്ടും വീണ്ടും പ്രവാസിയാകാൻ അദ്ധേഹത്തെ നയിച്ച ചേതോവികാരം എന്തായിരിക്കും?.തന്റെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയതാരാണ്.
   ആരാണിതിനു ഉത്തരവാദി? പ്രായമായിട്ടും പണത്തിന്റെ മോഹ വലയത്തിൽ കുടുങ്ങിക്കിടന്നു, പ്രവസലോകത്തേക്ക് തള്ളി വിടുന്ന കുടുംബക്കാരോ, ഒരാൾ പ്രവാസി ആയാൽ മരണം വരെ അവിടെ തന്നെ ജീവിതം ഹോമിക്കണമെന്ന നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ അലിഖിത നിയമമോ?. പ്രവാസി എവിടെയും പ്രവാസി തന്നെയാണ്. നാട്ടിൽ പോയാൽ ചോദിക്കും എപ്പോഴാണ് തിരിച്ചു പോകുന്നതെന്ന്.ചോദ്യം കേട്ടാൽ വിചാരിക്കും അവരുടെ തറവാട്ടിലേക്ക് അവരറിയാതെ  കയറി  വന്നവരാണ് എന്ന്.ഇങ്ങിനെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുമായി മരുഭൂമിയുടെ ഏകാന്തതയിൽ എവിടെയോ കാലവും ദിവസവും എണ്ണിക്കാത്തിരിക്കുന്ന ഓരോ പ്രവാസിക്കും,അവരുടെ കുടുംബക്കാർക്കും വേണ്ടി ഇത് ഞാൻ സമർപ്പിക്കട്ടെ...................   

12 comments:

 1. നാട്ടിൽ ഗൾഫ് പ്രവാസികൾ എന്നാൽ ഭാഗ്യവാന്മാരാണ്. അവരുടെ പ്രയാസങ്ങളെക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ല

  ReplyDelete
 2. തിരികെ ഞാന്‍ വരുമെന്ന വാക്ക് കേള്‍ക്കാ‍നായി ഗ്രാമം കൊതിക്കുന്നുണ്ടിന്നും...

  എല്ലാം വെറുതെയാ‍ണല്ലേ ഉനൈസ്...? :(

  ReplyDelete
 3. ജീവിതം...ഉത്തരമില്ലാത്ത ഒരു ചോദ്യം തന്നെയാണ്...

  ReplyDelete
 4. പ്രവാസിയുടെ നഷ്ടം ആരും അറിയുന്നില്ല.ഹോമിച്ച്‌ കളയുന്ന യൗവനത്തിനു പകരം അവർക്കെന്താണു പകരം കിട്ടുക?വീട്ടുകാരുടെ സന്തോഷമെന്ന് ഉത്തരം കിട്ടിയാലും നഷ്ടമെന്നും അവർക്ക്‌ തന്നെ!!!

  ReplyDelete
 5. പ്രവാസിയുടെ നഷ്ടം ആരും അറിയുന്നില്ല.ഹോമിച്ച്‌ കളയുന്ന യൗവനത്തിനു പകരം അവർക്കെന്താണു പകരം കിട്ടുക?വീട്ടുകാരുടെ സന്തോഷമെന്ന് ഉത്തരം കിട്ടിയാലും നഷ്ടമെന്നും അവർക്ക്‌ തന്നെ!!!

  ReplyDelete
 6. പ്രവാസിയാകുന്നതു മുതൽ അവന്റെ ദൈന്യതയും ആരംഭിയ്ക്കും ... പിന്നെ എന്നും ശ്വാസം പിടിച്ചുള്ള ജീവിതവും. ഒരിയ്ക്കലും മനസ്സുതുറന്ന് സന്തോഷത്തോടെ ജീവിയ്ക്കാനാകില്ല ....

  ReplyDelete
 7. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ ധാരാളം കാര്യങ്ങൾ കടന്നു വരും. ഒരു ഉപന്യാസം തന്നെ എഴുതാനുള്ള വലിപ്പമുള്ളവ.

  ജീവിക്കാൻ വഴി തേടി ആണ് വിദേശത്തേയ്ക്ക് പോകുന്നത്. പിന്നെ ജീവിക്കാൻ മറക്കുന്നു. കൂടുതൽ ആവശ്യങ്ങൾ ഉണ്ടാകുന്നു. ആവശ്യങ്ങളും അനാവശ്യങ്ങളും ആർഭാടങ്ങളും. അതിനു വേണ്ടി പ്രവാസം തുടരുന്നു. പിന്നെ അടുത്ത തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റാൻ. വീണ്ടും പ്രവാസം. അവസാനം ഒരു വെറും ചണ്ടിയായോ ജീവസ്സുറ്റ ശരീരമായോ മടക്കം. നേടിയതോ ഒന്നുമില്ല. നഷ്ടപ്പെട്ടതോ സ്വന്തം ജീവിതം.

  സ്വയം കുറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളൂ. ആഗ്രഹങ്ങൾക്ക് അവസാനമില്ല. അത് കൈപ്പിടിയിൽ ഒതുങ്ങുമോ എന്ന് മാത്രം നോക്കണം. അവിടെ സുഖം കിട്ടും.

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നു.

   Delete
 8. പ്രവാസി ഒരു വെറുംപ്രവാസി അല്ല. മറിച് അ വൻ ഒരു യഥാർത്ഥ മെഴുകുതിരിയാണ്

  ReplyDelete