2018 ആഗസ്റ്റ് 4 നു വന്ന ഇ മെയിൽ സന്ദേശം ഇങ്ങിനെയായിരുന്നു,"am mushrifa ente mrg insha allah ഈ മാസം 12 നാണു. insha allah ഉസ്താദും ഉസ്താദിന്റെ ഫാമിലിയും വരണം എനിക്കും കുടുംബത്തിനും വേണ്ടി ദുആയും ചെയ്യണം" അടുത്ത കാലത്ത് പഠിപ്പിച്ച പല ക്ലാസ്സുകളും മനസ്സിലൂടെ ഓടി വന്നു. അൽ മഖർ അറബിക് കോളേജിലെ പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി പല ക്ലാസ്സ് റൂമുകളും മനസ്സിലേക്ക് വന്നു. ഇല്ല, ആരെയും കാണുന്നില്ല ഇങ്ങിനെ ഒരു പേരായ വിദ്യാർത്ഥിനിയെ. അവസാനം ചെന്നെത്തിയത് വായാട് തമ്പീഹുൽ ഇസ്ലാം മദ്രസയിലെ കുറുമ്പിയയായ നാലാംക്ലാസുകാരിയിലായിരുന്നു. അതെ അവൾ തന്നെ.
ചാറ്റിങ്ങിനിടയിൽ ഞാൻ ചോദിച്ചു "കുട്ടി എന്നെയൊന്നും മറന്നിട്ടില്ല അല്ലെ" അതിനവളുടെ മറുപടി ഇങ്ങിനെയായിരുന്നു."മറന്നിനെങ്കിൽ ഞാൻ ഇമെയിൽ ചെയ്യോ, എന്നെ ഒരുപാട് ഉസ്താദുമാർ പഠിപ്പിച്ചിട്ടുണ്ട് അവരെയൊന്നും മറന്നിട്ടുമില്ല. എന്നാലും ഓരോ കുട്ടിക്കും ഏറ്റവും ഇഷ്ട്ടപെട്ട ഉസ്താദുമാർ ഉണ്ടാകില്ലേ എനിക്കും അതെ പോലെ തന്നെ"
ഒരു അധ്യാപകനെന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച സമയമായിരുന്നു അന്ന്.അറിയാതെ രണ്ടിറ്റു കണ്ണുനീർ പൊഴിഞ്ഞു സന്തോഷം കൊണ്ട്. എന്ത് മറുപടിയാണ് ഞാൻ അവൾക്കു കൊടുക്കേണ്ടത്?.
തൂലിക നിശ്ചലമായി, വാക്കുകൾ കിട്ടുന്നില്ല. അവസാനം ഈയൊരു മറുപടിയിൽ ഞാൻ ഒതുക്കി, "സന്തോഷം, ഒരുപാട് സന്തോഷം".
അധ്യാപകരേ, നിങ്ങൾ കുട്ടികളിൽ ഒരാളാകുക,അവരുടെ സന്തോഷങ്ങളിലും,ദുഖങ്ങളിലും പങ്കുചേരുക. അവരോടൊപ്പം നിൽക്കുക.
HAPPY TEACHERS DAY